Happyland Accident: വെമ്പായം ഹാപ്പിലാൻഡിൽ റൈഡ് പൊട്ടിവീണ് അപകടം, അഞ്ച് പേർക്ക് പരിക്ക്

Ride Collapses at Happyland Amusement Park in Vembayam: തിരുവനന്തപുരം വെമ്പായത്തെ ഹാപ്പിലാൻഡ് പാർക്കിലാണ് അപകടം ഉണ്ടായത്. പാർക്കിലെ ജയന്റ് വീൽ പെട്ടെന്ന് പൊട്ടി താഴേക്ക് വീഴുകയായിരുന്നു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റവരിൽ രണ്ട് പേർ കുട്ടികളാണ്.

Happyland Accident: വെമ്പായം ഹാപ്പിലാൻഡിൽ റൈഡ് പൊട്ടിവീണ് അപകടം, അഞ്ച് പേർക്ക് പരിക്ക്

Happy Land

Updated On: 

28 May 2026 | 03:42 PM

തിരുവനന്തപുരം: ഹാപ്പിലാൻഡ് അമ്യൂസ്മെന്‍റ് പാർക്കിൽ റൈഡ് തകർന്ന് വീണ് അപകടം. അഞ്ച് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ രണ്ട് പേർ കുട്ടികളാണ്. നാഗർകോവിൽ സ്വദേശികളായ മനോരതി (54), സീമണി (49), മാലിനി (49), ശ്യാം ഡാനിയേൽ(14), റോസ് (16) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്.  ഇവർ ഒരേ കുടുംബാഗംങ്ങളാണ്. ഇവരെ വെഞ്ഞാറമൂട് സെൻ്റ്ജോൺസ് ആശുപത്രിയിൽ നിന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

തിരുവനന്തപുരം വെമ്പായത്തെ ഹാപ്പിലാൻഡ് പാർക്കിൽ ഇന്ന് ഉച്ചയോടെയാണ് അപകടം ഉണ്ടായത്. പാർക്കിലെ ജയന്റ് വീൽ പെട്ടെന്ന് പൊട്ടി താഴേക്ക് വീഴുകയായിരുന്നു. പരിക്ക് ഗുരുതരമല്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ചലഞ്ചർ എന്നാണ് അപകടം ഉണ്ടായ റൈഡിന്റെ പേര്. 26 പേരാണ് ജയന്റ് വീലിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും എസ്.യു.ടിയിലും പ്രവേശിപ്പിച്ചു.

ALSO READ: പെയ്തിറങ്ങി കാലവർഷം! തെക്കൻ ജില്ലകളിൽ തോരാമഴ; വരും ദിവസങ്ങളിലെ കാലാവസ്ഥ പ്രവചനം

20 വര്‍ഷത്തിന് ശേഷം അബ്ദുള്‍ റഹീം നാട്ടിലെത്തി

20 വര്‍ഷത്തെ ജയില്‍വാസത്തിനൊടുവിലാണ് സൗദി ജയിലില്‍ നിന്ന് മോചിതനായ റഹീം ജന്മനാട്ടിലേക്ക് എത്തുന്നത്. കണ്ണീരോടെ വിമാനത്താവളത്തിന് പുറത്തേക്കെത്തിയ റഹീമിനെ സ്വീകരിക്കാന്‍ വന്‍ ജനക്കൂട്ടം തന്നെ അവിടെ എത്തിയിരുന്നു. ലോകമെമ്പാടുമുള്ള മലയാളികളുടെ സഹായത്തിന്റെയും പ്രാര്‍ത്ഥനയുടെയും ഫലമായാണ് റഹീമിന്റെ പുനര്‍ജന്മം.

മെയ് 28ന് രാവിലെ 7.30 ഓടെയാണ് അബ്ദുള്‍ റഹീം കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത്. അദ്ദേഹത്തെ സ്വീകരിക്കാനായി നാട്ടുകാരും ബന്ധുക്കളും കൂട്ടുകാരുമെല്ലാം പുലര്‍ച്ചെ മുതല്‍ അവിടെ ഉണ്ടായിരുന്നു. ഉറ്റവരെ എല്ലാം കണ്ട റഹീം പൊട്ടിക്കരഞ്ഞു, എല്ലാവര്‍ക്കും നന്ദിയെന്ന ഒറ്റവാക്കില്‍ അദ്ദേഹം സ്‌നേഹം അറിയിച്ചു.

English Summary:

Five people, including children, were injured after a ride malfunctioned at an amusement park in Thiruvananthapuram. Ride broke down while it was operating, causing panic among visitors. The injured were admitted to Thiruvananthapuram Medical College Hospital and SUT.

Follow Us
മുളപ്പിച്ച പയറിൽ പ്രോട്ടീൻ കുറവായിരിക്കുമോ? ഇതറിഞ്ഞോളൂ
വെറുംവയറ്റിൽ ഈ ശീലങ്ങളുണ്ടോ? എങ്കിൽ ഗ്യാസ് വിട്ടുമാറില്ല
ചോക്ലേറ്റ് ഏത് സമയത്ത് കഴിക്കുന്നതാണ് നല്ലത്?
ആദ്യമായിട്ടാണോ നിങ്ങളുടെ കുഞ്ഞ് സ്കൂളിൽ പോകുന്നത്? ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിക്കുന്നു
കായംകുളം കറ്റാനത്ത് തുണിക്കടയും ജിമ്മും കത്തി നശിച്ചു
കുന്നംകുളത്ത് നിർത്തിട്ടിരുന്ന ഓട്ടോയിലേക്ക് കാർ ഇടിച്ചു കയറി, 3 പേർക്ക് പരിക്ക്
കാർ നിയന്ത്രണം വിട്ടു, വഴി നിന്നയാൾക്കും വീട്ടിൽ ഇരുന്ന കുട്ടിക്കും പരിക്ക്