Abhayakiranam: പ്രതിമാസം 1,000 രൂപ വീതം; അഭയകിരണം പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം…
Abhayakiranam Scheme Application Process: വിധവകൾക്കായി കേരള സർക്കാരിന്റെ സാമൂഹിക നീതി വകുപ്പ് ആരംഭിച്ച പദ്ധതിയാണ് അഭയകിരണം ഇതിലൂടെ പ്രതിമാസം ആയിരം രൂപ ധനസഹായം ലഭിക്കുന്നതാണ്. ഇപ്പോഴിതാ, അഭയകിരണം പദ്ധതിയിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. ധനസഹായം ലഭിക്കുന്നതിന് പദ്ധതിയിലേക്ക് എങ്ങനെ അപേക്ഷിക്കാമെന്ന് അറിഞ്ഞാലോ....
നിരാലംബരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുമായി കേരള സർക്കാർ നിരവധി പദ്ധതികൾ പ്രഖ്യാപിച്ച് നടപ്പിലാക്കാറുണ്ട്. അത്തരത്തിൽ വിധവകൾക്കായി കേരള സർക്കാരിന്റെ സാമൂഹിക നീതി വകുപ്പ് ആരംഭിച്ച പദ്ധതിയാണ് അഭയകിരണം (Kerala Abhayakiranam Scheme). ഇതിലൂടെ പ്രതിമാസം ആയിരം രൂപ ധനസഹായം ലഭിക്കുന്നതാണ്. ഇപ്പോഴിതാ, അഭയകിരണം പദ്ധതിയിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. ധനസഹായം ലഭിക്കുന്നതിന് പദ്ധതിയിലേക്ക് എങ്ങനെ അപേക്ഷിക്കാമെന്ന് അറിഞ്ഞാലോ….
അഭയകിരണം പദ്ധതി
നിരാലംബരും ഭവനരഹിതരുമായ വിധവകൾക്ക് മികച്ച ജീവിത സാഹചര്യം ഒരുക്കി കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സാമൂഹിക നീതി വകുപ്പ് ആരംഭിച്ച പദ്ധതിയാണ് അഭയകിരണം. സ്വന്തമായി വീടില്ലാത്ത വിധവകളെ സംരക്ഷിക്കുന്ന ബന്ധുവിന് പ്രതിമാസം 1,000 രൂപ സാമ്പത്തിക സഹായം നൽകുന്നു. വിധവകളെ കൂടാതെ, അവിവാഹിതർ സ്ത്രീകൾക്കും, ഭർത്താവ് ഉപേക്ഷിച്ചുപോയവർക്കും അടക്കമുള്ളവരെയും പദ്ധതിയുടെ ഗുണഭോക്താക്കളായി ഉൾപ്പെടുത്തിയിട്ടുണ്ട്.
അപേക്ഷിക്കുന്ന വ്യക്തി കേരളത്തിൽ താമസിക്കുന്ന ആളായിരിക്കണം. കുടുംബത്തിൻ്റെ വാർഷിക വരുമാനം ഒരു ലക്ഷത്തിന് താഴെ ആയിരിക്കണം. അപേക്ഷിക്കുന്ന വ്യക്തി കുടുംബ പെൻഷനോ സർവീസ് പെൻഷനോ മറ്റ് ആനുകൂല്യങ്ങൾ വാങ്ങുന്നവരായിരിക്കരുത്. കൂടാതെ, സാമൂഹിക നീതി വകുപ്പ് വഴി നടപ്പിലാക്കുന്ന മറ്റ് പദ്ധതികളുടെ ഗുണഭോക്താവും ആകാൻ പാടില്ല. അപേക്ഷിക്കുന്ന വ്യക്തിയുടെ പ്രായപരിധി 50 വയസ്സിന് മുകളിലായിരിക്കണം, തുടങ്ങിയവയാണ് മാനദണ്ഡങ്ങൾ.
ALSO READ: കാർഡുടമകൾ അറിയാൻ: മുൻഗണനാ റേഷൻ കാർഡിനുള്ള അപേക്ഷ ഇന്ന് മുതൽ; എങ്ങനെ അപേക്ഷിക്കണം?
എങ്ങനെ അപേക്ഷിക്കാം?
www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കണം. പൊതുജന പദ്ധതികൾ എന്ന വിഭാഗത്തിൽ അപേക്ഷ പോർട്ടൽ എന്നതിൽ ക്ലിക്ക് ചെയ്യുക. എങ്ങനെ അപേക്ഷിക്കാം എന്ന മെനുവിൽ ക്ലിക്ക് ചെയ്താൽ അർഹതാ മാനദണ്ഡങ്ങളും അപേക്ഷ സമർപ്പിക്കേണ്ട രീതിയും അറിഞ്ഞിരിക്കാൻ സാധിക്കും. ശേഷം, അപേക്ഷകൾ ഐ.സി.ഡി.എസ്. ഓഫീസിലെ വനിത- ശിശുവികസന വകുപ്പ് പദ്ധതി ഓഫീസർമാർക്ക് ഓൺലൈനായി സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്കായി അതാത് പ്രദേശത്തെ ശിശുവികസന പദ്ധതി ഓഫീസുമായോ, തൊട്ടടുത്തുള്ള അങ്കണവാടിവർക്കറയോ സമീപിക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2025 ഡിസംബർ 15.
ഓഫ്ലൈനായി അപേക്ഷിക്കേണ്ട വിധം
അടുത്തുള്ള ജില്ലാ സാമൂഹിക നീതി ഓഫീസ് സന്ദർശിച്ച് അപേക്ഷാ ഫോം വാങ്ങുക. ശരിയായ രീതിയിൽ പൂരിപ്പിച്ച അപേക്ഷ ഫോമും അനുബന്ധ രേഖകളും എല്ലാമായി ബന്ധപ്പെട്ട ജില്ലാ സാമൂഹിക നീതി ഓഫീസർമാർക്ക് നേരിട്ട് സമർപ്പിക്കുക. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം മാത്രമെ അർഹരായവർക്ക് സർക്കാരിൻ്റെ ധനസഹായം ലഭിക്കുക.
ആവശ്യമായ രേഖകൾ
- പാസ്‌പോർട്ട് സൈസ് ഫോട്ടോ
- പ്രായം തെളിയിക്കുന്നതിനുള്ള തിരിച്ചറിയൽ കാർഡിന്റെ ഗസറ്റഡ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയ പകർപ്പ്
- ബന്ധുവിൻ്റെ സംരക്ഷണത്തിൽ കഴിയുന്ന വിധവയാണെന്ന് കാണിക്കുന്ന വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ്.
- റേഷൻ കാർഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്
- ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ
English Summary:
Abhayakiranam Scheme is a welfare initiative of the Kerala Government’s Social Justice Department aimed at providing a safe and dignified living environment for destitute and homeless widows. Under the scheme, a monthly financial assistance of Rs 1,000 is provided to close relatives who offer shelter and care to eligible widows.