Alappuzha Rescue Operation: ആലപ്പുഴ രക്ഷാപ്രവർത്തനകേസ്; എസ്ഐടി അന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് കൈമാറി

SIT Submits Report on Alappuzha Rescue Operation Case: ആലപ്പുഴയിൽ നവകേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചതാണ് കേസ്. പിണറായി വിജയന്റെ ഗൺമാൻ അനിൽ കല്ലിയൂർ, സുരക്ഷാസേനയിലുണ്ടായിരുന്ന എസ് സന്ദീപ്, ആർ അരുണ്‍, വിവി വിപിൻ, വി കെ ഷൈജു എന്നിവരാണ് കേസിലെ പ്രതികൾ.

Alappuzha Rescue Operation: ആലപ്പുഴ രക്ഷാപ്രവർത്തനകേസ്; എസ്ഐടി അന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് കൈമാറി

ADGP എംആർ അജിത് കുമാർ

Updated On: 

23 Jun 2026 | 06:46 AM

തിരുവനന്തപുരം: ആലപ്പുഴ രക്ഷാപ്രവർത്തന കേസിൽ പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് ഡി.ജി.പിക്ക് നൽകി. എസ്. പി ഷൌക്കത്തലി നേരിട്ടാണ് റിപ്പോർട്ട് കൈമാറിയത്. അന്വേഷണത്തിൽ അട്ടിമറി നടന്നുവെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. എഡിജിപി എം ആർ അജിത് കുമാറിൻ്റെ കാലത്ത് കേസ് ഡയറി തിരുത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് എസ്ഐടി അന്വേഷണം നടത്തിയത്. എം ആർ അജിത് കുമാറിനെതിരായ ഉദ്യോഗസ്ഥരുടെ മൊഴിയും രേഖകളും റിപ്പോർട്ടിൻ്റെ ഭാഗമായി നൽകിയിട്ടുണ്ട്. ആലപ്പുഴയിൽ നിന്നുള്ള അന്വേഷണ സംഘം തിരുവനന്തപുരത്ത് എത്തിയപ്പോള്‍ എഡിജിപിയും സ്ഥലത്തുണ്ടായിരുന്നുവെന്ന് എസ്ഐടി സ്ഥീരീകരിച്ചിട്ടുണ്ട്.

കേസിലെ അട്ടിമറി

കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തി ഓഫീസിൽ വെച്ച് കേസ് ഡയറി തിരുത്തിയെന്ന മുൻ അന്വേഷണ സംഘത്തിന്റെ വെളിപ്പെടുത്തലിനെ തുടർന്നാണ് എസ്ഐടി അന്വേഷണം നടത്തിയത്. അജിത് കുമാറിന്റെ അറിവോടെ ഗ്രേഡ് എസ്ഐമാരായ ഗിരീഷും ശ്രീകാന്തും ചേർന്ന് രേഖകൾ തിരുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് മുൻ അന്വേഷണ സംഘം എസ്ഐടിക്ക് മൊഴി നൽകിയിരുന്നു.

ALSO READ: മഴയെത്തി…സംസ്ഥാനത്ത് യെല്ലോ അലര്‍ട്ട്; രണ്ട് ജില്ലകളില്‍ അതീവ ജാഗ്രത നിര്‍ദേശം

കൂടാതെ, ചോദ്യം ചെയ്യലിൽ എഡിജിപിയുടെ അറിവോടെയാണ് രേഖകൾ തിരുത്തിയതെന്ന് ഗ്രേഡ് എസ്ഐമാരും സമ്മതിച്ചു. തുടർന്ന്, കൃത്രിമം നടത്തിയ സ്ഥലത്ത് തെളിവെടുപ്പ് നടത്തി. സന്ദർശക രജിസ്റ്റർ, സിസിടിവി, കമ്പ്യൂട്ടർ എന്നിവ പരിശോധിച്ചു.

