Vellappally Natesan: ഗണേഷ് കുമാർ വ്യക്തിശുദ്ധി ഇല്ലാത്ത പരനാറി, ഉമ്മൻചാണ്ടിയെ ചതിച്ച് മന്ത്രിസ്ഥാനം നേടി; വെള്ളാപ്പള്ളി നടേശൻ
Vellappally Natesan against KB Ganesh Kumar:ജീവിതത്തിൽ യാതൊരുവിധത്തിലുള്ള വ്യക്തിശുദ്ധിയും ഇല്ലാത്ത പരനാറിയാണ് കെ ബി ഗണേഷ് കുമാർ എന്നാണ് വെള്ളാപ്പള്ളിയുടെ പരാമർശം. സാമ്പത്തിക വിഷയങ്ങളിലും സ്ത്രീ വിഷയങ്ങളിലും അദ്ദേഹം ഒരു കൊള്ളരുതാത്തവൻ ആണ് മുൻ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയെ ചതിച്ചും ഒറ്റിക്കൊടുത്തുമാണ് അദ്ദേഹം മന്ത്രിസ്ഥാനം നേടിയത് എന്നും വെള്ളാപ്പള്ളി പരിശോധിച്ചു.........
ആലപ്പുഴ: മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഗണേഷ് കുമാർ വ്യക്തിശുദ്ധിയില്ലാത്ത പരനാറി ആണെന്നും ഉമ്മൻചാണ്ടിയെ ചതിച്ചതിനാണ് അദ്ദേഹത്തിന് മന്ത്രിസ്ഥാനം ലഭിച്ചത് എന്നും വെള്ളാപ്പള്ളി നടേശൻ ആരോപിച്ചു. ഇടതുപക്ഷ സർക്കാരിനും എതിരെ രൂക്ഷമായ വിമർശനമാണ് വെള്ളാപ്പള്ളി ഉന്നയിച്ചത്. എസ് എൻ ട്രസ്റ്റ് വാർഷിക പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അദ്ദേഹം ഒരു കൊള്ളരുതാത്തവൻ ആണ്…
ജീവിതത്തിൽ യാതൊരുവിധത്തിലുള്ള വ്യക്തിശുദ്ധിയും ഇല്ലാത്ത പരനാറിയാണ് കെ ബി ഗണേഷ് കുമാർ എന്നാണ് വെള്ളാപ്പള്ളിയുടെ പരാമർശം. സാമ്പത്തിക വിഷയങ്ങളിലും സ്ത്രീ വിഷയങ്ങളിലും അദ്ദേഹം ഒരു കൊള്ളരുതാത്തവൻ ആണ് മുൻ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയെ ചതിച്ചും ഒറ്റിക്കൊടുത്തുമാണ് അദ്ദേഹം മന്ത്രിസ്ഥാനം നേടിയത് എന്നും വെള്ളാപ്പള്ളി പരിശോധിച്ചു. ഭരണത്തിൽ പങ്കാളികളായ സഖാക്കൾ സുഖിച്ചു നടന്നതിന്റെ ഫലമായിട്ടാണ് ഇടതുപക്ഷത്തിന് കേരളത്തിൽ മൂന്നാം തവണ സർക്കാർ രൂപീകരിക്കാൻ സാധിക്കാതെ പോയതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ALSO READ:സ്ഥലം തമിഴ്നാടിന് തീരുമാനിക്കാം! വിജയിയോട് മുല്ലപ്പെരിയാർ വിഷയം ഉന്നയിച്ച് വി ഡി സതീശൻ
അധികാര മോഹികളായ കമ്മ്യൂണിസ്റ്റുകാരും ഭരണസംവിധാനത്തിലെ പുഴുക്കുത്തുകളും ആണ് ഇടതുപക്ഷത്തെയും പിണറായി വിജയനെയും തോൽപ്പിച്ചത്. നേതാക്കൾക്കുണ്ടായ ധിക്കാരവും രാഷ്ട്രീയവും ഈ പരാജയത്തിന്റെ ആക്കം കൂട്ടി എന്നും അദ്ദേഹം കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പിൽ തോറ്റതിന്റെ മുഴുവൻ ഉത്തരവാദിത്വവും മുൻ മുഖ്യമന്ത്രിയായ പിണറായി വിജയന്റെ തലയിൽ മാത്രം കെട്ടിവയ്ക്കാൻ ആണ് ചിലർ ശ്രമം നടത്തുന്നത്. പിണറായി വിജയനെ നേരിട്ട് എതിർക്കാൻ മടിയുള്ളതുകൊണ്ടാണ് അവർ തനിക്കെതിരെ തിരിയുന്നത് എന്ന് അദ്ദേഹം കുറ്റം പറഞ്ഞു. പിണറായി വിജയൻ തങ്ങൾക്ക് ചെയ്തു തരാൻ കഴിയുന്ന കാര്യങ്ങൾ പോലും ചെയ്തു തന്നിട്ടില്ലെങ്കിലും താൻ ഒരിക്കലും അദ്ദേഹത്തെ തള്ളിപ്പറയില്ല എന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
ENGLISH SUMMARY
SNDP General Secretary Vellappally Natesan has sharply criticized Minister K B Ganesh Kumar. Vellappally Natesan alleged that Ganesh Kumar is a corrupt person and that he got the ministerial position by cheating Oommen Chandy. Vellappally also leveled harsh criticism against the Left government.