AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Kaipamangalam Accident: ‘ഇനി ഒരു ജീവൻ പോലും പൊലിയരുത്’; ദേശീയപാതകളിൽ സംയുക്ത പരിശോധനയ്ക്ക് കളക്ടറുടെ നിർദ്ദേശം

Joint Inspection On Highway: എൻഎച്ച്എഐ പ്രോജക്ട് ഡയറക്ടർ, പോലീസ്, മോട്ടോർ വാഹന വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികൾ എന്നിവരടങ്ങുന്ന പ്രത്യേക സംഘമാണ് നിർദ്ദേശപ്രകാരം ദേശീയപാതകളിൽ പരിശോധന നടത്തുക. പരിശോധയുടെ റിപ്പോർട്ട് ബുധനാഴ്ച വൈകിട്ടോടെ സമർപ്പിക്കാനും കളക്ടർ നിർദേശിച്ചു. എട്ട് വിദ്യാർഥികളുടെ ജീവൻ പൊലിഞ്ഞ അപകടത്തിന് പിന്നാലെയാണ് ദേശീയപാതയിൽ അടിയന്തരമായി പരിശോധന നടത്താൻ തീരുമാനമായത്.

Kaipamangalam Accident: ‘ഇനി ഒരു ജീവൻ പോലും പൊലിയരുത്’; ദേശീയപാതകളിൽ സംയുക്ത പരിശോധനയ്ക്ക് കളക്ടറുടെ നിർദ്ദേശം
Thrissur Collector Image Credit source: Facebook
Neethu Vijayan
Neethu Vijayan | Published: 05 Sep 2026 | 08:51 PM

തൃശൂർ: കയ്പ്പമംഗലത്തുണ്ടായ വൻ വാഹനാപകടത്തിന് പിന്നാലെ ജില്ലയിലെ ദേശീയപാതകളിൽ അടിയന്തരമായി സംയുക്ത പരിശോധന നടത്താൻ ഉത്തരവ്. തൃശൂർ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രനാണ് നിർദ്ദേശം നൽകിയത്. എൻഎച്ച്എഐ പ്രോജക്ട് ഡയറക്ടർ, പോലീസ്, മോട്ടോർ വാഹന വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികൾ എന്നിവരടങ്ങുന്ന പ്രത്യേക സംഘമാണ് നിർദ്ദേശപ്രകാരം ദേശീയപാതകളിൽ പരിശോധന നടത്തുക. പരിശോധയുടെ റിപ്പോർട്ട് ബുധനാഴ്ച വൈകിട്ടോടെ സമർപ്പിക്കാനും കളക്ടർ നിർദേശിച്ചു. കാർ ലോറിയുടെ പിന്നിലിടിച്ച് എട്ട് വിദ്യാർഥികളുടെ ജീവൻ പൊലിഞ്ഞ അപകടത്തിന് പിന്നാലെയാണ് ദേശീയപാതയിൽ അടിയന്തരമായി പരിശോധന നടത്താൻ തീരുമാനമായത്.

ദേശീയപാതകളിലെ റോഡ് പരിപാലനം, ഫുട്പാത്തുകൾ ശരിയായ നിരപ്പിലാണോ ഉള്ളത്, റോഡിൽ കുഴികൾ ഉണ്ടോ, വെള്ളക്കെട്ടുള്ള പ്രദേശങ്ങൾ, സർവീസ് റോഡുകളിൽ വെളിച്ചവും ലൈറ്റിംഗും കൃത്യമായ ഉണ്ടോ, പ്രതിഫലിക്കുന്ന സൂചനാ ബോർഡുകൾ ഉണ്ടോ, നിർമാണ സാമഗ്രികൾ അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്നുണ്ടോ, അനധികൃത പാർക്കിംഗ്, കൃത്യമായ ബാരിക്കേഡിംഗ്, ആവശ്യത്തിന് ട്രാഫിക് വാർഡൻമാരുടെ സേവനം എന്നിവയാണ് സംഘം പരിശോധിക്കുക. ഇതിനുപുറമേ നിർമ്മാണങ്ങളുടെ സ്ട്രക്ചറൽ സ്റ്റെബിലിറ്റി, സ്കൂൾ വിദ്യാർത്ഥികൾക്ക് റോഡ് മുറിച്ചു കടക്കാനുള്ള സുരക്ഷാ സംവിധാനങ്ങൾ, കാൽനട യാത്രക്കാർക്കുള്ള സൗകര്യങ്ങൾ എന്നിവയും വിലയിരുത്തുന്നതാണ്.