ആലപ്പുഴ രക്ഷാപ്രവർത്തന കേസ്

2023 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.  ആലപ്പുഴയിൽ നവകേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചതാണ് കേസ്. പിണറായി വിജയന്റെ ഗൺമാൻ അനിൽ കല്ലിയൂർ, സുരക്ഷാസേനയിലുണ്ടായിരുന്ന എസ് സന്ദീപ്, ആർ അരുണ്‍, വിവി വിപിൻ, വി കെ ഷൈജു എന്നിവരാണ് കേസിലെ പ്രതികൾ. നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഗൺമാൻമാരായ അനിൽ കുമാറും സന്ദീപ് എസും ചേർന്ന് മർദ്ദിക്കുകയായിരുന്നു.

ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ നിന്നിറങ്ങി വന്നാണ് ഗൺമാൻമാർ പ്രവർത്തകരെ മർദ്ദിച്ചത്. ഇത് വലിയ പ്രതിഷേധത്തിന് കാരണമായി. മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കുക മാത്രമാണ് ഗൺമാൻമാർ ചെയ്തതെന്നും, അത് ഒരു ‘രക്ഷാപ്രവർത്തന’മാണെന്നും പറഞ്ഞ് മുഖ്യമന്ത്രി ഗൺമാൻമാരുടെ നടപടിയെ ന്യായീകരിച്ചു. സംഭവത്തിൽ പോലീസ് നടപടിയെടുക്കാതിരുന്നതിനെ തുടർന്ന്, മർദ്ദനമേറ്റ യൂത്ത് കോൺഗ്രസ് നേതാക്കൾ കോടതിയെ സമീപിച്ചു. തുടർന്ന് കോടതി നിർദ്ദേശപ്രകാരം ആണ് പോലീസ് ഗൺമാൻമാർക്കെതിരെ കേസെടുത്തത്.

English Summary:

Special Investigation Team has submitted its report to the Kerala DGP regarding the alleged tampering of evidence in the Alappuzha rescue operation case. The report, handed over by SP Shoukath Ali. Members of the original investigation team stated that they were summoned to the ADGP’s office and pressured to modify records, while Grade SIs admitted that changes were made with the knowledge of senior officers.

Loading...
Unable to load recommendations.
Follow Us
Related Stories
Onam Celebration: അനന്തപുരിയിൽ ഓണവസന്തം: സംസ്ഥാനതല ഓണം വാരാഘോഷത്തിന് ഇന്ന് തുടക്കം, ഉദ്ഘാടനം വൈകിട്ട്
Onam 2026: തിരുവനന്തപുരത്ത് ഇന്ന് മുതല്‍ ഗതാഗതനിയന്ത്രണം; ഓണാഘോഷം പൊടിപൊടിക്കും
Onam 2026 Pooradam Day: വന്നല്ലോ വന്നല്ലോ പൂരാടം വന്നല്ലോ…ഇന്ന് പൂരാടം; മാവേലിയെ കാത്ത് കേരളം
Kerala Weather Update: പൂരാടത്തിൽ പൂരം മഴ! സംസ്ഥാനത്ത് യെല്ലോ അലർട്ട്; മുന്നറിയിപ്പ് ഇവിടെയെല്ലാം
Vehicle Modification : ഫൈൻ അടയ്ക്കാൻ ലോൺ വേണ്ടിവരും! വാഹന മോഡിഫിക്കേഷന് ഹൈക്കോടതിയുടെ പൂട്ട്, ഓരോ രൂപമാറ്റത്തിനും 5000 രൂപ വീതം പിഴയിടാൻ നിർദേശം
Muvattupuzha District Formation : പുതിയ ജില്ലയായി മൂവാറ്റുപുഴ പരി​ഗണനയിലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ, ഡീ ലിമിറ്റേഷൻ കമ്മീഷൻ വരും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
മഹാബലിയുടെ ഭാര്യ വിന്ധ്യാവലിയെ അറിയുമോ? മക്കൾ 100
ഓണസദ്യയിലെ ഈ വിഭവങ്ങൾ ഫ്രിഡ്ജിൽ വെക്കരുതേ
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം