Kerala Accidents: 5 പേർക്ക് ദാരുണാന്ത്യം; സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി വാഹനാപകടം

Kerala Accidents in various districts 5death: മൂന്ന് പേരുടെ മരണത്തിന് ഇടയായ വാഹനാപകടം വയനാട് വൈത്തിരിയിലാണ് സംഭവിച്ചത്. വയനാട് പഴയ വൈത്തിരിയിൽ കെഎസ്ആര്‍ടിസി ഓട്ടോറിക്ഷയില്‍ ഇടിച്ച് ആണ് മൂന്ന് പേർ മരിച്ചത്. ഇന്ന് രാവിലെയോടെയാണ് സംഭവം ഉണ്ടായത്.പഴയ വൈത്തിരിയില്‍ കെഎസ്ആര്‍ടിസി മിന്നല്‍ ബസ് ഓട്ടോറിക്ഷയില്‍..........

Kerala Accidents: 5 പേർക്ക് ദാരുണാന്ത്യം; സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി വാഹനാപകടം

പ്രതീകാത്മക ചിത്രം

Published: 

18 May 2026 | 04:30 PM

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ഇടങ്ങളിലായി വാഹനാപകടത്തിൽ അഞ്ചുപേർക്ക് ദാരുണാന്ത്യം. മൂന്ന് പേരുടെ മരണത്തിന് ഇടയായ വാഹനാപകടം വയനാട് വൈത്തിരിയിലാണ് സംഭവിച്ചത്. വയനാട് പഴയ വൈത്തിരിയിൽ കെഎസ്ആര്‍ടിസി ഓട്ടോറിക്ഷയില്‍ ഇടിച്ച് ആണ് മൂന്ന് പേർ മരിച്ചത്. ഇന്ന് രാവിലെയോടെയാണ് സംഭവം ഉണ്ടായത്.പഴയ വൈത്തിരിയില്‍ കെഎസ്ആര്‍ടിസി മിന്നല്‍ ബസ് ഓട്ടോറിക്ഷയില്‍ ഇടിച്ച് നമ്പിക്കൊല്ലി സ്വദേശിയായ നാരായണനും ഭാര്യയും മകനുമാണ് മരിച്ചത്.

അപകടമുണ്ടായ സ്ഥലത്ത് വച്ച് തന്നെ നാരായണൻ മരിച്ചു. ഭാര്യ സിജിയും മകൻ അമലും മേപ്പാടി മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ വച്ചുമാണ് മരിച്ചത്.മറ്റൊരു അപകടം ഉണ്ടായത് മഞ്ചേശ്വരത്താണ്. മഞ്ചേശ്വരം കുമ്പള മംഗളൂരു ദേശീയപാതയിലെ ബന്തിയോട്ടില്‍ ഇന്ന് പുലര്‍ച്ചയുണ്ടായ അപകടത്തിലാണ് ഒരാൾ മരിച്ചത്. കർണാടക ബംഗരെ സ്വദേശി മുഹമ്മദ് റാഹിലാണ് മരിച്ചത്. ഒപ്പം സ്കൂട്ടറിൽ ഉണ്ടായിരുന്ന സുഹൃത്തുക്കളായ അബ്ദുല്‍ ജസീര്‍, മുഹമ്മദ് റൈസ് എന്നിവര്‍ക്ക് ഗുരുതരമായ പരിക്കേറ്റ ആശുപത്രിയിൽ ചികിത്സയിലാണെന്ന് റിപ്പോർട്ട്. ഉപ്പള ഭാഗത്തുനിന്നും വണ്ടിയോട്ടിക്ക് വരികയായിരുന്ന സ്‌കൂട്ടറില്‍ അതേ ദിശയില്‍ നിന്നെത്തിയ കാര്‍ ഇടിച്ച് അപകടം ഉണ്ടായത്.

ALSO READ:ആലപ്പുഴയിൽ മൂടിയില്ലാത്ത ഓടയിൽ വീണ് യുവാവിന് ദാരുണാന്ത്യം

മറ്റൊരു അപകടം ഉണ്ടായത് തൊടുപുഴയിലാണ്. അധ്യാപകനാണ് മരണപ്പെട്ടത്.തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകന്‍ ബിജോയ്‌ ആണ് മരിച്ചത്.വെണ്മണിയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ബിജോയിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാൻ സാധിച്ചില്ല.ഇതിനിടെ പത്തനംതിട്ട കോന്നിയിൽ മുൻ എംഎൽഎ സഞ്ചരിച്ച വാഹനം വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു കയറി അപകടം.ഇന്നു പുലര്‍ച്ചെയോടെ സത്യപ്രതിജ്ഞ ചടങ്ങിനായി പോകുന്ന വഴിയാണ് ദേവികുളം മുന്‍ എംഎല്‍എ എ കെ മണി സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്.

ENGLISH SUMMARY

Five people died in road accidents in various places in kerala. The road accident that resulted in the death of three people took place in Vythiri, Wayanad. Three people died after a KSRTC autorickshaw hit them in Old Vythiri, Wayanad. The incident took place this morning.One person died in an accident that occurred this morning at Bantiyot on the Manjeswaram-Kumbala-Mangalore National Highway.The deceased was Mohammed Rahil, a native of Bangare, Narataka. His friends Abdul Jasir and Mohammed Rais, who were also on the scooter, are reportedly receiving treatment in the hospital with serious injuries.

Follow Us
Related Stories
Kannur Firecracker Explore: കണ്ണൂരിൽ പടക്കം പൊട്ടിത്തെറിച്ച് 9 വയസ്സുകാരന് ദാരുണാന്ത്യം
Private bus operators protest: കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര: പുതിയ സർക്കാർ പ്രഖ്യാപനത്തിനെതിരെ സ്വകാര്യ ബസുടമകൾ രംഗത്ത്
Railway Update: എറണാകുളം ജങ്ഷനിൽ ട്രാക്ക് അറ്റകുറ്റപ്പണി: ട്രെയിനുകൾക്ക് നിയന്ത്രണം, വഴി തിരിച്ചു വിടുന്നവയും വൈകി ഓടുന്നവയും
Kerala Weather Update: കാലവർഷം ഉടനെത്തും, തെക്ക്-വടക്ക് ജില്ലക്കാർ ശ്രദ്ധിച്ചോണേ, കാലാവസ്ഥ ഇങ്ങനെ…
Kozhikode UDF Protest: കോഴിക്കോടിനോട് അവഗണനയോ? 13-ൽ 12 സീറ്റ് കൊടുത്തിട്ടും ഒരൊറ്റ മന്ത്രി പോലുമില്ല; ലീഗ് ഹൗസിന് മുന്നിൽ കരിങ്കൊടി
VD Satheesan: ജൂൺ 15 മുതൽ കെഎസ്ആർടിസി സൗജന്യയാത്ര, ആശമാരുടെ വേതനം കൂട്ടി; ഉറപ്പ് പാലിച്ച് വിഡി ഗവൺമെന്റ്
മുട്ട പുഴുങ്ങുമ്പോൾ പൊട്ടാതിരിക്കാൻ... ഇത് പരീക്ഷിക്കൂ
ഗ്യാസിനും അസിഡിറ്റിക്കും ഇഞ്ചി കഴിക്കുന്നവരാണോ? ഇതറിഞ്ഞോളൂ
മഴക്കാല രോഗങ്ങളെ തുരത്താൻ കരിഞ്ചീരകം ഉപയോഗിക്കാം
പച്ചക്കറി പച്ചയ്ക്ക് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്..
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്