മൃതദേഹത്തിൽ വസ്ത്രങ്ങളില്ല; അങ്കമാലിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

Woman Found Dead Naked in Rented House in Angamaly; Murder Suspected: അങ്കമാലിയിലെ കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡ് പരിസരത്ത് ലോട്ടറി ടിക്കറ്റ് കച്ചവടം നടത്തി വരികയായിരുന്നു മരണപ്പെട്ട യുവതി. നാല് മാസങ്ങൾക്ക് മുൻപാട് ഇവർ ഇപ്പോഴത്തേ താമസ സ്ഥലത്തേക്ക് മാറിയത്. ബ്രോക്കർ വഴിയാണ് ഇവർ വീട് കണ്ടെത്തിയത്. എന്നാൽ ദിവസങ്ങളായി യുവതിയുമായി ഫോണിൽ വിളിച്ചിട്ടും കിട്ടാതെ വന്നതോടെ ബ്രോക്കർ കറുകുറ്റി പഞ്ചായത്ത് പ്രസിഡൻ്റിനെ വിവരമറിയിക്കുകയായിരുന്നു

മൃതദേഹത്തിൽ വസ്ത്രങ്ങളില്ല; അങ്കമാലിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

പ്രതീകാത്മക ചിത്രം

Published: 

03 Sep 2026 | 02:49 PM

അങ്കമാലി കറുകുറ്റിയെ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തോപുരം സ്വദേശിനിയായ 36 കാരി ഫ്ലോറൻസിയെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കറുകുറ്റിയിലെ പള്ളിയങ്ങാടിയിൽ വാടക വീട്ടിൽ ഒറ്റയ്ക്കാണ് യുവതി താമസിച്ചിരുന്നത്. മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുണ്ടെന്നാണ് വിവരം. നഗ്നമായ നിലയിലാണ് മൃതദേഹം കണ്ടെത്തിയത് എന്നതാണ് ദുരുഹത വർധിപ്പിക്കുന്നത്. വീടിൻ്റെ പുറകിലെ വാതിൽ തുറന്ന നിലയിലായിരുന്നു എന്നതിനാൽ കൊലപാതകമാകാം എന്ന സംശയം പൊലീസിനുണ്ട്.

അങ്കമാലിയിലെ കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡ് പരിസരത്ത് ലോട്ടറി ടിക്കറ്റ് കച്ചവടം നടത്തി വരികയായിരുന്നു മരണപ്പെട്ട യുവതി. നാല് മാസങ്ങൾക്ക് മുൻപാട് ഇവർ ഇപ്പോഴത്തേ താമസ സ്ഥലത്തേക്ക് മാറിയത്. ബ്രോക്കർ വഴിയാണ് ഇവർ വീട് കണ്ടെത്തിയത്. എന്നാൽ ദിവസങ്ങളായി യുവതിയുമായി ഫോണിൽ വിളിച്ചിട്ടും കിട്ടാതെ വന്നതോടെ ബ്രോക്കർ കറുകുറ്റി പഞ്ചായത്ത് പ്രസിഡൻ്റിനെ വിവരമറിയിക്കുകയായിരുന്നു. ഇതോടെ പഞ്ചായത്ത് പ്രസിഡൻ്റ് ബാബു സാനി സ്ഥലത്തെത്തി. എന്നാൽ വീട് അടഞ്ഞുകിടക്കുകയായിരുന്നു. വീടിൻ്റെ പരിസരത്താകെ ദുർഗന്ധം ഉണ്ടായിരുന്നതിനാൽ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു എന്ന് പ്രസിഡൻ്റ് ബാബു സാനി പറഞ്ഞു.

Also Read: Madras Regiment Theft: 1800 വെടിയുണ്ടകളും പോയി, അഗ്നീവീർമാരെ ചോദ്യം ചെയ്തു, മിലിറ്ററി ഇൻ്റലിജൻസ് അന്വേഷണത്തിന്

ഇതോടെ അങ്കമാലി പൊലീസ് സ്ഥലത്തെത്തി. പൊലീസ് നടത്തിയ പരിശോധനയിലാണ് വീടിൻ്റെ പിൻവശത്തെ വാതിലുകൾ തുറന്നു കിടക്കുകയായിരുന്നു എന്ന് കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്.വിവരങ്ങൾ ശേഖരിക്കുകയാണ് നിലവിൽ ഇൻക്വസ്റ്റ് നടപോടികളിലേക്ക് കടന്നിട്ടുണ്ട്. വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ മറ്റു വിവരങ്ങൾ പറയാനാകൂ എന്ന് പൊലീസ് അറിയിച്ചു.

English Summary

A 36-year-old woman named Florence was found dead naked in a rented house in Karukutty, Angamaly. The body, estimated to be four days old, was discovered after locals reported a foul smell. With the back door found open, police suspect murder and have launched a detailed investigation.

Loading...
Unable to load recommendations.
Follow Us
ഒരു ഗ്രാം സ്വര്‍ണത്തിന് 67,000 രൂപ; വില കേട്ട് ഞെട്ടരുത്‌
ഒറ്റ ചാർജിൽ 145 KM - ടിവിഎസ് ഐ ക്യൂബ് മില്ല്യൺ ആർ
ജന്മാഷ്ടമിക്ക് വീട്ടിൽ എളുപ്പത്തിൽ വരയ്ക്കാവുന്ന രംഗോലി ഡിസൈനുകൾ
മഹാ പ്രളയത്തിലും തകരാത്ത വീടിൻ്റെ രഹസ്യം
ദേ വീടൻ്റെ മുകളിൽ കരിമ്പുലി
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്