ALSO READ: തൃശൂരിൽ നിർത്തിയിട്ട ലോറിയിലേക്ക് കാർ പാഞ്ഞുകയറി എട്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

സംയുക്ത പരിശോധനയ്ക്ക് ഒപ്പം തന്നെ മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക പരിശോധനയും നടക്കും. കൂടാതെ, എല്ലാ തദ്ദേശ സ്വയഭരണ സ്ഥാപന സെക്രട്ടറിമാർക്കും റോഡ് സുരക്ഷാ പരിശോധനകൾ നടത്തുവാൻ നിർദ്ദേശം നൽകിയതായി എൽഎസ്ജിഡി അറിയിച്ചു. അനധികൃത പാർക്കിംഗിനെതിരെ പോലീസും ആർടിഒയും സ്പെഷ്യൽ ഡ്രൈവ് ശക്തമാക്കണമെന്നും. ആവശ്യമെങ്കിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് നടപടിയെടുക്കണമെന്നും കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.

അപകടത്തിൻ്റെ പശ്ചാതലത്തിൽ കളക്ടറേറ്റ് വീഡിയോ കോണ്ഫെറൻസ് ഹാളിൽ നടന്ന യോഗത്തിൽ റൂറൽ പോലീസ് എസ് പി മുഹമ്മദ് നദീം, ഡിസാസ്റ്റർ മാനേജ്‌മെന്റ് ഡെപ്യൂട്ടി കളക്ടർ കെ എസ് നസിയ, ഇരിങ്ങാലക്കുട ആർ ഡി ഒ പി ഷിബു, അസിസ്റ്റന്റ് കമ്മീഷണർ വിമൽ വി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പ്രിയ കെ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. ഇതിന് പിന്നാലെയാണ് സംയുക്ത പരിശോധന നടത്താനും ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ബുധനാഴ്ച്ച സമർപ്പിക്കാനും കളക്ടർ ഉത്തരവിറക്കിയത്.

എട്ട് ജിവനുകൾ പൊലിഞ്ഞ അപകടം

തൃശൂർ കയ്പമംഗലത്ത് നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ എട്ട് പേർക്കാണ് ജീവൻ നഷ്ടമായത്. ഇന്നലെ അർദ്ധരാത്രിയോടെയാണ് നാടിനെ ഒന്നാകെ നടുക്കിയ അപകടം നടന്നത്. മരണപ്പെട്ട എട്ടുപേരും എഞ്ചിനീയറിംങ് വിദ്യാർത്ഥികളാണ്. വിനോദയാത്രയ്ക്കായി കേരളത്തിൽ എത്തിയ ദിണ്ടിഗലിലെ പിഎസ്എൻഎ എഞ്ചിനീറിങ് കോളേജ് വിദ്യാർത്ഥികൾക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. ലോറി പാർക്ക് ചെയ്തത് അലക്ഷ്യമായിട്ടാണെന്നും പ്രദേശത്ത് വേണ്ട കൃത്യമായ സൈൻ ബോർഡുകൾ ഇല്ലെന്നും പ്രദേശവാസികൾ മുമ്പ് പലതവണ പരാതി ഉന്നയിച്ചിരുന്നു.

English Summary:

After Thrissur Kaipamangalam Car Accident collector orders joint inspection On highway. The collector also directed that the inspection report be submitted by Wednesday evening.

Follow Us