ഭണ്ഡാരം കുത്തിത്തുറക്കാൻ നോക്കിയിട്ട് പറ്റിയില്ല! കണ്ണൂരിൽ 14 കാരൻ 3 ചാക്ക് തേങ്ങ മോഷ്ടിച്ചു
ക്ഷേത്രത്തിലെ ചടങ്ങുകൾക്ക് വേണ്ടി സൂക്ഷിച്ചിരുന്ന മൂന്ന് ചാക്ക് തേങ്ങ കണ്ടതോടെ അത് എടുത്ത് പോവുകയായിരുന്നു.രണ്ടുദിവസം മുമ്പ് സമീപത്തുള്ള പ്രദേശത്തു നിന്നും വീട് വിട്ടിറങ്ങിയ 14കാരനാണ് മോഷണത്തിന് പിന്നിൽ. ഭണ്ഡാരം കുത്തി തുറക്കാൻ ശ്രമിച്ചപ്പോൾ അത് സാധിക്കാതെ വന്നതോടെ ക്ഷേത്രത്തിൽ വച്ചിരുന്ന മൂന്ന് ചാക്ക് തേങ്ങയുമായി കുട്ടി പോവുകയായിരുന്നു.ഇന്നലെ പുലർച്ചെയാണ് പഴയനിരത്ത് തിരുവഞ്ചേരിക്കാവ് മഹാദേവ ക്ഷേത്രത്തിൽ...........
കണ്ണൂർ: കണ്ണൂരിൽ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തി തുറന്ന മോഷണം നടത്താൻ ശ്രമിച്ച പതിനാലുകാരൻ അത് സാധിക്കാതെ വന്നതോടെ തേങ്ങ മോഷ്ടിച്ചു.കണ്ണൂർ കൂത്തുപറമ്പ് തിരുവഞ്ചേരിക്കാവ് മഹാദേവ ക്ഷേത്രത്തിൽ ആണ് സംഭവം നടന്നത്. രണ്ടുദിവസം മുമ്പ് സമീപത്തുള്ള പ്രദേശത്തു നിന്നും വീട് വിട്ടിറങ്ങിയ 14കാരനാണ് മോഷണത്തിന് പിന്നിൽ. ഭണ്ഡാരം കുത്തി തുറക്കാൻ ശ്രമിച്ചപ്പോൾ അത് സാധിക്കാതെ വന്നതോടെ ക്ഷേത്രത്തിൽ വച്ചിരുന്ന മൂന്ന് ചാക്ക് തേങ്ങയുമായി കുട്ടി പോവുകയായിരുന്നു.
ഇന്നലെ പുലർച്ചെയാണ് പഴയനിരത്ത് തിരുവഞ്ചേരിക്കാവ് മഹാദേവ ക്ഷേത്രത്തിൽ മോഷണം നടന്നത്.പുലർച്ചെ ഒന്നരമണിയോടെ ആദ്യം ക്ഷേത്രത്തിലെ ഭണ്ഡാരത്തിന്റെ അടുത്തെത്തി. പൂട്ട് തുറക്കാനായി പലതവണ ശ്രമിക്കുന്നതും സാധിക്കാതെ വന്നതോടെയാണ് കണ്ണ് മറ്റൊരു ഇടത്തേക്ക് പോയത്.ക്ഷേത്രത്തിലെ ചടങ്ങുകൾക്ക് വേണ്ടി സൂക്ഷിച്ചിരുന്ന മൂന്ന് ചാക്ക് തേങ്ങ കണ്ടതോടെ അത് എടുത്ത് പോവുകയായിരുന്നു.
ALSO READ:തിരുവനന്തപുരത്ത് കുഴഞ്ഞുവീണ യുവാവും ആംബുലൻസിൽ കയറ്റാൻ സഹായിച്ച അയൽവാസിയും മരിച്ചു
ആ വഴി വന്ന ഓട്ടോറിക്ഷയിലാണ് തേങ്ങ കടത്തിയത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് കൂത്തുപറമ്പ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ക്ഷേത്രത്തിലെത്തിയത് .2 ദിവസം മുമ്പ് വീടുവിട്ടിറങ്ങിയ 14 കാരനാണെന്ന് മനസ്സിലായത്. പിന്നീട് കുട്ടിയെ കണ്ടെത്തി വീട് വിട്ടപ്പോൾ സമീപത്ത് നിന്നും ഒരു സൈക്കിളും ഫോണും ഇതേ കുട്ടി തന്നെ മോഷണം നടത്തിയിട്ടുണ്ട്.
നെടുമ്പാശ്ശേരി വാഹനാപകടം: സുഹൈൽ അമിതമായി മദ്യപിച്ചിരുന്നുവെന്ന് ലാബ് റിപ്പോർട്ട്
അമിത വേഗതയിൽ മിനി കൂപ്പർ ഓടിച്ച് മൂന്നുപേരുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിൽ പ്രതിയായ സുഹൈൽ മദ്യപിച്ചു എന്നു സ്ഥിരീകരിച്ചുകൊണ്ട് ലാബ് റിപ്പോർട്ട്. അമിത അളവിൽ മദ്യം കഴിച്ചിട്ടുണ്ടായിരുന്നു എന്നാണ് ലാബ് റിപ്പോർട്ടിൽ നിന്നും വ്യക്തമാക്കുന്നത്. അതേസമയം പ്രതി രാസലഹരികൾ ഉപയോഗിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ ഇനിയും പരിശോധന നടത്തിക്കൊണ്ടിരിക്കുന്നു. ഞായറാഴ്ച പിള്ളേർക്ക് രണ്ടര മണിയോടെ ആയിരുന്നു നാടിനെ നടുക്കിയ ദുരന്തം സംഭവിച്ചത്. സുഹൈൽ ഓടിച്ച മിനി കൂപ്പർ ഇടിച്ച് രണ്ട് പെൺകുട്ടിയും ഒരു ആൺകുട്ടിയും ആണ് കൊല്ലപ്പെട്ടത്.
ENGLISH SUMMARY
In Kannur, a 14-year-old boy attempted to break open a temple offering box (hundi) to commit theft; failing in this, he stole some coconuts instead. The incident took place at the Thiruvancherikavu Mahadeva Temple in Koothuparamba, Kannur. The boy, who is behind the attempted theft, had left his home in a nearby area two days ago.