AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

കോഴിക്കോട്-ബെംഗളൂരു ബസ് ലോറിയുമായി കൂട്ടിയിടിച്ചു; മൂന്ന് മലയാളികൾ ഉൾപ്പെടെ നാല് മരണം, 14 പേർക്ക് പരിക്ക്

Tragic Bus Crash Near Mysuru: 3 From Kerala Among 4 Dead After Sleeper Bus Hits Lorry: മലയാളികളായ അഫ്താബ്, ശ്രീജേഷ്, സുനിൽ എന്നിവരാണ് മരിച്ചത്. മരിച്ച നാലാമത്തെയാളെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോയ 'കാവേരി' എന്ന സ്ലീപ്പർ ബസ് എതിർദിശയിൽ നിന്നെത്തിയ ചരക്കുലോറിയുമായി കൂട്ടിയിടിച്ചാണ് അപകടത്തിൽപ്പെട്ടത്

കോഴിക്കോട്-ബെംഗളൂരു ബസ് ലോറിയുമായി കൂട്ടിയിടിച്ചു; മൂന്ന് മലയാളികൾ ഉൾപ്പെടെ നാല് മരണം, 14 പേർക്ക് പരിക്ക്
പ്രതീകാത്മക ചിത്രം Image Credit source: Getty Images
Sumeesh T Unneen
Sumeesh T Unneen | Published: 16 Oct 2026 | 09:14 AM

ബെംഗളൂരു: കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന സ്വകാര്യ സ്ലീപ്പർ ബസ് ചരക്കുലോറിയുമായി കൂട്ടിയിടിച്ച് മൂന്ന് മലയാളികൾ ഉൾപ്പെടെ നാലുപേർ മരിച്ചു. മൈസൂരുവിന് സമീപം ഹുൻസൂർ പെരിയപട്ടണയിൽ ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. അപകടത്തിൽ 14 പേർക്ക് പരിക്കേറ്റിട്ടുണ്ട് എന്നാണ് പ്രാഥമിക വിവരം

മലയാളികളായ അഫ്താബ്, ശ്രീജേഷ്, സുനിൽ എന്നിവരാണ് മരിച്ചത്. മരിച്ച നാലാമത്തെയാളെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോയ ‘കാവേരി’ എന്ന സ്ലീപ്പർ ബസ് എതിർദിശയിൽ നിന്നെത്തിയ ചരക്കുലോറിയുമായി കൂട്ടിയിടിച്ചാണ് അപകടത്തിൽപ്പെട്ടത്

ബസിൻ്റെ മുൻഭാഗത്ത് ഇരുന്ന മൂന്നുപേർ ഉൾപ്പെടെ നാല് പേർക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്. ഡ്രൈവറും ക്ലീനറും ഉൾപ്പെടെയുള്ളവർക്കാണ് മരണം സംഭവിച്ചതെന്നാണ് നിലവിലെ വിവരം. അപകടത്തിൽ പരിക്കേറ്റവരെ ഉടൻ തന്നെ ഹുൻസൂരിലെയും മൈസൂരുവിലെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കൂടുതൽ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല.

English Summary

Four people, including three Malayalis, died and 14 others were injured after a private sleeper bus travelling from Kozhikode to Bengaluru collided head-on with a lorry near Mysuru early today.

Follow Us