Kannur Firecracker Explore: കണ്ണൂരിൽ പടക്കം പൊട്ടിത്തെറിച്ച് 9 വയസ്സുകാരന് ദാരുണാന്ത്യം
Kannur Firecracker Explore 9 year old death:ന്ന് ഉച്ചയ്ക്കാണ് സംഭവം നടന്നത്. പരിസരപ്രദേശങ്ങളിലായി ആഘോഷം നടന്ന ഇടങ്ങളിൽ നിന്നെല്ലാം പൊട്ടാതെ കിടന്നിരുന്ന പടങ്ങൾ പെറുക്കിക്കൊണ്ട് വന്ന് ഗ്രൗണ്ടിൽ വച്ച് പൊട്ടിച്ചു കളിക്കുകയായിരുന്നു കുട്ടികൾ എന്നാണ് ലഭിക്കുന്ന സൂചന. എന്നാൽ കുട്ടികൾക്ക് എവിടെനിന്നാണ് പടക്കം ലഭിച്ചത് എന്ന കാര്യത്തിൽ ഇനിയും വ്യക്തമായിട്ടില്ല.............
കണ്ണൂർ: അഴീക്കോട് പുന്നക്കപ്പാറയിൽ പടക്കം പൊട്ടിത്തെറിച്ച് 9 വയസ്സുകാരന് ദാരുണാന്ത്യം. അഴീക്കോട് സ്വദേശിയായ ഉബൈദിന്റെ മകൻ അമാൻ ആണ് മരിച്ചത്. സംഭവത്തിൽ മൂന്ന് കുട്ടികൾക്ക് പരിക്കേറ്റു. പൊട്ടാതെ കിടന്ന പടക്കങ്ങൾ എടുത്ത് പൊട്ടിക്കാൻ ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായത് എന്നാണ് പോലീസ് നൽകുന്ന സൂചന. ഇന്ന് ഉച്ചയ്ക്കാണ് സംഭവം നടന്നത്. പരിസരപ്രദേശങ്ങളിലായി ആഘോഷം നടന്ന ഇടങ്ങളിൽ നിന്നെല്ലാം പൊട്ടാതെ കിടന്നിരുന്ന പടങ്ങൾ പെറുക്കിക്കൊണ്ട് വന്ന് ഗ്രൗണ്ടിൽ വച്ച് പൊട്ടിച്ചു കളിക്കുകയായിരുന്നു കുട്ടികൾ എന്നാണ് ലഭിക്കുന്ന സൂചന. എന്നാൽ കുട്ടികൾക്ക് എവിടെനിന്നാണ് പടക്കം ലഭിച്ചത് എന്ന കാര്യത്തിൽ ഇനിയും വ്യക്തമായിട്ടില്ല.
സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് വരികയാണെന്നാണ് വളപട്ടണം പോലീസ് പ്രതികരിച്ചത്. അതേസമയം വിഷു കഴിഞ്ഞ സമയത്തും കുട്ടികൾ ഇതേ പോലെ പൊട്ടാതെ കിടന്നിരുന്ന പടക്കങ്ങൾ പെറുക്കി എടുത്തു കൊണ്ടുവന്ന കളിച്ചിരുന്നത് ആയാണ് റിപ്പോർട്ട്. സമാനമായി ഇന്ന് കളിക്കുന്നതിനിടയിൽ പടക്കം പൊട്ടിത്തെറിക്കുകയും അമാന്റെ കഴുത്തിന്റെ ഇടതുവശത്ത് ചെവിയോട് ചേർന്ന് ഭാഗത്ത് ഗുരുതരമായി പരിക്കേൽക്കുകയും ആയിരുന്നു എന്നാണ് സൂചന.
ALSO READ:5 പേർക്ക് ദാരുണാന്ത്യം; സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി വാഹനാപകടം
ഗ്രൗണ്ടിൽ വീണു കിടന്ന കുട്ടിയെ പരിസരവാസി ഓട്ടോയിൽ ആശുപത്രിയിൽ എത്തിച്ചേരും രക്ഷിക്കാൻ സാധിച്ചില്ല എന്നാണ് റിപ്പോർട്ട്. അതേസമയം അപകടത്തിൽ അമാന്റെ സഹോദരനടക്കം മറ്റു മൂന്നു കുട്ടികൾക്കും കൂടി പരിക്കേറ്റിട്ടുണ്ട്. എന്നാൽ അവരുടെ പരിക്ക് അത്ര സാരമുള്ളതെല്ലാ എന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. പൊട്ടിത്തെറി നടന്ന സ്ഥലത്ത് ഫോറൻസിക് യൂണിറ്റ് പരിശോധന നടത്തി വരികയാണ്.
വയനാട്ടിൽ കെഎസ്ആർടിസിയിൽ ഓട്ടോറിക്ഷ ഇടിച്ചു മൂന്നുപേർ മരിച്ചു
സംസ്ഥാനത്ത് വിവിധ ജില്ലകളിലായി വാഹനാപകടത്തിൽ അഞ്ചുപേർ മരിച്ചു. വയനാട് വൈത്തിരിയിലെ കെഎസ്ആർടിസി ഓട്ടോറിക്ഷയിൽ ഇടിച്ച് 3 പേർ മരിച്ചു. ഇന്ന് രാവിലെയോടെയാണ് സംഭവം.പഴയ വൈത്തിരിയില്‍ കെഎസ്ആര്‍ടിസി മിന്നല്‍ ബസ് ഓട്ടോറിക്ഷയില്‍ ഇടിച്ച് നമ്പിക്കൊല്ലി സ്വദേശിയായ നാരായണനും ഭാര്യയും മകനുമാണ് മരിച്ചത്.അപകടം സംഭവിച്ച സ്ഥലത്ത് തന്നെ നാരായണൻ മരിച്ചിരുന്നു. ഒപ്പം ഉണ്ടായിരുന്ന ഭാര്യ സിജിയും മകൻ അമലും മേപ്പാടി മൂപ്പൻസ് മെഡിക്കൽ കോളേജിൽ വച്ചാണ് മരിച്ചത്.മഞ്ചേശ്വരം കുമ്പള മംഗളൂരു ദേശീയപാതയിലെ ബന്തിയോട്ടില്‍ ഇന്ന് പുലര്‍ച്ചയുണ്ടായ അപകടത്തിലും ഒരാൾ മരണപ്പെട്ടു. കർണാടക ബംഗരെ സ്വദേശി മുഹമ്മദ് റാഹിലാണ് മരിച്ചത്.
ENGLISH SUMMARY
A 9-year-old boy died tragically after a firecracker exploded in Punnakappa, Azhikode. The deceased is Aman, the son of Ubaid, a native of Azhikode. Three children were injured in the incident. Police indicate that the accident occurred when they tried to pick up unexploded firecrackers and burst them. The incident took place this afternoon.