Kasaragod Murder Case: ക്രിക്കറ്റ് ടൂർണമെന്റിനിടെ തർക്കം; കാസർകോട് ബാങ്ക് ജീവനക്കാരനെ കുത്തിക്കൊന്നു

Bank Security Guard Stabbed to Death: ജോലിക്ക് കയറാനായി ബാങ്കിന്റെ മുന്നിലെത്തിയ സുരേഷിനെ പ്രതികൾ വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ട് വന്ന്, കത്തി കൊണ്ട് കുത്തുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

Kasaragod Murder Case: ക്രിക്കറ്റ് ടൂർണമെന്റിനിടെ തർക്കം; കാസർകോട് ബാങ്ക് ജീവനക്കാരനെ കുത്തിക്കൊന്നു

പ്രതീകാത്മക ചിത്രം

Updated On: 

19 May 2026 | 08:01 AM

കാസർഗോഡ്: ക്രിക്കറ്റ് ടൂർണമെന്റിനിടെയുണ്ടായ തർക്കത്തെ തുടർന്ന് കുമ്പടാജയിൽ ബാങ്ക് ജീവനക്കാരനെ കുത്തിക്കൊന്നു. മാർപ്പനഡുക്ക സ്വദേശി സുരേഷാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇവർ കർണാടകയിലേക്ക് കടന്നതായി സംശയിക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു.

കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. കൊല്ലപ്പെട്ട സുരേഷ് പ്രാദേശിക ബിജെപി നേതാവ് കൂടിയാണ്. ഞായറാഴ്ച രാവിലെ നടന്ന ക്രിക്കറ്റ് ടൂർണമെന്റിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു. സുരേഷ് ഈ ടൂർണമെന്റിന്റെ പ്രധാന സംഘാടകരിൽ ഒരാളായിരുന്നു. മത്സരത്തിനിടെ ഉണ്ടായ പ്രശ്നങ്ങൾ പോലീസ് ഇടപ്പെട്ടാണ് പരിഹരിച്ചത്.

കൊലപാതക ആസൂത്രണം

പോലീസ് ഇടപ്പെട്ടാണ് പ്രശ്നങ്ങൾ പരിഹരിച്ചെങ്കിലും ഇതിന്റെ പ്രതികാരം മനസിൽവച്ചുകൊണ്ട് സുരേഷിനെ ആക്രമിക്കാൻ പ്രതികൾ പദ്ധതിയിട്ടു. ജോലി സ്ഥലത്ത് വച്ചാണ് പ്രതികൾ സുരേഷിനെ ക്രൂരമായി ആക്രമിച്ചത്. കുമ്പടാജ സഹകരണ ബാങ്കിലെ നൈറ്റ് വാച്ച്മാനായിരുന്നു സുരേഷ്. രാത്രി ഒമ്പതരയോടെ മാർപ്പനഡുക്ക ജംഗ്ഷനിൽ വെച്ച് ജോലിക്കായി ബാങ്കിലെത്തിയപ്പോഴായിരുന്നു കൊലപാതകം.

ALSO READ: കണ്ണൂരിൽ പടക്കം പൊട്ടിത്തെറിച്ച് 9 വയസ്സുകാരന് ദാരുണാന്ത്യം

ജോലിക്ക് കയറാനായി ബാങ്കിന്റെ മുന്നിലെത്തിയ സുരേഷിനെ പ്രതികൾ വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ട് വന്ന്, കത്തി കൊണ്ട് കുത്തുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

പ്രതികളെ കണ്ടെത്താനാകാതെ പോലീസ്

കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ കണ്ടെത്താൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പ്രതികൾക്ക് വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു. കർണാടക അതിർത്തിയോട് ചേർന്നുള്ള പ്രദേശമായതിനാൽ പ്രതികൾ അവിടേക്ക് കടക്കാനുള്ള സാധ്യത ​ഗൗരവമായി പരിശോധിക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു.

സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി വാഹനാപകടം, 5 പേർക്ക് ദാരുണാന്ത്യം;

സംസ്ഥാനത്തെ വിവിധ ഇടങ്ങളിലായി വാഹനാപകടത്തിൽ അഞ്ച് പേർക്ക് ദാരുണാന്ത്യം.  വയനാട് പഴയ വൈത്തിരിയിൽ കെഎസ്ആര്‍ടിസി ഓട്ടോറിക്ഷയില്‍ ഇടിച്ച് മൂന്ന് പേർ മരിച്ചു. ഇന്നലെ രാവിലെയോടെയായിരുന്നു സംഭവം.പഴയ വൈത്തിരിയില്‍ കെഎസ്ആര്‍ടിസി മിന്നല്‍ ബസ് ഓട്ടോറിക്ഷയില്‍ ഇടിച്ച് നമ്പിക്കൊല്ലി സ്വദേശിയായ നാരായണനും ഭാര്യയും മകനുമാണ് മരിച്ചത്.

മറ്റൊരു അപകടം ഉണ്ടായത് മഞ്ചേശ്വരത്താണ്. മഞ്ചേശ്വരം കുമ്പള മംഗളൂരു ദേശീയപാതയിലെ ബന്തിയോട്ടില്‍ ഇന്നലെ പുലര്‍ച്ചയുണ്ടായ അപകടത്തിൽ കർണാടക ബംഗരെ സ്വദേശി മുഹമ്മദ് റാഹിലാണ് മരിച്ചത്. ഉപ്പള ഭാഗത്തുനിന്നും വണ്ടിയോട്ടിക്ക് വരികയായിരുന്ന സ്‌കൂട്ടറില്‍ അതേ ദിശയില്‍ നിന്നെത്തിയ കാര്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. സ്കൂട്ടറിൽ ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളായ അബ്ദുല്‍ ജസീര്‍, മുഹമ്മദ് റൈസ് എന്നിവര്‍ക്ക് ഗുരുതരമായ പരിക്കേറ്റ ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് റിപ്പോർട്ട്.

തൊടുപുഴയിൽ ഉണ്ടായ അപകടത്തിൽ അധ്യാപകനാണ് മരണപ്പെട്ടത്. തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകന്‍ ബിജോയ്‌ ആണ് മരിച്ചത്.വെണ്മണിയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ബിജോയിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാൻ സാധിച്ചില്ല.

English Summary:

Bank employee was stabbed to death in Kumbataja following an argument during a cricket tournament. The deceased has been identified as Suresh, a native of Marpanaduka. The police have intensified the search for the accused who went absconding after the incident.

Follow Us
അസിഡിറ്റി, അൾസർ പ്രശ്നങ്ങൾ ഉള്ളവർക്ക് മുട്ട കഴിക്കാമോ?
മഴക്കാലത്ത് വെള്ളം കുടിച്ചില്ലെങ്കിൽ കുഴപ്പമുണ്ടോ?
മുട്ട പുഴുങ്ങുമ്പോൾ പൊട്ടാതിരിക്കാൻ... ഇത് പരീക്ഷിക്കൂ
ഗ്യാസിനും അസിഡിറ്റിക്കും ഇഞ്ചി കഴിക്കുന്നവരാണോ? ഇതറിഞ്ഞോളൂ
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്