Kanthapuram : ആത്മീയ ചർച്ചകളെ വിവാദങ്ങളിലേക്കും വിഭാഗീയതയിലേക്കും വഴിതിരിച്ചുവിടാൻ ശ്രമം; പ്രതികരിച്ച് കാന്തപുരം

Kanthapuram Ap Aboobacker Musliyar : സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങുന്നത് ശരിയല്ല എന്ന വിധത്തിൽ നടത്തിയ വിവാദ പരാമർശങ്ങളിൽ ഒടുവിൽ പ്രതികരണവുമായി കാന്തപുരം എ.പി അബൂബക്കർ മുസലിയാർ. ആത്മീയ ചർച്ചകളെ വിവാദങ്ങളിലേക്കും വിഭാഗീയതയിലേക്കും വഴിതിരിച്ചുവിടാൻ ശ്രമ നടക്കുന്നു എന്നാണ് കാന്തപുരത്തിന്റെ പ്രതികരണം. സംവാദങ്ങൾ ആശയങ്ങളെ നിഷ്പക്ഷമായി വിലയിരുത്താനും പുതിയ കാര്യങ്ങൾ പഠിക്കാനുമുള്ള ആരോഗ്യകരമായ വേദികളായിരിക്കണം.

Kanthapuram : ആത്മീയ ചർച്ചകളെ വിവാദങ്ങളിലേക്കും വിഭാഗീയതയിലേക്കും വഴിതിരിച്ചുവിടാൻ ശ്രമം; പ്രതികരിച്ച് കാന്തപുരം

Kanthapuram Ap Aboobacker Musliyar

Updated On: 

04 Sep 2026 | 06:18 PM

കോഴിക്കോട് : സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങുന്നത് ശരിയല്ല എന്ന വിധത്തിൽ നടത്തിയ വിവാദ പരാമർശങ്ങളിൽ ഒടുവിൽ പ്രതികരണവുമായി കാന്തപുരം എ.പി അബൂബക്കർ മുസലിയാർ. ആത്മീയ ചർച്ചകളെ വിവാദങ്ങളിലേക്കും വിഭാഗീയതയിലേക്കും വഴിതിരിച്ചുവിടാൻ ശ്രമം നടക്കുന്നു എന്നാണ് കാന്തപുരത്തിന്റെ പ്രതികരണം. സംവാദങ്ങൾ ആശയങ്ങളെ നിഷ്പക്ഷമായി വിലയിരുത്താനും പുതിയ കാര്യങ്ങൾ പഠിക്കാനുമുള്ള ആരോഗ്യകരമായ വേദികളായിരിക്കണം. തന്റെ ഔദ്യോ​ഗിക ഫെയ്ബുക്ക് ഹാൻഡിലിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം വന്നിരിക്കുന്നത്.

എന്നാൽ ഇത്തരം ആത്മീയ ചർച്ചകളെ ബോധപൂർവ്വം വിവാദങ്ങളിലേക്കും വിഭാഗീയതയിലേക്കും വഴിതിരിച്ചുവിടാൻ ശ്രമം നടക്കുന്നുണ്ട്. ഇതിനായി ശ്രമിക്കുന്നവരുടെ നിക്ഷിപ്ത താത്പര്യങ്ങൾ നമ്മൾ കൃത്യമായി തിരിച്ചറിയേണ്ടത് ആവശ്യമാണ്. അറിവ് തേടുന്നതിനെ അട്ടിമറിച്ച്, സമൂഹത്തിൽ ഭിന്നത ഉണ്ടാക്കാനുള്ള ഈ ദുഷ്ടലാക്കുകളെ വളകെ ജാഗ്രതയോടെ വേണം നമ്മൾ സമീപിക്കുവാൻ. അതിനാൽ പ്രവർത്തകർ ഒരു വിധത്തിലുള്ള പ്രകോപനങ്ങളിലും വീഴാതെ നോക്കണമെന്നും പോസ്റ്റിൽ പറയുന്നു.

