AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Alappuzha News: ആലപ്പുഴയിൽ മൂടിയില്ലാത്ത ഓടയിൽ വീണ് യുവാവിന് ദാരുണാന്ത്യം

Alappuzha Drain Fall Death News: ആലപ്പുഴ ജില്ലയിലെ ചാത്തനാട് സ്വദേശി ബോബച്ചൻ തങ്കച്ചൻ ആണ് മരിച്ചത്. 45 വയസ്സായിരുന്നു.ഇദ്ദേഹം ഓടയിൽ വീണ കാര്യം രാത്രി ആരും അറിഞ്ഞിരുന്നില്ല. ഓടയ്ക്ക് കൈവരിയോ മൂടിയോ ഉണ്ടായിരുന്നില്ല എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്

Alappuzha News: ആലപ്പുഴയിൽ മൂടിയില്ലാത്ത ഓടയിൽ വീണ് യുവാവിന് ദാരുണാന്ത്യം
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Ashli C
Ashli C | Published: 16 May 2026 | 01:31 PM

ആലപ്പുഴ: ഓടയിൽ വീണ് യുവാവ് മരിച്ചു. കനത്ത മഴയുള്ള സമയത്താണ് മൂടിയില്ലാത്ത ഓടയിൽ യുവാവ് വീണത്.. ആലപ്പുഴ ജില്ലയിലെ ചാത്തനാട് സ്വദേശി ബോബച്ചൻ തങ്കച്ചൻ ആണ് മരിച്ചത്. 45 വയസ്സായിരുന്നു.

ഇദ്ദേഹം ഓടയിൽ വീണ കാര്യം രാത്രി ആരും അറിഞ്ഞിരുന്നില്ല. ഓടയ്ക്ക് കൈവരിയോ മൂടിയോ ഉണ്ടായിരുന്നില്ല എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ALSO READ:കണ്ണൂരിൽ ഭണ്ഡാരങ്ങൾ തകർത്തു കുട്ടി കള്ളന്മാരുടെ കവർച്ച; സിനിമ കാണാൻ പണം ചെലവഴിച്ചു

കോഴിക്കോട് ജില്ലയിൽ വീണ്ടും അമീബിക്ക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു

കോഴിക്കോട് ജില്ലയിൽ വീണ്ടും അമീബിക്ക് മസ്തിഷ്കജ്വരംസ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം വർധിക്കുന്നത് ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കുകയാണ്. നിലവിൽ കോഴിക്കോട് ജില്ലയിൽ രണ്ടു പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഒരു 19 കാരനാണ് ഏറ്റവും ഒടുക്കം രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഫറോക്ക് സ്വദേശിയാണ് ഇയാൾ.ഇയാൾ ആലപ്പുഴയിൽ ആണ് ജോലി ചെയ്യുന്നത്. ഇരുവരും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. നിലവിൽ രണ്ടുപേരുടെയും ആരോഗ്യനിലയിൽ പുരോഗതി ഉണ്ടെന്നാണ് ആരോഗ്യവിദഗ്ധർ അറിയിച്ചിരിക്കുന്നത്.

ലക്ഷണങ്ങൾ

അമീബിക്ക് മസ്തിഷ്കജ്വരത്തിന്റെ പ്രധാന ലക്ഷണങ്ങളായ കടുത്ത പനി തലവേദന എന്നിവയെ തുടർന്നാണ് ഇവർ ചികിത്സ തേടിയത്. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗത്തിന്റെ ഉറവിടം അന്വേഷിച്ച് ആരോഗ്യ വിദഗ്ധ അതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.കോട്ടൂർ സ്വദേശിയായ ഒൻപതു വയസ്സുകാരൻ വീടിനു സമീപത്തെ കക്കോടി ബ്രാഞ്ച് കനാലിൽ മൂന്ന് ദിവസം മുൻപ് കുളിച്ചിരുന്നതായി ആണ് വിവരം. ഇതിന്റെ റിപ്പോർട്ടുകൾ ലഭിക്കുന്നതോടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ ആകുമെന്ന് പ്രതീക്ഷയിലാണ് ആരോഗ്യവിദഗ്ധർ.

ENGLISH SUMMARY

A young man died after falling into a drain ​in alappuzha. The young man fell into an uncovered drain during heavy rains. The deceased has been identified as Bobachan Thankachan, a native of Chathanad in Alappuzha district. He was 45 years old.No one knew that he had fallen into the drain at night. It is reported that the drain did not have a railing or a cover. The body is being kept at the Vandanam Medical College morgue.

Follow Us