Aranmula Vallasadya: ആറന്മുള വഴിപാട് വള്ളസദ്യ ജൂലൈ 19ന് ആരംഭിക്കും; ഉദ്ഘാടനം ദേവസ്വം മന്ത്രി കെ മുരളീധരൻ
Aranmula Vallasadya on July 19:ജൂലൈ 19 മുതൽ സെപ്റ്റംബർ 16 വരെയാണ് വള്ളസദ്യ നടക്കുന്നത്. 44 വിഭവങ്ങൾ ചേർന്ന സദ്യയാണ് ആറന്മുള വള്ളസദ്യയുടെ ഏറ്റവും വലിയ പ്രത്യേകത. ആദ്യദിനത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടേത് ഉൾപ്പെടെ 10 വള്ളസദ്യകളാണ് നടക്കുന്നത്.ഇതുവരെ 485 സദ്യ ബുക്കുചെയ്തു. 550 എണ്ണം നടന്നേക്കും. ഇത് സർവകാലറെക്കോഡാണെന്നും റിപ്പോർട്ട്..........
പത്തനംതിട്ട: ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രശസ്തമായ വള്ളസദ്യ വഴിപാടുകൾ ആരംഭിക്കുവാൻ ഇനി ദിവസങ്ങൾ കൂടി. ജൂലൈ 19ന് പള്ളിയോട സേവാ സംഘത്തിന്റെ നേതൃത്വത്തിൽ വള്ള സദ്യ ആരംഭിക്കും. ഉച്ചയ്ക്ക് 12 മണിക്ക് ദേവസ്വം മന്ത്രി കെ മുരളീധരൻ വള്ളസദ്യ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും പങ്കെടുക്കുന്നതായിരിക്കും.
ജൂലൈ 19 മുതൽ സെപ്റ്റംബർ 16 വരെയാണ് വള്ളസദ്യ നടക്കുന്നത്. 44 വിഭവങ്ങൾ ചേർന്ന സദ്യയാണ് ആറന്മുള വള്ളസദ്യയുടെ ഏറ്റവും വലിയ പ്രത്യേകത. ആദ്യദിനത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടേത് ഉൾപ്പെടെ 10 വള്ളസദ്യകളാണ് നടക്കുന്നത്.ഇതുവരെ 485 സദ്യ ബുക്കുചെയ്തു. 550 എണ്ണം നടന്നേക്കും. ഇത് സർവകാലറെക്കോഡാണെന്നും റിപ്പോർട്ട്.
ALSO READ:ഞാൻ മുഖ്യമന്ത്രിയായത് മെയ് 18നല്ലേ? വിഴിഞ്ഞം തുറമുഖ വിഷയത്തിൽ പി രാജീവിനോട് വി ഡി സതീശൻ
ഈ സദ്യകളിൽ ഇടക്കുളം മുതൽ ചെന്നിത്തലവരെയുള്ള 51 പള്ളിയോടം പങ്കെടുക്കും. ജൂലൈ 19ന് രാവിലെ 7 മണിക്ക് വഴിപാടുകാരൻ കൊടിമരച്ചുവട്ടിൽ 2 നെൽപ്പറ നിറയ്ക്കുന്നതോടെയാണ് വള്ളസദ്യ ചടങ്ങുകൾക്ക് തുടക്കമാകുന്നത്. ക്ഷേത്രത്തിന്റെ കടവിൽ എത്തുന്ന പള്ളിയോടത്തെ വഴിപാട് നടത്തുന്ന ഭക്തനും പള്ളിയോട സേവാ സംഘത്തിന്റെ ഭാരവാഹികളും ചേർന്ന് ക്ഷേത്രത്തിലെ കവാടത്തിന് ഉള്ളിലേക്ക് ചേർന്ന് സ്വീകരിക്കും.
ആനക്കൊട്ടിലിലെത്തി, കൊടിമരച്ചുവട്ടിലൂടെ ക്ഷേത്രപ്രദക്ഷിണം പൂർത്തിയാക്കി സദ്യാലയത്തിലെ നിലവിളക്കിൽ ദീപം തെളിയിക്കും. ഈ ചടങ്ങുകൾക്ക് ശേഷമാണ് വിഭവങ്ങൾ വിളമ്പി തുടങ്ങുക.ഇത്തവണത്തെ ആറന്മുള വള്ളസദ്യയിലെ ഏറ്റവും നേരിടുന്ന വലിയ പ്രശ്നം ദിവസം കുറവും സദ്യകളുടെ എണ്ണം കൂടിയതും ആണ്. ഇത്തവണ ഓണം വരുന്നത് ഓഗസ്റ്റിലാണ്. 56 ദിവസം മാത്രമേ വള്ളസദ്യ നടക്കുകയുള്ളൂ. അതിനാൽ തന്നെ ദിവസേനയുള്ള സദ്യകളുടെ എണ്ണം 12 മുതൽ 16 വരെ ആയി വർദ്ധിക്കും.
20 സദ്യാലയങ്ങളിലായി സദ്യ നടത്താനാണ് തീരുമാനം. ആകെ 16 കോൺടാക്ട് നമ്പർ ആണ് സദ്യ ഒരുക്കുന്നത്. കഴിഞ്ഞവർഷം 82 ദിവസം സദ്യ നടന്നിരുന്നു.കെഎസ്ആർടിസി ബസ് ബജറ്റ് ടൂറിസം വഴി ദിവസവും 8 ബസ് വീതമാണ് എത്തുക. ഇതിനു വേണ്ടി പാഞ്ചജന്യം ഓഡിറ്റോറിയത്തിലും സദ്യ സജ്ജം ആക്കിയതായും റിപ്പോർട്ട്. ആറന്മുള വള്ളസദ്യക്കുള്ള സ്പെഷൽ പാസ്സ് തെക്കേടത്തില്ലം സദ്യാലയത്തിൽ 20ന് നടക്കും.
ENGLISH SUMMARY
There are still a few days left for the famous Vallasadya offerings at the Aranmula Parthasarathy Temple to begin. The Vallasadya will begin on July 19 under the leadership of the Palliyoda Seva Sangam. Devaswom Minister K Muraleedharan will inaugurate the Vallasadya at 12 noon. Union Minister of State Suresh Gopi will also participate in the ceremony.