Also Read : അമൃതം പൊടിയിൽ ഇനി പഞ്ചസാരയ്ക്ക് പകരം ശർക്കര പൊടി! മാറ്റങ്ങൾ നിർദ്ദേശിച്ച് ശിശു വികസന വകുപ്പ്

ഇങ്ങനെ ഉള്ള സാഹചര്യങ്ങളിൽ ഒട്ടും വൈകാരികമായി പ്രതികരിക്കാതിരിക്കണം. പകരം പരിപൂർണ്ണമായ പക്വതയോടെയും വിവേകത്തോടെയും മാത്രമേ ഈ വിഷയങ്ങളിൽ ഇടപെടാവൂ. ഇക്കാലം വരെയും ഏതു തിന്മകളെയും നന്മ കൊണ്ടു മാത്രം എതിരിട്ട സംസ്കാരമാണ് പാരമ്പര്യ സുന്നി വിശ്വാസികളുടേത്. അതുകൊണ്ട് തന്നെ നമ്മുടെ അടിസ്ഥാന ലക്ഷ്യങ്ങളിൽ നിന്ന് മാറാതെ, അച്ചടക്കത്തോടെയും സംയമനത്തോടെയും മുന്നോട്ടു പോകാൻ ശ്രദ്ധിക്കണം എന്നും അദ്ദേഹം പോസ്റ്റിലൂടെ ഓർമ്മപ്പെടുത്തുന്നു. തന്റെ പ്രസ്താവന വിവാദമായതിന് പിന്നാലെ ഇത് ആദ്യമായാണ് കാന്തപുരം വിഷയത്തിൽ പ്രതികരിച്ചിരിക്കുന്നത്.

നേരത്തെ കാന്തപുരത്തിന്റെ പ്രസ്താവനയെ തള്ളി മുഖ്യമന്ത്രി വി.ഡി സതീശൻ ഉൾപ്പെടെ രം​ഗത്തെത്തിയിരുന്നു.സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകും, പെണ്ണുങ്ങൾ വീടുകളിൽ അ‌ടങ്ങിയൊതുങ്ങി ജീവിക്കണം എന്നാണ് ഖുറാൻ പറയുന്നത് എന്ന അ‌ദ്ദേഹത്തിന്റെ പ്രസ്താവനയോട് ഞങ്ങൾക്ക് ഒരു യോജിപ്പുമില്ല എന്നാണ് മുഖ്യമന്ത്രി കഴഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ പറഞ്ഞത്.
പുരോഗമന കേരളത്തിന് യോജിച്ച ഒരു നിലപാടല്ല അതെന്നും, അതിനോട് ഒരുതരത്തിലും യോജിക്കാൻ പറ്റില്ല എന്നും വിഡി സതീശൻ വ്യക്തമാക്കി. 19-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യമാണ് 21-ാം നൂറ്റാണ്ടിൽ പറയുന്നതെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു.

English Summary

Kanthapuram A.P. Aboobacker Musliyar has finally responded to the controversial remarks suggesting that it is inappropriate for women to appear in public forums. He stated that there are attempts to divert spiritual discussions into controversies and factionalism.

Loading...
Unable to load recommendations.
Follow Us
മികച്ച കാഴ്ചശക്തിക്ക് ശീലമാക്കേണ്ട ഭക്ഷണങ്ങള്‍
ഈ ചോദ്യങ്ങൾ മറക്കല്ലേ! അധ്യാപക ദിനത്തിലെ പ്രധാനപ്പെട്ട ജികെ
കായപ്പൊടി വാങ്ങല്ലേ വിഷമാണ്! വീട്ടിൽ പൊടിച്ചെടുക്കാം എളുപ്പത്തിൽ
പ്രിയപ്പെട്ട ടീച്ചറിന് ഗിഫ്റ്റ് കൊടുക്കണോ? ഐഡിയ ഇതാ
മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി ദയബായി
വയനാട് തോൽപ്പട്ടി കാർ തടഞ്ഞ് കാട്ടാന
Viral Video | ഒന്ന് അങ്ങോട്ടോ, ഇങ്ങോട്ടോ ചെരിഞ്ഞാൽ
Viral Video | റോഡിൽ വെള്ളം കയറുന്നതും ബിസ്സിനസാകുമോ?