പാലക്കാട് ജില്ലാ ആശുപത്രിയിൽ ബിഇഎംഎല്‍ നിർമ്മിച്ച ടോയ്‌ലറ്റ് കെട്ടിടം കൈമാറി

BEML Palakkad: ബിഇഎംഎല്‍ പാലക്കാട് കോംപ്ലക്‌സിന്റെ നേതൃത്വത്തിൽ നിർമ്മിച്ച് നൽകുന്ന രണ്ടാമത്തെ ടോയ്‌ലറ്റ് കെട്ടിടമാണിത്. പുതിയ സൗകര്യം രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതുജനങ്ങൾക്കും ഏറെ പ്രയോജനകരമാകുമെന്ന് റീജിയണൽ മെഡിക്കൽ ഓഫീസർ ഗീത പറഞ്ഞു. പുതിയ സൗകര്യം രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും പൊതുജനങ്ങൾക്കും ഏറെ പ്രയോജനകരമാകും.

പാലക്കാട് ജില്ലാ ആശുപത്രിയിൽ ബിഇഎംഎല്‍ നിർമ്മിച്ച ടോയ്‌ലറ്റ് കെട്ടിടം കൈമാറി

BEML Palakkad

Published: 

03 Sep 2026 | 04:16 PM

പാലക്കാട്: സ്വച്ഛ് ഭാരത് ഇനിഷ്യേറ്റീവ് 2025–26ന്റെ ഭാഗമായി ബിഇഎംഎല്‍ പാലക്കാട് കോംപ്ലക്‌സിന്റെ നേതൃത്വത്തിൽ പാലക്കാട് ജില്ലാ ആശുപത്രിയിൽ 14 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച ടോയ്‌ലറ്റ് കെട്ടിടം ആശുപത്രി അധികൃതർക്ക് കൈമാറി. ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് ഏറെ പ്രയോജനപ്രദമാണ് ഇത്. ടോയ്‌ലറ്റ് കെട്ടിടത്തിന്റെ താക്കോൽദാനം BEML പാലക്കാട് കോംപ്ലക്‌സ് ഹെഡ് സീമ ടി.കെ., റീജിയണൽ മെഡിക്കൽ ഓഫീസർ ഗീതയ്ക്ക് കൈമാറി നിർവഹിച്ചു.

ബിഇഎംഎല്‍ പാലക്കാട് കോംപ്ലക്‌സിന്റെ നേതൃത്വത്തിൽ നിർമ്മിച്ച് നൽകുന്ന രണ്ടാമത്തെ ടോയ്‌ലറ്റ് കെട്ടിടമാണിത്. പുതിയ സൗകര്യം രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതുജനങ്ങൾക്കും ഏറെ പ്രയോജനകരമാകുമെന്ന് റീജിയണൽ മെഡിക്കൽ ഓഫീസർ ഗീത പറഞ്ഞു.

താക്കോൽദാന ചടങ്ങിൽ ബിഇഎംഎല്‍ പാലക്കാട് കോംപ്ലക്‌സ് എച്ച്ആര്‍ മാനേജർ ഇ.എം. ശ്രീനൂജ്, ഹെഡ് – മെയിന്റനൻസ് കെ. പൊന്നർ, ഹെഡ് – സിവിൽ മെയിന്റനൻസ് ഫ്രാങ്ക്‌ളിൻ സേവ്യർ, പിആര്‍ഒ വി. അഭിജിത്ത് എന്നിവരും ജില്ലാ ആശുപത്രി അധികൃതരും പങ്കെടുത്തു.

രോഗികള്‍ക്ക് ഏറെ പ്രയോജനം

പ്രതിദിനം ആയിരക്കണക്കിന് ആളുകൾ എത്തുന്ന ജില്ലാ ആശുപത്രിയിൽ പുതിയ സൗകര്യം രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും പൊതുജനങ്ങൾക്കും ഏറെ പ്രയോജനകരമാകും. ജില്ലാ ആശുപത്രിയിൽ ദിവസേന എത്തിച്ചേരുന്ന രോഗികൾ, ഒ.പി വിഭാഗത്തിലെത്തുന്നവർ, അവരുടെ കൂട്ടിരിപ്പുകാർ, മറ്റ് പൊതുജനങ്ങൾ എന്നിവർക്ക് പുതിയ ടോയ്‌ലറ്റ് സമുച്ചയം ഏറെ ആശ്വാസകരമാകും.

