AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

അലുവ അതുലിന്‍റെ കൊലപാതകം; മുഴുവന്‍ പ്രതികളും പിടിയില്‍

Aluva Athul Murder Case:കൂടാതെ സഹായം ചെയ്തവരും ഒട്ടേറെ ഉണ്ടെന്നും ഇവരെയൊക്കെ പലവിധത്തിൽ അലുവ അതുൽ ഉപദ്രവിച്ചതുമായാണ് നിലവിൽ ലഭിക്കുന്ന വിവരം....

അലുവ അതുലിന്‍റെ കൊലപാതകം; മുഴുവന്‍ പ്രതികളും പിടിയില്‍
Aluva Athul
Ashli C
Ashli C | Published: 15 Mar 2026 | 07:48 AM

കൊല്ലം കരുനാഗപ്പള്ളിയിൽ ജാമ്യത്തിൽ ഇറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ നടുറോഡിലിട്ട് വെട്ടിക്കൊന്ന സംഭവത്തിൽ മുഴുവൻ പ്രതികളും പിടിയിൽ. നാലു പേരെ മുണ്ടക്കയത്ത് നിന്നാണ് പിടികൂടിയത്. മറ്റ് നാലുപേരെ നേരത്തെ തന്നെ പിടികൂടിയിരുന്നു. ഇവർ സഞ്ചരിച്ച വാഹനവും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. നാലു പേരാണ് നേരിട്ട് കൃത്യത്തിൽ പങ്കെടുത്തതെങ്കിലും കൂടുതൽ പേർ ഉണ്ടായിരുന്നതായി നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

കൂടാതെ സഹായം ചെയ്തവരും ഒട്ടേറെ ഉണ്ടെന്നും ഇവരെയൊക്കെ പലവിധത്തിൽ അലുവ അതുൽ ഉപദ്രവിച്ചതുമായാണ് നിലവിൽ ലഭിക്കുന്ന വിവരം. അതേസമയം മരിച്ച അതുൽ കാപ്പ കേസുകളിൽ ഉൾപ്പെടെ പ്രതിയാണ്. പിടിയിലായയുടെ ചോദ്യം ചെയ്തു വരുന്നു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. ജാമ്യ ഇറങ്ങിയ അതുൽ സ്റ്റേഷനിൽ എത്തി ഒപ്പിട്ട് മടങ്ങുമ്പോൾ കരുനാഗപ്പള്ളി പുതിയകാവിൽ വെച്ചാണ് കൊലപാതകം നടത്തിയത്.

അതുൽ സഞ്ചരിച്ച കാർ ഇടിപ്പിച്ചിട്ട് ശേഷം പ്രതികൾ അതിന്റെ കാറിൽ നിന്നും വലിച്ചു പുറത്തേക്ക് കൊല്ലുകയായിരുന്നു. ഇടുപ്പിനും കാലുകൾക്കും തലക്കും മാരകമായ വെട്ടേറ്റിരുന്നു. കഴിഞ്ഞ മാർച്ചിൽ ജിം സന്തോഷ് എന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് മരിച്ച അതുൽ. ഈ പകയാണ് അതുലിന്റെ ജീവനും ഇല്ലാതാക്കിയത്. അതേസമയം ജാമ്യത്തിൽ ഇറങ്ങിയ അതുലിന് നേരെ ആക്രമണം ഉണ്ടായേക്കുമെന്ന് രാഹസ്യാന്വേഷണ വിഭാഗത്തിന് നേരത്തെ സൂചനയുണ്ടായിരുന്നു.

Follow Us