Arjun Ayakni : സമൂഹത്തിന് ഭീഷണി, അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി

Arjun Ayanki Charged Under KAAPA : കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ 9 ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിക്കെതിരെ കാപ്പാ വകുപ്പ് ചുമത്തി. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ സമർപ്പിച്ച ശുപാർശ ജില്ലാ കളക്ടർ പി വിഷ്ണുരാജ് അംഗീകരിക്കുകയായിരുന്നു. അർജ്ജുൻ സമൂഹത്തിന് ഭീഷണിയാണെന്നും നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതി ജാമ്യം ലഭിച്ചാൽ തുടർന്നും സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുമെന്ന് ബോധ്യപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിൽ ആണ് നടപടിയെന്ന് ഉത്തരവിൽ പറയുന്നു.

Arjun Ayakni : സമൂഹത്തിന് ഭീഷണി, അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി

Kappa Act On Arjun Ayanki

Updated On: 

22 Aug 2026 | 12:56 AM

കണ്ണൂർ :  കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ 9 ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിക്കെതിരെ കാപ്പാ വകുപ്പ് ചുമത്തി. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ സമർപ്പിച്ച ശുപാർശ ജില്ലാ കളക്ടർ പി വിഷ്ണുരാജ് അംഗീകരിക്കുകയായിരുന്നു. അർജ്ജുൻ സമൂഹത്തിന് ഭീഷണിയാണെന്നും നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതി ജാമ്യം ലഭിച്ചാൽ തുടർന്നും സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുമെന്ന് ബോധ്യപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിൽ ആണ് നടപടിയെന്ന് ഉത്തരവിൽ പറയുന്നു.

അർജുനെ വൈകാതെ തന്നെ അറസ്റ്റ് ചെയ്തു കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന് മുമ്പാകെ ഹാജരാക്കാൻ ആണ് പോലീസിന് നൽകിയിരിക്കുന്ന നിർദേശം. കരുതൽ തടങ്കലിന്റെ ഭാഗമായി കണ്ണൂർ സെൻട്രൽ ജയിലിൽ അടക്കാനാണ് നിലവിൽ ഉത്തരവ് നൽകിയിരിക്കുന്നത്.

Also Read :  Vellappally Natesan: ഗണേഷ് കുമാർ വ്യക്തിശുദ്ധി ഇല്ലാത്ത പരനാറി, ഉമ്മൻചാണ്ടിയെ ചതിച്ച് മന്ത്രിസ്ഥാനം നേടി; വെള്ളാപ്പള്ളി നടേശൻ

പോലീസിനെതിരെയും ആഭ്യന്തര വകുപ്പ് മന്ത്രിക്കെതിരെയും വെല്ലുവിളി നടത്തിക്കൊണ്ട് പിടികൊടുക്കാതെ നടന്ന അർജുനെ ഓട്ടോ ഡ്രൈവർ നൽകിയ വിവരത്തെ തുടർന്ന് കണ്ണൂരിലെ അഭിഭാഷകയുടെ ഫ്ലാറ്റിൽ നിന്നാണ് പോലീസ് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റ് ചെയ്തത്. നിയമസഭാ ഇലക്ഷൻ സമയത്ത് എറണാകുളം ജില്ലയിലെ കോതമംഗലത്തിന് സമീപം ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി സംഘം ചേര്‍ന്നുവെന്ന സംശയത്തിലാണ് അര്‍ജുന്‍ ആയങ്കിയെയും സംഘത്തെയും പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തത്.