ആശുപത്രി വളപ്പിലെ പൊതു ശുചിത്വം ഉറപ്പാക്കുന്നതിനും പകർച്ചവ്യാധികൾ തടയുന്നതിനും ഈ സംരംഭം വലിയ പങ്കുവഹിക്കും. ആശുപത്രി പരിസരത്തെ പൊതു ശുചിത്വം കൃത്യമായി പരിപാലിക്കുന്നതിനും അതോടൊപ്പം തന്നെ അണുബാധകളും പകർച്ചവ്യാധികളും തടയുന്നതിനും ഇത് സഹായകമാണ്. കൈമാറ്റച്ചടങ്ങ് പൂർത്തിയായതോടെ പുതിയ ടോയ്‌ലറ്റ് സമുച്ചയം ഉപയോഗത്തിനായി തുറന്നുകൊടുത്തു. തുടർന്നുള്ള ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താം.

Also Read: Railway Update: തിരുവനന്തപുരം – ഗുരുവായൂർ ട്രെയിൻ സമയത്തിലും സ്റ്റോപ്പിലും വൻ മാറ്റം; പുതിയ വിവരങ്ങൾ

ഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡ്

1964-ൽ സ്ഥാപിതമായ ബിഇഎംഎല്‍ ലിമിറ്റഡ്‌ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന പ്രമുഖ പൊതുമേഖലാ സ്ഥാപനമാണ്. പ്രതിരോധം, റെയിൽവേ, മെട്രോ, ഖനനം, നിർമ്മാണം തുടങ്ങിയ മേഖലകളിലാണ് ബിഇഎംഎല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇന്ത്യൻ സായുധ സേനയ്ക്ക് ആവശ്യമായ ഭാരമേറിയ സൈനിക വാഹനങ്ങൾ, മണ്ണുമാന്തി ഉപകരണങ്ങൾ, മിസൈൽ ലോഞ്ചറുകൾ എന്നിവ നിർമ്മിച്ച് നൽകുന്നതടക്കമുള്ള പ്രവൃത്തികള്‍ ബിഇഎംഎല്‍ ചെയ്യുന്നു.

English Summary

BEML Palakkad handed over a new 14-lakh toilet block to Palakkad District Hospital under the Swachh Bharat Initiative. BEML HR Head Seema T.K. presented the keys to Regional Medical Officer Dr. Geetha. The modern facility will greatly benefit patients, bystanders, and the general public.

Loading...
Unable to load recommendations.
Follow Us
Related Stories
KSRTC Sabarimala: പമ്പയിലേക്ക് കെ.എസ്.ആർ.ടി.സി ചാർട്ടേഡ് ബസ് സൗകര്യം, വീട്ടിൽ എത്തി അയ്യപ്പ ഭക്തരെ കൊണ്ടുപോകും
നിർത്തിയിട്ട കാറിന്റെ മൂന്ന് ടയറുകൾ മോഷ്ടിച്ചു; യുവാവ് പിടിയിൽ
മരുന്ന് കമ്പനി ഉടമകളെയോ, ഏജന്റ്മാരെയോ മന്ത്രിമാർ നേരിട്ട് കാണാറില്ല; കെ മുരളീധരനെതിരെ മുൻ ആരോഗ്യമന്ത്രിമാർ
12 ചെറുവള്ളി കുള്ളൻ പശുക്കൾ ചത്ത നിലയിൽ; മരണ കാരണം മിന്നലോ, വളമോ എന്നതിൽ സംശയം
പനിക്ക് മരുന്ന് വാങ്ങാൻ സർക്കാർ ആശുപത്രിയിൽ ചെന്നു; കിട്ടിയത് രണ്ട് മാസം മുമ്പ് കാലാവധി കഴിഞ്ഞ ആന്റിബയോട്ടിക്
MDMA: അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ എത്തിച്ചു, പരിശോധനയ്ക്കിടെ യുവാവിൻ്റെ പോക്കറ്റിൽ എംഡിഎംഎ, അറസ്റ്റ്
കടിലൻ ലുക്കിൽ ഹീറോ എക്സ്ട്രീം 160R 4V
സാംസങ്ങിന്റെ ബജറ്റ് 5ജി ഫോൺ ഇന്ത്യയിൽ എത്തി
ശരീരഭാരം കുറയും, ചർമ്മത്തിന് തിളക്കം; ലെമൺ ഗ്രാസ് ടീയുടെ ​ഗുണങ്ങൾ
വർക്കൗട്ടിന് ശേഷം മീൻ കഴിച്ചാലുള്ള മാറ്റം നിങ്ങളെ ഞെട്ടിക്കും!
അങ്ങനെ സുരാജിനും ലഭിച്ചു ആ കല്യാണക്കുറി
വിസ്റ്റാഡോം കോച്ചിൻ്റെ ഉള്ളി കാഴ്ചകൾ
നിയുക്ത ഗവർണർ ഓംപ്രകാശ് മാഥൂറിന് സ്വീകരണം നൽകി മുഖ്യമന്ത്രി
കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് മുഖ്യമന്ത്രി