AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Madras Regiment Theft: 1800 വെടിയുണ്ടകളും പോയി, അഗ്നീവീർമാരെ ചോദ്യം ചെയ്തു, മിലിറ്ററി ഇൻ്റലിജൻസ് അന്വേഷണത്തിന്

കാണാതായ വെടിയുണ്ടകളിൽ 700 എണ്ണവും എകെ-203 റൈഫിളുകളുടേതായിരുന്നു. ഞായറാഴ്ച വൈകുന്നേരമാണ് ആയുധങ്ങൾ സൂക്ഷിക്കുന്ന ഏരിയ അവസാനമായി പരിശോധിച്ചത്. തിങ്കളാഴ്ച രാവിലെയാണ് സൈനിക ഉദ്യോഗസ്ഥർ എത്തിയപ്പോൾ ആയുധങ്ങളും വെടിക്കോപ്പുകളും വഹിച്ച പെട്ടികളുടെ പൂട്ടുകൾ ബലമായി തുറന്നിരിക്കുന്നതായി കണ്ടെത്തിയത്. അതീവ സുരക്ഷാ മേഖലയാണിത്. ഭൂരിഭാഗം ആയുധങ്ങളും ഉപയോഗത്തിൽ ഉള്ളവയായതിനാൽ തന്നെ ഇവ പുറത്തേക്ക് എത്തുന്നതും അപകടകരമാണെന്നാണ് നിഗമനം.

Madras Regiment Theft: 1800 വെടിയുണ്ടകളും പോയി, അഗ്നീവീർമാരെ ചോദ്യം ചെയ്തു, മിലിറ്ററി ഇൻ്റലിജൻസ് അന്വേഷണത്തിന്
Indian Army- പ്രതീകാത്മക ചിത്രംImage Credit source: PTI / Photos
Arun Nair
Arun Nair | Updated On: 02 Sep 2026 | 10:06 PM

ഹൈദരാബാദ്: സെക്കന്തരാബാദ് കൻ്റോൺമെൻ്റിലുണ്ടായ മോഷണം അക്ഷരാർത്ഥത്തിൽ സൈന്യത്തെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. മദ്രാസ് റെജിമെൻ്റിൻ്റെ അതീവ സുരക്ഷാ മേഖലയിൽ എല്ലാ വിധത്തിലുമുള്ള ഫെസിലിറ്റികളെയും ഭേദിച്ചാണ് മോഷണം നടന്നരിക്കുന്നത്. എഫ്‌ഐആർ പ്രകാരം, അഞ്ച് അസോൾട്ട് റൈഫിളുകൾ, ഏഴ് പിസ്റ്റളുകൾ, 21 മാഗസിനുകൾ, വെടിയുണ്ടകൾ, ഒരു പാസീവ് നൈറ്റ്-വിഷൻ ബൈനോക്കുലർ എന്നിവയാണ് കാണാതായത്. കാണാതായ ആയുധങ്ങളിൽ അഞ്ച് മാഗസിനുകളുള്ള നാല് 7.62×39 എംഎം എകെ-203 അസോൾട്ട് റൈഫിളുകളും മൂന്ന് മാഗസിനുകളുള്ള ഒരു 5.56 എംഎം ഇൻസാസ് 1ബി1 റൈഫിളും ഉൾപ്പെടുന്നു.

മോഷ്ടിച്ച പിസ്റ്റളുകളിൽ 12 മാഗസിനുകളുള്ള ആറ് 9 എംഎം ഓട്ടോ 1എ പിസ്റ്റളുകളും ഒരു മാഗസിനുള്ള 6.35 ബോർ സിവിലിയൻ പിസ്റ്റളും ഉൾപ്പെടുന്നു. സൈന്യത്തിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച മൽക്കാജ്ഗിരി പോലീസ് കമ്മീഷണറേറ്റ് നാല് അഗ്നിവീർമാരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തതായാണ് സൂചന. എന്നാൽ, സംശയത്തിൻ്റെ പേരിൽ ചോദ്യം ചെയ്യുന്നതിനായി മാത്രമാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നും ഇതുവരെ ഔദ്യോഗികമായി ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പോലീസ് പറയുന്നു.

ALSO READ: Madras Regiment Theft: മദ്രാസ് റെജിമെൻ്റിൻ്റെ എകെ 47 റൈഫിളുകളും, പിസ്റ്റളും മോഷണം പോയി

കാണാതായ വെടിയുണ്ടകളിൽ 700 എണ്ണവും എകെ-203 റൈഫിളുകളുടേതായിരുന്നു. ഞായറാഴ്ച വൈകുന്നേരമാണ് ആയുധങ്ങൾ സൂക്ഷിക്കുന്ന ഏരിയ അവസാനമായി പരിശോധിച്ചത്. എന്നാൽ തിങ്കളാഴ്ച രാവിലെയാണ് സൈനിക ഉദ്യോഗസ്ഥർ ആയുധങ്ങളും വെടിക്കോപ്പുകളും വഹിച്ച പെട്ടികളുടെ പൂട്ടുകൾ ബലമായി തുറന്നിരിക്കുന്നതായി കണ്ടെത്തിയത്.

പോലീസ് നൽകുന്ന സൂചനകളുടെ അടിസ്ഥാനത്തിൽ മോഷണം നടത്തിയത് മേഖലയിൽ ഉള്ളവരും ആയേക്കാം എന്നാണ് വിവരം, മോഷ്ടിക്കപ്പെട്ട ആയുധങ്ങളുടെ അളവ് കണക്കിലെടുക്കുമ്പോൾ.തീർച്ചയായും ഒന്നിലധികം പേർ ഇതിൽ പങ്കാളികളായേക്കാം എന്നും സൂചനയുണ്ട്. ഏരിയ പൂർണമായും സൈന്യം സീൽ ചെയ്തിരിക്കുകയാണ്. കൂടുതൽ അന്വേഷണങ്ങൾക്കായി പോലീസിനൊപ്പം മിലിറ്ററി ഇൻ്റലിജൻസും രംഗത്തുണ്ട്. കേസിൽ വളരെ വേഗത്തിൽ തന്നെ തെളിവുണ്ടായേക്കുമെന്നാണ് സൂചന. ഭൂരിഭാഗം ആയുധങ്ങളും ഉപയോഗത്തിൽ ഉള്ളവയായതിനാൽ തന്നെ ഇവ പുറത്തേക്ക് എത്തുന്നതും അപകടകരമാണെന്നാണ് നിഗമനം.

 

Follow Us