എന്നാല്‍ ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം തന്നെ പിടികൂടുന്നതിന് നേതൃത്വം നല്‍കിയ കോതമംഗലം ഇന്‍സ്‌പെക്ടര്‍ക്ക് എതിരെയും ഊന്നുകല്‍ എസ്എച്ച്ഒയ്ക്ക് എതിരെയും സമൂഹമാധ്യമങ്ങള്‍ വഴി അര്‍ജുന്‍ ആയങ്കി അധിക്ഷേപവും ഭീഷണിയും മുഴക്കി. ഇതില്‍ പോലീസ് കേസെടുത്തിരുന്നു. ഹൈക്കോടതി മുഖാന്തരം അര്‍ജുന്‍ മുന്‍കൂര്‍ ജാമ്യാത്തിന് ശ്രമിച്ചെങ്കിലും ഹർജി കോടതി തള്ളിയ ശേഷവും പോലീസ് ഉദ്യോഗസ്ഥരെ വെല്ലുവിളിക്കുന്നത് തുടര്‍ന്നാണ് അറസ്റ്റിലേക്ക് വഴിയൊരുക്കിയത്.  അർജുൻ പോലീസിനെയും ആഭ്യന്തര മന്ത്രിയെയും വെല്ലുവിളിച്ചിട്ടും പിടികൂടാൻ വൈകിയത് വലിയ ആക്ഷേപങ്ങൾക്ക് വഴിവച്ചിരുന്നു. ജനങ്ങളെ വെല്ലുവിളിക്കുന്ന ഒരു ഗുണ്ടക്കും കേരളത്തിൽ സ്ഥാനമുണ്ടാകില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നേരത്തെ വ്യക്തമാക്കിയിരുന്നു. സിസ്റ്റത്തെ വെല്ലുവിളിക്കുന്ന ഏത് ഗുണ്ടയ്ക്കും ഇതാകും അനുഭവം. ജനങ്ങളെ വെല്ലുവിളിക്കുന്ന എല്ലാ ഗുണ്ടകളെയും നിലയ്ക്ക് നിർത്താൻ ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണെന്നും ആഭ്യന്തര മന്ത്രി പ്രതികരിച്ചിരുന്നു.

English Summary

The provisions of the Kerala Anti-Social Activities (Prevention) Act (KAAPA) have been invoked against Arjun Angi, who has been named as an accused in nine criminal cases over the past seven years. District Collector P. Vishnuraj approved the proposal submitted by the Kannur City Police Commissioner.

Loading...
Unable to load recommendations.
Follow Us
Related Stories
പഞ്ചായത്ത് പ്രസിഡന്റ് ആയിരിക്കെ നടത്തിയ ക്രമക്കേടുകളിൽ പി പി ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ
Kerala Rain Alert: ഇനി മഴ തന്നെ മഴ! ഓറഞ്ച് അലര്‍ട്ട് പുതച്ച് കേരളം; കുട മടക്കാറായില്ല
Kerala Lottery Result : ഒരു കോടിയാണ് ഒന്നാം സമ്മാനം, സുവർണ്ണ കേരളം ലോട്ടറിയുടെ ഇന്നത്തെ ഫലം പുറത്ത്
അ‌ഴിമതി ‘രഹസ്യം’ പറയില്ല! വിജിലൻസ് ടി സെക്ഷനെ വിവരാവകാശ പരിധിയിൽനിന്ന് ​ഒഴിവാക്കി സർക്കാർ വിജ്ഞാപനമിറക്കി
Sabarimala Fake Health Card: ശബരിമലയിൽ ലാബ് മാഫിയ സജീവം; വ്യാജ ഹെൽത്ത് കാർഡ് നൽകിയവർ പിടിയിൽ
അ‌പകടത്തിന് മുമ്പ് നടന്നത് വണ്ടി പറയും; സു​ഹൈലിന്റെ മിനി കൂപ്പറിന്റെ ‘ബ്ലാക്ക് ബോക്സ്’ ജർമ്മനിയിലേക്ക്
സ്ട്രെസ്സ് ഈറ്റിംഗ് എന്ന ലൂപ്പിൽ പെട്ടുപോയിട്ടുണ്ടോ ? കാരണമിതാണ്!
നവംബറിലാണ് കുഞ്ഞിന്റെ ജനനമെങ്കിൽ ഈ പേരുകൾ നൽകൂ...
കാടമുട്ടയോ കോഴിമുട്ടയോ? ഏതിലാണ് പോഷകം കൂടുതൽ
കിടിലൻ ലുക്കിൽ ഹീറോ എക്സ്ട്രീം 160R 4V
അങ്ങനെ സുരാജിനും ലഭിച്ചു ആ കല്യാണക്കുറി
വിസ്റ്റാഡോം കോച്ചിൻ്റെ ഉള്ളി കാഴ്ചകൾ
നിയുക്ത ഗവർണർ ഓംപ്രകാശ് മാഥൂറിന് സ്വീകരണം നൽകി മുഖ്യമന്ത്രി
കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് മുഖ്യമന്ത്രി