AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Amrutham Powder: അമൃതം പൊടിയിൽ ഇനി പഞ്ചസാരയ്ക്ക് പകരം ശർക്കര പൊടി! മാറ്റങ്ങൾ നിർദ്ദേശിച്ച് ശിശു വികസന വകുപ്പ്

Amrutham Powder Issue:അമൃതം പൊടിയിലെ അമിത അളവിലുള്ള പഞ്ചസാര കുട്ടികൾക്ക് ചെറുപ്പത്തിലെ ജീവിതശൈലി രോഗങ്ങൾ വരുത്തിവെക്കും എന്ന വിവാദങ്ങൾ മുറുകെവയാണ് നിർദ്ദേശവുമായി ശിശു വികസന വകുപ്പ് എത്തിയിരിക്കുന്നത്. കുട്ടികളുടെ ആരോഗ്യമുനിർത്തി അമൃതം പൊടിയിലെ പഞ്ചസാരയുടെ ഉപയോഗം അവസാനിപ്പിക്കണമെന്ന് സംസ്ഥാന ബാലവകാശ കമ്മീഷനും ഉത്തരവിട്ടിരുന്നു.

Amrutham Powder: അമൃതം പൊടിയിൽ ഇനി പഞ്ചസാരയ്ക്ക് പകരം ശർക്കര പൊടി! മാറ്റങ്ങൾ നിർദ്ദേശിച്ച് ശിശു വികസന വകുപ്പ്
Amrutham Powder Image Credit source: Social Media
Ashli C
Ashli C | Published: 04 Sep 2026 | 02:00 PM

തിരുവനന്തപുരം: അമൃതം പൊടിയിലെ പോരായ്മകൾ പരിഹരിക്കാൻ ശിശു വികസന വകുപ്പ്. അമൃതം പൊടിക്കെതിരെ പ്രധാനമായും ഉയർന്നുവന്നിരുന്ന വിമർശനമായിരുന്നു അതിൽ നിറയെ പഞ്ചസാരയാണ് എന്നുള്ളത്. ആ പരാതിയാണ് ഇപ്പോൾ പരിഹരിച്ചിരിക്കുന്നത്. സംസ്ഥാനത്തെ അങ്കണവാടികൾ വഴി വിതരണം ചെയ്യുന്ന അമൃതം പൊടിയിലെ പഞ്ചസാര പൂർണമായും ഒഴിവാക്കി ഇനി മുതൽ ശർക്കര ഉപയോഗപ്പെടുത്താൻ നിർദ്ദേശം നൽകിയിരിക്കുകയാണ് വനിതാ വികസന വകുപ്പ്.

അമൃതം പൊടിയിലെ അമിത അളവിലുള്ള പഞ്ചസാര കുട്ടികൾക്ക് ചെറുപ്പത്തിലെ ജീവിതശൈലി രോഗങ്ങൾ വരുത്തിവെക്കും എന്ന വിവാദങ്ങൾ മുറുകെവയാണ് നിർദ്ദേശവുമായി ശിശു വികസന വകുപ്പ് എത്തിയിരിക്കുന്നത്. കുട്ടികളുടെ ആരോഗ്യമുനിർത്തി അമൃതം പൊടിയിലെ പഞ്ചസാരയുടെ ഉപയോഗം അവസാനിപ്പിക്കണമെന്ന് സംസ്ഥാന ബാലവകാശ കമ്മീഷനും ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ അടിയന്തരമായ നടപടി സ്വീകരിച്ചിരിക്കുന്നത്. നിലവിൽ തയ്യാറാക്കുന്ന ബാച്ച് കഴിഞ്ഞാൽ അടുത്ത ബാച്ച് നിർമ്മാണം മുതൽ മധുരത്തിനായി കുറഞ്ഞ അളവിൽ ശർക്കര മാത്രമായിരിക്കും ചേർക്കുക.

ALSO READ:ഡ്രൈവിംഗ് ലൈസൻസും ആർസിയും ഇനി സ്വന്തമായി പ്രിന്റ് എടുക്കാം; ദുബായ് മോഡൽ കിയോസ്കുകളുമായി എംവിഡി

അതേസമയം കുട്ടികളുടെ ആരോഗ്യം മുൻനിർത്തിക്കൊണ്ട് ഈ മാറ്റം നടപ്പിലാക്കുമ്പോൾ പ്രായോഗികമായ ചില വലിയ ആശങ്കകളും ഉയർന്നുവരുന്നുണ്ട്. ധാന്യപ്പൊടികളിൽ ശർക്കര ചേർക്കുമ്പോൾ അത് കേടുകൂടാതെ സൂക്ഷിച്ചു വയ്ക്കാവുന്ന സമയപരിധി ഗണ്യമായി കുറയും എന്നതാണ് പ്രധാന വെല്ലുവിളി. കൂടാതെ പഞ്ചസാരയ്ക്ക് പകരമായി ശർക്കര ഉപയോഗിക്കുന്നതിനോട് ആരോഗ്യ വിദഗ്ധർ പൂർണമായി യോജിക്കുന്നില്ല എന്നതാണ് അതിന്റെ മറ്റൊരു വശം. പഞ്ചസാരക്കും ശർക്കരയും ഏകദേശം ഒരേ രീതിയിലുള്ള ഫലങ്ങളാണ് നൽകുന്നത് എന്നു ചില പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നുണ്ട്.

രണ്ടു വയസ്സിൽ താഴെയുള്ള കുട്ടികളുടെ ഭക്ഷണത്തിൽ പഞ്ചസാരയോ ശർക്കരയോ ഉൾപ്പെടെയുള്ള യാതൊരുവിധത്തിലുള്ള അധിക മധുരവും നൽകരുത് എന്നാണ് ഐസിഎംആറും കേന്ദ്രസർക്കാരും നൽകുന്ന കർശനമായ മാർഗ്ഗ നിർദ്ദേശം. രണ്ടു വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് മധുരം നൽകാമെന്ന് നിർദ്ദേശിക്കുന്നുണ്ടെങ്കിലും അത് ആകെ കലോറിയുടെ 5 ശതമാനത്തിൽ താഴെയായിരിക്കുന്നതാണ് ഉചിതം എന്നും പറയുന്നു. ഈ സാഹചര്യത്തിൽ ശർക്കര ഉപയോഗത്തെക്കുറിച്ചും അമൃതം പൊടിയിലെ പോഷകഘടനയിൽ ഭാവിയിൽ വരുത്തേണ്ട വലിയ മാറ്റങ്ങളെ കുറിച്ചും പഠിക്കുന്നതിന് വേണ്ടി ഒരു പ്രത്യേക സമിതിയെ രൂപീകരിക്കുന്നത് സർക്കാരിന്റെ സജീവ പരിഗണനയുള്ള കാര്യമാണ്.

ENGLISH SUMMARY

Child Development Department to address shortcomings in Amrutham powder. The main criticism raised against Amrutham powder was that it was full of sugar. That complaint has now been resolved. The Women’s Development Department has instructed to completely eliminate sugar from the Amrutham powder distributed through Anganwadis in the state and use jaggery from now on.

Follow Us