AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ഗജനി പടത്തിലെ വില്ലന്റെ ഐഡിയയോ! അ‌ഭിമന്യു വധക്കേസ് പ്രതികളുടെ ‘ഒരേ രൂപം’ മേക്കോവർ തന്ത്രത്തിനെതിരേ കോടതി

Trial begins in Abhimanyu Murder case: ഗജനി സിനിമയിൽ ഒരേ രൂപത്തിൽ എത്തിയ കൊലപാതകിയായ പ്രതി നായകനെയും നയൻതാരയുടെ കഥാപാത്രത്തെയും ഒരു ഘട്ടത്തിൽ പ്രതിസന്ധിയിലാക്കുന്നുണ്ട്, മറ്റ് പല സിനിമകളിലും ഒരേ രൂപം പ്രതികൾ രക്ഷപ്പെടാനുള്ള തന്ത്രമായി പ്രയോഗിച്ചിട്ടുണ്ട്. വിചാരണയ്ക്ക് ഒരേ മേക്കോവറിൽ എത്തി സാക്ഷികളെ ആശയക്കുഴപ്പത്തിലാക്കാനുള്ള ഐഡിയയാണ് കഴിഞ്ഞ ദിവസം അ‌ഭിമന്യു വധക്കേസ് പ്രതികളും പ്രയോഗിച്ചിരിക്കുന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്.

ഗജനി പടത്തിലെ വില്ലന്റെ ഐഡിയയോ! അ‌ഭിമന്യു വധക്കേസ് പ്രതികളുടെ ‘ഒരേ രൂപം’ മേക്കോവർ തന്ത്രത്തിനെതിരേ കോടതി
Trial Begins In Abhimanyu Murder CaseImage Credit source: Facebook
Prasanth Kumar
Prasanth Kumar | Published: 16 Oct 2026 | 09:18 AM

കൊച്ചി: നെടുമ്പാശേരി മിനി കൂപ്പർ വാഹനാപകടക്കേസ് പ്രതി സു​ഹൈലിനെ കോടതിയിൽ എത്തിച്ചപ്പോൾ കണ്ട, മുടി വെട്ടിയ നിലയിൽ ആളെ തിരിച്ചറിയാൻ കഴിയാത്ത വിധത്തിലുള്ള ‘മേക്കോവർ’ വൻ ചർച്ചയായതിന് പിന്നാലെ അ‌ഭിമന്യു വധക്കേസ് പ്രതികളുടെ മേക്കോവറും ചർച്ചയാകുന്നു. എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർഥിയായിരുന്ന അഭിമന്യു കൊല്ലപ്പെട്ട കേസിന്റെ വിചാരണ കഴിഞ്ഞ ദിവസം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ തുടങ്ങി. വിചാരണയ്ക്കായി എത്തിയ കേസിലെ 16 പ്രതികളും ഒരേപോലെ വേഷം ധരിച്ചാണ് കോടതിയിലെത്തിയത്. ഇത് പിന്നീട് കോടതിയിലും പുറത്തും വൻ ചർച്ചയാകുകയായിരുന്നു.

ഗജനി സിനിമയിൽ ഒരേ രൂപത്തിൽ എത്തിയ കൊലപാതകിയായ പ്രതി നായകനെയും നയൻതാരയുടെ കഥാപാത്രത്തെയും ഒരു ഘട്ടത്തിൽ പ്രതിസന്ധിയിലാക്കുന്നുണ്ട്, മറ്റ് പല സിനിമകളിലും ഒരേ രൂപം പ്രതികൾ രക്ഷപ്പെടാനുള്ള തന്ത്രമായി പ്രയോഗിച്ചിട്ടുണ്ട്. വിചാരണയ്ക്ക് ഒരേ മേക്കോവറിൽ എത്തി സാക്ഷികളെ ആശയക്കുഴപ്പത്തിലാക്കാനുള്ള ഐഡിയയാണ് ഇവിടെ അ‌ഭിമന്യു വധക്കേസ് പ്രതികളും പ്രയോഗിച്ചിരിക്കുന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്.

