AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Haryana IAS Officer Arrested: നടന്നത് 593 കോടിയുടെ വമ്പൻ അഴിമതി; സർക്കാരിൻ്റെ 60 കോടി തട്ടിയ ഐ.എ.എസ് ഉദ്യോഗസ്ഥൻ പിടിയിൽ

How an IAS Officer Siphoned Off Rs 60 Crore From the Haryana Government: ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കിയ പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി രണ്ട് ദിവസത്തെ സി.ബി.ഐ കസ്റ്റഡിയിൽ വിട്ടു. ഹരിയാനയിലെ എട്ട് വകുപ്പുകളിലായി നടന്ന 593 കോടി രൂപയുടെ വമ്പൻ സാമ്പത്തിക അഴിമതിയുടെ ഒരു ഭാഗം മാത്രമാണ് ഈ 60 കോടിയുടെ തട്ടിപ്പെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. സമാനമായ രീതിയിൽ ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്കിൻ്റെ വഴിയാണ് മുഴുവൻ തുകയും തിരിമറി നടത്തിയത്

Haryana IAS Officer Arrested: നടന്നത് 593 കോടിയുടെ വമ്പൻ അഴിമതി; സർക്കാരിൻ്റെ 60 കോടി തട്ടിയ ഐ.എ.എസ് ഉദ്യോഗസ്ഥൻ പിടിയിൽ
പ്രതീകാത്മക ചിത്രംImage Credit source: Arman Zhenikeyev/Moment/Getty Images
Sumeesh T Unneen
Sumeesh T Unneen | Published: 24 Jun 2026 | 11:41 AM

ഛണ്ഡീഗഡ്: ഹരിയാന സർക്കാരിൻ്റെ ഫണ്ടിൽ നിന്നും കോടിക്കണക്കിന് രൂപ തട്ടിയെടുത്ത കേസിൽ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ഹരിയാന വിദ്യാഭ്യാസ, കാർഷിക വകുപ്പുകളുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായ പങ്കജ് അഗർവാളിനെയാണ് സി.ബി.ഐ സംഘം അറസ്റ്റ് ചെയ്തത്. ഒരാഴ്ചയ്ക്കിടെ ഇതേ കേസിൽ അറസ്റ്റിലാകുന്ന രണ്ടാമത്തെ ഐ.എ.എസ് ഉദ്യോഗസ്ഥനാണ് പങ്കജ് അഗർവാൾ. സംസ്ഥാന ഖജനാവിൽ നിന്നും 60.5 കോടി രൂപ അപഹരിച്ചതിൽ ഇദ്ദേഹത്തിന് നേരിട്ട് പങ്കുള്ളതായി സി.ബി.ഐ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

ഹരിയാന സ്കൂൾ ശിക്ഷാ പരിയോജന പരിഷത്ത്, ഹരിയാന സ്റ്റേറ്റ് അഗ്രികൾച്ചർ മാർക്കറ്റിംഗ് ബോർഡ് എന്നീ രണ്ട് പ്രധാന വകുപ്പുകളിൽ നിന്നുള്ള സർക്കാർ ഫണ്ടാണ് വകമാറ്റിയത്. ഛണ്ഡീഗഡിലെ സെക്ടർ 32-ൽ പ്രവർത്തിക്കുന്ന ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്കിൻ്റെ ശാഖയിലുള്ള അക്കൗണ്ടുകൾ വഴിയാണ് ഈ തുക കടത്തിയത്. സംസ്ഥാന ധനകാര്യ വകുപ്പിൻ്റെ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ച് രണ്ട് ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നതിന് പങ്കജ് അഗർവാൾ അനുമതി നൽകിയതായി സി.ബി.ഐ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. അക്കൗണ്ടുകൾ തുറക്കുന്നതിൽ കീഴുദ്യോഗസ്ഥർ എതിർപ്പുകൾ ഉന്നയിച്ചിരുന്നു. ഇത് മറികടന്നായിരുന്നു പങ്കജ് അഗർവാളിൻ്റെ നീക്കം. ഈ അക്കൗണ്ടുകൾ വഴി വലിയ തുകകൾ വ്യാജ കമ്പനികളുടെ പേരിലേക്ക് മാറ്റി സംസ്ഥാന ഖജനാവിന് 60.5 കോടി രൂപയുടെ സാമ്പത്തിക നഷ്ടം വരുത്തിയെന്നാണ് കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ.

Also Read: PM Modi: ഗ്യാസ് പ്ലാന്റിലെ അപകടത്തില്‍ പൊലിഞ്ഞത് 12 ഇന്ത്യന്‍ ജീവനുകള്‍; മോദിയെ വിളിച്ച് ദുഃഖം പങ്കുവെച്ച് ഖത്തർ അമീർ

ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കിയ പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി രണ്ട് ദിവസത്തെ സി.ബി.ഐ കസ്റ്റഡിയിൽ വിട്ടു. ഹരിയാനയിലെ എട്ട് വകുപ്പുകളിലായി നടന്ന 593 കോടി രൂപയുടെ വമ്പൻ സാമ്പത്തിക അഴിമതിയുടെ ഒരു ഭാഗം മാത്രമാണ് ഈ 60 കോടിയുടെ തട്ടിപ്പെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. സമാനമായ രീതിയിൽ ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്കിൻ്റെ ഇതേ ശാഖ വഴിയാണ് മുഴുവൻ തുകയും തിരിമറി നടത്തിയത്. തുടക്കത്തിൽ ഹരിയാന സ്റ്റേറ്റ് വിജിലൻസ് ആൻഡ് ആൻ്റി കറപ്ഷൻ ബ്യൂറോ അന്വേഷിച്ചിരുന്ന ഈ കേസ്, അഴിമതിയുടെ വ്യാപ്തിയും ഗൗരവവും കണക്കിലെടുത്ത് ഈ വർഷം ഏപ്രിലിലാണ് സംസ്ഥാന സർക്കാർ സി.ബി.ഐയ്ക്ക് കൈമാറിയത്.

English Summary

The Central Bureau of Investigation (CBI) has arrested senior IAS officer Pankaj Agarwal for allegedly siphoning over Rs 60.5 crore from Haryana government accounts. The funds, belonging to the Haryana School Shiksha Pariyojna Parishad (HSSPP) and the State Agriculture Marketing Board (HSAMB), were unlawfully routed through shell entities via an IDFC First Bank branch in Chandigarh. Agarwal, the former principal secretary of the state’s education and agriculture departments, is the second IAS officer to be arrested within a week in connection to a broader Rs 593-crore multi-department banking scam in the state.

Follow Us