AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

12 ചെറുവള്ളി കുള്ളൻ പശുക്കൾ ചത്ത നിലയിൽ; മരണ കാരണം മിന്നലോ, വളമോ എന്നതിൽ സംശയം

12 Cheruvally dwarf cows died at the Cheruvally Estate: 'ചെറുവള്ളി കുള്ളൻ ' എന്ന പേരിൽ പ്രശസ്തമായ നാടൻ ഇനത്തിലെ 12 പശുക്കളെ ചെറുവള്ളി എസ്റ്റേറ്റിൽ ചത്ത നിലയിൽ കണ്ടെത്തി. വെച്ചൂർ പശുക്കളുടെ രൂപത്തിലുള്ള ഈ കുഞ്ഞൻ പശുക്കൾക്ക് പാല് വളരെ കുറവാണ് ലഭിക്കുന്നത്. പരമാവധി ഒന്നോ രണ്ടോ ലീറ്റർ പാൽ ആണ് മിക്കതിനും ലഭിക്കുന്നത്. പാൽ ഉദ്പാദനം അളവിൽ കുറവെങ്കിലും ഇതിന് ഔഷധ ഗുണം കൂടുതലുണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്.

12 ചെറുവള്ളി കുള്ളൻ പശുക്കൾ ചത്ത നിലയിൽ; മരണ കാരണം മിന്നലോ, വളമോ എന്നതിൽ സംശയം
12 Cheruvally Dwarf Cows Died At The Cheruvally EstateImage Credit source: Layne Kennedy/Corbis Documentry/Getty Images
Prasanth Kumar
Prasanth Kumar | Published: 22 Oct 2026 | 07:26 PM

എരുമേലി: ചെറുവള്ളി എസ്റ്റേറ്റിൽ പശുക്കളെ ചത്ത നിലയിൽ കണ്ടെത്തി. ‘ചെറുവള്ളി കുള്ളൻ ‘ എന്ന പേരിൽ പ്രശസ്തമായ നാടൻ ഇനത്തിലെ 12 പശുക്കളെയാണ് ചെറുവള്ളി എസ്റ്റേറ്റിൽ ചത്ത നിലയിൽ കണ്ടെത്തിയത്. ഇവയുടെ മരണം സംബന്ധിച്ച് നിലവിൽ വ്യക്തതയില്ല. മിന്നലേറ്റ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ എസ്റ്റേറ്റിന്റെ വിവിധ ഭാഗങ്ങളിൽ കൈത കൃഷി സജീവമാണ്, കൃഷിയിടങ്ങളിൽ ഉപയോഗിക്കുന്ന വളം മഴയിൽ സമീപ സ്ഥലത്തേക്കും നീർച്ചാലുകളിലേക്കും എത്താൻ സാധ്യത കൂടുതലാണെന്നും പശുക്കൾ ചത്തതിൽ, അത്തരം സാധ്യത പരിശോധിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.

ചെറുവള്ളി എസ്റ്റേറ്റിലെ സവിശേഷ നാടൻ ഇനമാണ് ചെറുവള്ളി കുള്ളൻ പശുക്കൾ. വെച്ചൂർ പശുക്കളുടെ രൂപത്തിലുള്ള ഈ കുഞ്ഞൻ പശുക്കൾക്ക് പാല് വളരെ കുറവാണ് ലഭിക്കുന്നത്. പരമാവധി ഒന്നോ രണ്ടോ ലീറ്റർ പാൽ ആണ് മിക്കതിനും ലഭിക്കുന്നത്. പാൽ ഉദ്പാദനം അളവിൽ കുറവെങ്കിലും ഇതിന് ഔഷധ ഗുണം കൂടുതലുണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്.

Also Read: പനിക്ക് മരുന്ന് വാങ്ങാൻ സർക്കാർ ആശുപത്രിയിൽ ചെന്നു; കിട്ടിയത് രണ്ട് മാസം മുമ്പ് കാലാവധി കഴിഞ്ഞ ആന്റിബയോട്ടിക്

ഒരു തൊഴിലാളിയുടെ മൂരിയും പശുവും കിടാക്കളും ഉൾപ്പെടെ എട്ടും, മറ്റു രണ്ട് തൊഴിലാളികളുടെ നാലും പശുക്കളെയാണ് എസ്റ്റേറ്റിൽ ചത്ത നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച വൈകിട്ട് 5.30 ന് പ്രദേശത്ത് കനത്ത മഴയും മിന്നലുമായിരുന്നു. വിസ്തൃതമായ എസ്റ്റേറ്റിൽ ഉടമകൾ കറവയുള്ള പശുക്കളെ മാത്രമേ തൊഴുത്തിൽ കെട്ടിയിടാറുള്ളൂ. രാവിലെ അ‌ഴിച്ചുവിടുന്ന പശുക്കൾ സന്ധ്യയോടെ തിരികെയെത്തുകയാണ് പതിവ്.

ബുധനാഴ്ച വൈകിട്ട് പശുക്കൾ തിരികെ എത്തിയില്ല. പിന്നാലെ വ്യാഴാഴ്ച രാവിലെ ഇവയെ തോട്ടത്തിലെ തൊഴിലാളികൾ ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. ജില്ലാ വെറ്ററിനറി ഡോക്ടർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെ പോസ്റ്റുമോർട്ടം നടത്തി. എസ്റ്റേറ്റിൽ യന്ത്ര സഹായത്തോടെ കുഴിയെടുത്തു ഇവയെ കുഴിച്ചിട്ടു. മിന്നലേറ്റ് മരിച്ചതാണ് എന്നാണ് പ്രാഥമിക വിവരം. ഇവ ചത്തു കിടന്നതിന് സമീപമുള്ള റബ്ബർ മരത്തിന്റെ ചുവട്ടിലെ മണ്ണ് ഇളകിത്തെറിച്ച നിലയിലായിരുന്നു.

2500ൽ പരം ഏക്കർ ഉള്ള ചെറുവള്ളി എസ്റ്റേറ്റിനുള്ളിൽ ചെറുവള്ളി കുള്ളൻ പശുക്കൾ കൂട്ടമായി മേയുകയാണ് പതിവ്. എസ്റ്റേറ്റ് ലയങ്ങളിലും പുറത്തും താമസിക്കുന്നവരുടെയും തൊഴിലാളികളുടെയും പശുക്കൾ ഇതിലുണ്ട്. ഇവിടെ പുല്ല് കുറയുമ്പോൾ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്ന ഇവ ആളുകൾക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ച സംഭവങ്ങളും മുൻകാലങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

English Summary

Cows have been found dead at the Cheruvally Estate. Twelve cows belonging to a native breed- known as ‘Cheruvally Dwarf’-were discovered dead on the estate. The exact cause of death remains unclear, though the preliminary assessment suggests they may have been struck by lightning.

Follow Us