Kerala Weather Update: മഴയെത്തി…സംസ്ഥാനത്ത് യെല്ലോ അലര്‍ട്ട്; രണ്ട് ജില്ലകളില്‍ അതീവ ജാഗ്രത നിര്‍ദേശം
Heavy Rain to Lash Kerala Today as IMD Issues Yellow Alert for Two Districts: കേരളത്തിന്റെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. ശക്തമായ കാറ്റും മഴയും ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കുന്നു.
തിരുവനനന്തപുരം: കേരളത്തില്‍ അതിശക്തമായ മഴയെത്തുന്നു. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. അഞ്ച് ദിവസത്തേക്ക് മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കേരളത്തിന്റെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. ശക്തമായ കാറ്റും മഴയും ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കുന്നു.
മഴ മുന്നറിയിപ്പ്
ജൂണ്‍ 23 യെല്ലോ അലര്‍ട്ട്– കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ജൂണ്‍ 23ന് ചൊവ്വ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചത്. മഴയുടെ അളവില്‍ കുറവോ കൂടുതലോ സംഭവിക്കുമ്പോള്‍ കാലാവസ്ഥ വകുപ്പ് അലര്‍ട്ടില്‍ മാറ്റം വരുത്തുന്നതാണ്.
ജൂണ്‍ 25 വ്യാഴം– പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളില്‍ ജൂണ്‍ 24ന് യെല്ലോ അലര്‍ട്ടുണ്ട്.
ജൂണ്‍ 26 വെള്ളി– എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഇന്നേ ദിവസം യെല്ലോ അലര്‍ട്ടുള്ളത്.
ഈ ജില്ലകളിലെല്ലാം അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴ ഉണ്ടാകും. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.
അടുത്ത മൂന്ന് മണിക്കൂര്‍ ശക്തമായ മഴ
അടുത്ത മൂന്ന് മണിക്കൂര്‍ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ്. മറ്റ് ജില്ലകളില്‍ ഒറ്റപ്പെയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും വകുപ്പ് അറിയിച്ചു.
കാറ്റില്‍ ജാഗ്രത പുലര്‍ത്താം
ശക്തമായ കാറ്റുണ്ടാകാനുള്ള സാധ്യത മുന്‍നിര്‍ത്തി പൊതുജനങ്ങള്‍ താഴെ പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
- കാറ്റും മഴയും ഉണ്ടാകുമ്പോള്‍ മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കാനോ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനോ പാടുള്ളതല്ല.
- വീട്ടുവളപ്പിലെ അപകടകരമായ മരങ്ങളും ചില്ലകളും വെട്ടിയൊതുക്കാം. പൊതുവിടങ്ങളിലുള്ളത് അധികാരികളുടെ ശ്രദ്ധയില്‍ പെടുത്താനും മറക്കരുത്.
- പരസ്യ ബോര്‍ഡുകള്‍, ഇലക്ട്രിക് പോസ്റ്റുകള്‍, കൊടിമരങ്ങള്‍ തുടങ്ങിയവയും കാറ്റില്‍ വീണേക്കാം. ഇവ ബലപ്പെടുത്താനോ അഴിച്ചുവെക്കാനോ ശ്രമിക്കാം.
- കാറ്റ് വീശി തുടങ്ങുമ്പോള്‍ തന്നെ ജനാലുകളും വാതിലുകളും അടച്ചിടുക. വാതിലുകളുടെ സമീപം നില്‍ക്കാതിരിക്കാനും ശ്രദ്ധിക്കണം.
- പഴയതും അടച്ചുറപ്പില്ലാത്തതുമായ വീടുകളില്‍ താമസിക്കുന്നവര്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറി താമസിക്കുക.
- കാറ്റിലും മഴയിലും വൈദ്യുതി കമ്പികളും പോസ്റ്റും ഒടിഞ്ഞുവീഴാനുള്ള സാധ്യത കൂടുതലാണ്. ഇത്തരമൊരു അപകടം ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ തന്നെ കെഎസ്ഇബിയെ വിവരമറിയിക്കുക. തകരാര്‍ പരിഹരിക്കും വരെ അപകട സ്ഥലത്തേക്ക് പോകാതിരിക്കാനും ശ്രമിക്കണം.
- പാല്‍-പത്രം എന്നിവ വിതരണം ചെയ്യാന്‍ അതിരാവിലെ പോകുന്നവര്‍, വഴികളിലും വെള്ളക്കെട്ടുകളിലും വൈദ്യുതി കമ്പി പൊട്ടിവീണിട്ടില്ലെന്ന് പ്രത്യേകം ഉറപ്പാക്കുക.
English Summary
The India Meteorological Department (IMD) has issued a Yellow Alert for two districts in Kerala on June 23, warning of heavy rainfall, lightning and strong winds. Residents are advised to remain cautious, avoid unnecessary travel during adverse weather conditions and follow official safety guidelines.