AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Amoebic Meningitis: അമീബിക് മസ്തിഷ്ക ജ്വരം: കോഴിക്കോട് അതീവ ജാഗ്രത; ജില്ലയിൽ രണ്ടുപേർക്ക് രോഗം സ്ഥിരീകരിച്ചു

Amoebic Meningoencephalitis At Kozhikode: സംസ്ഥാനത്ത് ആശങ്കയേറുന്നുസംസ്ഥാനത്ത് കഴിഞ്ഞ നാലര മാസത്തിനിടെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് 20 പേർ മരിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നൈഗ്ലേറിയ ഫൗളേറി, അക്കാന്തമീബ എന്നീ സൂക്ഷ്മജീവികളാണ് ഈ രോഗത്തിന് കാരണമാകുന്നത്. മലിനമായ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ നിന്നാണ് ഇവ സാധാരണയായി മനുഷ്യശരീരത്തിൽ പ്രവേശിക്കുന്നത്.

Amoebic Meningitis: അമീബിക് മസ്തിഷ്ക ജ്വരം: കോഴിക്കോട് അതീവ ജാഗ്രത; ജില്ലയിൽ രണ്ടുപേർക്ക് രോഗം സ്ഥിരീകരിച്ചു
Amoebic Meningitis Image Credit source: Getty Images
Aswathy Balachandran
Aswathy Balachandran | Updated On: 15 May 2026 | 06:12 AM

കോഴിക്കോട് | മെയ് 15, 2026: കോഴിക്കോട് ജില്ലയിൽ അമീബിക് മസ്തിഷ്ക ജ്വരം (Amoebic Meningoencephalitis) സ്ഥിരീകരിക്കുന്നവരുടെ എണ്ണം വർധിക്കുന്നത് ആരോഗ്യവകുപ്പിനെ ആശങ്കയിലാഴ്ത്തുന്നു. ജില്ലയിൽ നിലവിൽ രണ്ടുപേർക്കാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. ഏറ്റവും ഒടുവിലായി ഫറോക്ക് സ്വദേശിയായ 19-കാരനാണ് രോഗം കണ്ടെത്തിയത്. രോ​ഗബാധിതരിൽ കോട്ടൂർ സ്വദേശിയായ 9 വയസ്സുകാരൻ ഉണ്ട്. മറ്റൊരാൾ ഫറോക്ക് സ്വദേശിയായ 19 വയസ്സുകാരൻ ആണ്. ഇയാൾ ആലപ്പുഴയിൽ ആണ് ജോലി ചെയ്യുന്നത്. ഇരുവരും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. 19-കാരൻ തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. നിലവിൽ രണ്ടുപേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

രോഗലക്ഷണങ്ങളായ കടുത്ത പനി, തലവേദന എന്നിവയെത്തുടർന്നാണ് ഇരുവരും ചികിത്സ തേടിയത്. സംഭവം സ്ഥിരീകരിച്ചതോടെ രോ​ഗത്തിന്റെ ഉറവിടം തേടി ആരോഗ്യവകുപ്പ് രം​ഗത്ത് എത്തിയിട്ടുണ്ട്. കോട്ടൂർ സ്വദേശിയായ ഒൻപതു വയസ്സുകാരൻ വീടിനു സമീപത്തെ കക്കോടി ബ്രാഞ്ച് കനാലിൽ മൂന്ന് ദിവസം മുൻപ് കുളിച്ചിരുന്നു. ഇവിടെ നിന്നാകാം അമീബ ഉള്ളിൽ കടന്നതെന്നാണ് പ്രാഥമിക നിഗമനം. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ കനാലിലെ വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വരുന്നതോടെ രോഗത്തിന്റെ ഉറവിടം സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കും.

Also Read – Kerala Weather Alert: കേരളത്തിൽ മഴ കനക്കും; ബംഗാൾ ഉൾക്കടലിൽ ശക്തമായ ന്യൂനമർദ്ദം, കാലവർഷം നേരത്തെ എത്തുന്നു…

സംസ്ഥാനത്ത് ആശങ്കയേറുന്നുസംസ്ഥാനത്ത് കഴിഞ്ഞ നാലര മാസത്തിനിടെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് 20 പേർ മരിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നൈഗ്ലേറിയ ഫൗളേറി, അക്കാന്തമീബ എന്നീ സൂക്ഷ്മജീവികളാണ് ഈ രോഗത്തിന് കാരണമാകുന്നത്. മലിനമായ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ നിന്നാണ് ഇവ സാധാരണയായി മനുഷ്യശരീരത്തിൽ പ്രവേശിക്കുന്നത്.

ആരോഗ്യവകുപ്പിന്റെ നിർദ്ദേശം

പനി, കടുത്ത തലവേദന, കഴുത്ത് വേദന, ഛർദ്ദി എന്നീ ലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കി ഉടൻ വൈദ്യസഹായം തേടണം. മലിനമായ ജലാശയങ്ങളിൽ കുളിക്കുന്നത് ഒഴിവാക്കുക. രോഗം നേരത്തെ തിരിച്ചറിയാൻ സാധിക്കുന്നതിനാലാണ് മരണനിരക്ക് കുറയ്ക്കാൻ സാധിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്.

ആലപ്പുഴയിൽ മാത്രം ഒരാഴ്ചയ്ക്കിടെ 5 പേർക്ക് അമീബിക് മസ്തിഷ്കജ്വരം

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അഞ്ച് പേർക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് അതീവ ജാഗ്രത പുറപ്പെടുവിച്ചിരുന്നു. സാധാരണയായി കണ്ടുവരുന്ന നൈഗ്ലെറിയ ഫൗളറി അമീബയ്ക്ക് പുറമെ, മണ്ണിലും ശുദ്ധജലത്തിലും കാണപ്പെടുന്ന അക്കാന്തമീബ എന്ന വിഭാഗമാണ് ഇത്തവണ നാലുപേരിലും രോഗകാരണമായത് എന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. രോഗം ബാധിച്ചവരിൽ രണ്ട് പേർ ഇതിനോടകം മരണപ്പെട്ടു.

രോഗബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിരുന്നു. പൊതുജലാശയങ്ങൾ, വീടുകളിലെ കിണറുകൾ, ടാങ്കുകൾ എന്നിവ നിർബന്ധമായും ക്ലോറിനേറ്റ് ചെയ്യണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. അമീബയുടെ ഉറവിടം കണ്ടെത്താൻ രോഗബാധിതരുടെ വീടുകളിലെ ജലസാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.

English Summary

Two cases of amoebic meningoencephalitis have been confirmed in Kozhikode district, involving a nine-year-old boy and a 19-year-old youth who are both currently receiving treatment at the Government Medical College Hospital. While the patients remain in stable condition, the state health department has issued a high alert following 20 related deaths in Kerala over the past four months.

Follow Us