ALSO READ: മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി ജയിൽ മോചിതനായി; ശിക്ഷിച്ചത് നാല് വർഷത്തേക്ക്, ജയിലിൽ കിടന്നത് കഷ്ടി ഒരു മാസം

വെള്ള നിറത്തിലുള്ള ഷർട്ടും മുണ്ടും, കൂടാതെ മുഖം മറയ്ക്കുന്ന മാസ്‌ക്കും തൊപ്പിയും ആയിരുന്നു മുഴുവൻ പ്രതികളുടെയും വേഷം. കൂടാതെ പ്രതികളെല്ലാം ഒരേപോലെ തലമുടി വെട്ടിയും ഷേവ് ചെയ്തുമാണ് എത്തിയത്. വിചാരണ നടപടികളുടെ ഭാഗമായ സാക്ഷി വിസ്താരത്തിന് എത്തിയപ്പോൾ പ്രതികൾ പുറത്തെടുത്ത ഈ തന്ത്രം സാക്ഷിയെയും ആശയക്കുഴപ്പത്തിലാക്കി. മാസ്ക് അടക്കം ധരിച്ചാണ് പ്രതികൾ കോടതി മുറിക്കുള്ളില്‍ പ്രവേശിച്ചത്.

തുടർന്ന്, മുഖംമൂടിയും തൊപ്പിയുമെല്ലാം മാറ്റാൻ കോടതി നിർദേശിച്ചു. പ്രതികളെല്ലാവരും ഒരേപോലെ തലമുടി വെട്ടി, ഷേവ് ചെയ്താണ് വന്നിരിക്കുന്നതെന്നും എങ്കിലും തിരിച്ചറിയാൻ ശ്രമിക്കാമെന്നും പറഞ്ഞാണ്, ആക്രമണം നേരിടുന്ന സമയത്ത് അഭിമന്യുവിനൊപ്പമുണ്ടായിരുന്നതായി രേഖപ്പെടുത്തിയിരിക്കുന്ന ആദ്യ സാക്ഷി പ്രതികളെ നിരീക്ഷിച്ചത്. 13 പ്രതികളെ സാക്ഷി കോടതിമുറിയിൽ തിരിച്ചറിഞ്ഞു.

എന്നാൽ കൂട്ടത്തിൽ മൂന്നു പ്രതികളെ ഇപ്പോൾ തിരിച്ചറിയാനാകുന്നില്ലെന്നും സാക്ഷി വ്യക്തമാക്കി. പ്രതികളുടെ രൂപമാറ്റം പ്രോസിക്യൂഷൻ കോടതിയിൽ ഉന്നയിച്ചു. ഇപ്പോൾ സാക്ഷി തിരിച്ചറിഞ്ഞ പ്രതികൾ ഇനിയും രൂപമാറ്റം വരുത്തി കോടതിയിൽ ഹാജരായി തിരിച്ചറിയുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യമുണ്ടാകരുതെന്നും പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. തുടർന്ന് വിചാരണയുടെ തുടർന്നുള്ള ദിവസങ്ങളിലും എതിർവിസ്താരം നടത്തുമ്പോഴും പ്രതികൾ ഇന്നു വന്നതിന് വിരുദ്ധമായ രൂപത്തിൽ വന്നാൽ കർശന നടപടിയുണ്ടാകുമെന്ന് കോടതി മുന്നറിയിപ്പ് നൽകി. വിചാരണ ഇന്നും തുടരും.

പ്രതികൾക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ ബി. രാമൻപിള്ള ഉൾപ്പെടെയുള്ളവർ ആണ് ഹാജരായത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. മോഹൻ രാജും അഭിമന്യുവിന്റെ കുടുംബത്തിനു വേണ്ടി അഡ്വ. കെ.എസ്.അരുൺ കുമാറും ഹാജരായി. 2018 ജൂലായ് രണ്ടിനാണ് അഭിമന്യു കൊല്ലപ്പെട്ടത്. ചുവരെഴുത്തിനെച്ചൊല്ലി എസ്എഫ്ഐ- കാമ്പസ് ഫ്രണ്ട് പ്രവർത്തകർ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കേസ്.

English Summary

In the case concerning the murder of Abhimanyu, a student at Maharaja’s College, Ernakulam, the accused appeared for trial dressed in identical attire. All of them were wearing white shirts and mundus, along with caps and masks that concealed their faces. Furthermore, they all arrived with identical haircuts and shaves. The court subsequently directed them to remove their masks. The court made it clear that if the accused, who were identified by a witness appear in court again having altered their appearance, they will face strict action.

Follow Us