AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

കൊച്ചിയിൽ പെൺകുട്ടിയുടെ തലയിൽ മുണ്ടിട്ട് കീഴ്പെടുത്തി സ്വർണവും മൊബൈലും കവർന്നു

റെയിൽവേ പാളം കടന്നുവരുന്നതിനിടയിൽ പിന്നിൽ നിന്നും എത്തിയ അക്രമി ആക്രമണം നടത്തുകയായിരുന്നു.....

കൊച്ചിയിൽ പെൺകുട്ടിയുടെ തലയിൽ മുണ്ടിട്ട് കീഴ്പെടുത്തി സ്വർണവും മൊബൈലും കവർന്നു
Kerala PoliceImage Credit source: social media
Ashli C
Ashli C | Published: 16 Mar 2026 | 07:22 AM

കൊച്ചി: കളമശ്ശേരിയിൽ പെൺകുട്ടിയെ ആക്രമിച്ച് സ്വർണ്ണവും മൊബൈൽ ഫോണും കവർന്നു. സംഭവത്തിൽ പരിക്കേറ്റ കണ്ണൂർ സ്വദേശിയായ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന പെൺകുട്ടിയുടെ തലയിലേക്ക് മുണ്ടിട്ടാണ് ആക്രമണം നടത്തിയത്.

കഴിഞ്ഞദിവസം രാത്രിയോടെയാണ് സംഭവം. കളമശ്ശേരി എച്ച് എം ടി ജംഗ്ഷന് സമീപം താമസിക്കുന്ന പെൺകുട്ടിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.റെയിൽവേ പാളം കടന്നുവരുന്നതിനിടയിൽ പിന്നിൽ നിന്നും എത്തിയ അക്രമി ആക്രമണം നടത്തുകയായിരുന്നു.

അതിനുശേഷം അവിടെ ഉണ്ടായിരുന്ന ഒരു പില്ലറിൽ തലയിടിപ്പിക്കുകയും ശേഷം കവർച്ച നടത്തി കടന്നു കളയുകയും ആയിരുന്നു. അതേസമയം പ്രതിയെ ഇനിയും കണ്ടെത്താനായിട്ടില്ല.

Follow Us