AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Kerala Rain Alert: പെയ്തിറങ്ങി കാലവർഷം! തെക്കൻ ജില്ലകളിൽ തോരാമഴ; വരും ദിവസങ്ങളിലെ കാലാവസ്ഥ പ്രവചനം

Kerala Rain Alert Today:തിരുവനന്തപുരം ജില്ലയിലെ അരുവിക്കര ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇന്ന് രാവിലെ എട്ട് മണിയോട് കൂടി ഡാമിന്റെ രണ്ട്, അഞ്ച് നമ്പർ ഷട്ടറുകൾ 20 സെന്റീമീറ്റർ വീതം തുറന്നിരിക്കുകയാണ്. കേരളത്തിലെ അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

Kerala Rain Alert: പെയ്തിറങ്ങി കാലവർഷം! തെക്കൻ ജില്ലകളിൽ തോരാമഴ; വരും ദിവസങ്ങളിലെ കാലാവസ്ഥ പ്രവചനം
പ്രതീകാത്മക ചിത്രംImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 28 May 2026 | 02:11 PM

തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കൻ ജില്ലകളിൽ ശക്തമായ മഴയാണ് റിപ്പോർട്ട് ചെയ്യുന്നത്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലാണ് മഴ ലഭിക്കുന്നത്. കഴിഞ്ഞ മൂന്ന് മണിക്കൂറിനിടെ തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാ​ഗങ്ങളിൽ ശക്തമായ മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം ജില്ലയിലെ അരുവിക്കര ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇന്ന് രാവിലെ എട്ട് മണിയോട് കൂടി ഡാമിന്റെ രണ്ട്, അഞ്ച് നമ്പർ ഷട്ടറുകൾ 20 സെന്റീമീറ്റർ വീതം (കഴിഞ്ഞ ദിവസം ഉയർത്തിയ 10 സെന്റി മീറ്റർ ഉൾപ്പടെ ആകെ 50 സെന്റീമീറ്റർ) തുറന്നുവിട്ടിരിക്കുകയാണ്. അതിനാൽ ഡാമിൻ്റെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ല കളക്ടർ അറിയിച്ചു.

അതേസമയം, കേരളത്തിലെ അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.

ALSO READ: സ്കൂൾ തുറക്കുന്നത് കനത്ത മഴയ്ക്കൊപ്പം! ജൂൺ ആദ്യവാരം കാലവർഷം കടുക്കുമോ?; കാലാവസ്ഥ

കള്ളക്കടൽ മുന്നറിയിപ്പ്

കള്ളക്കടൽ പ്രതിഭാസത്തിൻ്റെ ഭാഗമായി കേരള തീരത്ത് 29 (നാളെ-ശനി) രാത്രി 11.30 വരെ 0.8 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. അതുപോലെ തന്നെ കന്യാകുമാരി തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിൻ്റെ ഭാഗമായി ഇന്ന് രാത്രി 11.30 വരെ 1.2 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) വ്യക്തമാക്കി.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് പൂർണമായും ഒഴിവാക്കണം. മൽസ്യബന്ധന യാനങ്ങളായ ബോട്ട്, വള്ളം, മുതലായവ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും ഈ സാഹചര്യത്തിൽ പൂർണമായും ഒഴിവാക്കുക.

കാലവർഷം എപ്പോൾ?

സംസ്ഥാനത്ത് ഇത്തവണ കാലവർഷം ദുർബലമായേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നേരത്തെ അറിയിച്ചത്. എൽനിനോ പ്രതിഭാസം കാലവർഷത്തെ സാരമായി ബാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മെയ് 26ഓടെ കേരളത്തിൽ കാലവർഷം എത്തുമെന്നാണ് നേരത്തെ പ്രവചിച്ചിരുന്നത്. എന്നാൽ നിലവിൽ കേരളത്തിൽ കാലവർഷത്തിൻ്റേതായ യാതൊരു മാറ്റവും ഇല്ല. ഒരു ജില്ലയിലും കാലവർഷത്തിന് സമാനമായ ശക്തമായ മഴ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്ന് തെക്കൻ കേരളത്തിൽ പലയിടങ്ങളിലും മഴ ലഭിച്ചിട്ടുണ്ട്.

മൺസൂൺ കാറ്റ് ദുർബലമായതിനാൽ, സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ കാലവർഷം എത്താൻ വൈകുമെന്നാണ് കാലാവസ്ഥ കേന്ദ്രം പറയുന്നത്. നിലവിലെ കാലാവസ്ഥ പ്രവചനം അനുസരിച്ച്, ജൂൺ അഞ്ച് ഓടെ മാത്രമേ കാലവർൽം കേരളത്തിൽ എത്തുകയുള്ളൂ എന്നാണ് നിഗമനം. ശക്തമായ മഴയോടെയാകും ഇത്തവണ സ്കൂൾ തുറക്കുന്നത് എന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്. ജൂൺ ആദ്യവാരം മുതൽ തന്നെ മഴ ശക്തമാകാനുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.

English Summary:

Kerala Latest Rain Alert Predict Heavy Rainfall In Southern Part Of The Region. IMD Predict Next Five Days Weather Forecast And Monsoon Path. Check The Latest Update On Kerala Weather Alert And Fisherman Warnings Today May 28.

Follow Us