AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Railway Update: തിരുവനന്തപുരം – ഗുരുവായൂർ ട്രെയിൻ സമയത്തിലും സ്റ്റോപ്പിലും വൻ മാറ്റം; പുതിയ വിവരങ്ങൾ

Guruvayur Thiruvananthapuram Train Service: മടക്ക സർവീസായ ഗുരുവായൂർ–തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ് (16341) സെപ്റ്റംബർ മൂന്ന്, സെപ്റ്റംബർ 10 എന്നീ ദിവസങ്ങളിൽ പുലർച്ചെ 3:25-ന് ഗുരുവായൂരിന് പകരം എറണാകുളം ജങ്ഷനിൽ നിന്നായിരിക്കും യാത്ര ആരംഭിക്കുക. ഈ ദിവസങ്ങളിൽ ഗുരുവായൂരിനും എറണാകുളത്തിനും ഇടയിലുള്ള സർവീസ് പൂർണ്ണമായും റദ്ദാക്കിയിരിക്കുകയാണ്. 

Railway Update: തിരുവനന്തപുരം – ഗുരുവായൂർ ട്രെയിൻ സമയത്തിലും സ്റ്റോപ്പിലും വൻ മാറ്റം; പുതിയ വിവരങ്ങൾ
പ്രതീകാത്മക ചിത്രംImage Credit source: Social Media
Neethu Vijayan
Neethu Vijayan | Updated On: 03 Sep 2026 | 03:48 PM

തിരുവനന്തപുരം: തിരുവനന്തപുരം – ഗുരുവായൂർ റൂട്ടിൽ സ്ഥിരമായി യാത്ര ചെയ്യുന്നവർക്ക് പ്രധാന മുന്നറിയിപ്പുമായി ഇന്ത്യൻ റെയിൽവേ. ട്രാക്ക് അറ്റകുറ്റപ്പണികളും ടൈംടേബിൾ പരിഷ്കരണവും മുൻനിർത്തി ഈ റൂട്ടിലെ ട്രെയിൻ സർവീസുകളുടെ സമയത്തിലും അനുവദിച്ചിട്ടുള്ള സ്റ്റോപ്പുകളിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പൂങ്കുന്നത്തിനും തൃശൂരിനും ഇടയിലുള്ള ഇലക്ട്രിക്കൽ ട്രാക്ഷൻ സ്വിച്ചിംഗ് സ്റ്റേഷനിലെ അത്യാവശ്യ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ റയിൽവേ ട്രാഫിക് ബ്ലോക്ക് ഏർപ്പെടുത്തുന്നതിലാണ് ഇത്തരം മാറ്റങ്ങളെന്ന് റെയിൽവേ അറിയിച്ചു.

തിരുവനന്തപുരം – ഗുരുവായൂർ ഇന്റർസിറ്റി എക്സ്പ്രസ് സർവീസുകൾ ഭാഗികമായി റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. സെപ്റ്റംബർ ആദ്യവാരത്തിലും രണ്ടാം വാരത്തിലുമായി നിശ്ചിത ദിവസങ്ങളിലാണ് ഇന്റർസിറ്റി എക്സ്പ്രസ് (ട്രെയിൻ നമ്പർ 16342/16341) അറ്റക്കുറ്റപ്പണികൾ നടക്കുന്നതിനാൽ എറണാകുളം ജങ്ഷൻ വരെ മാത്രമേ സർവീസ് നടത്തുകയുള്ളൂവെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

ALSO READ: മൃതദേഹത്തിൽ വസ്ത്രങ്ങളില്ല; അങ്കമാലിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

സെപ്റ്റംബർ രണ്ട്, സെപ്റ്റംബർ ഒമ്പത് എന്നീ തീയതികളിലാണ് സമയക്രമത്തിൽ മാറ്റം വരുത്തിയിരിക്കുന്നത്. അന്നേ ദിവസങ്ങളിൽ വൈകുന്നേരം 5:30-ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്ന തിരുവനന്തപുരം–ഗുരുവായൂർ എക്സ്പ്രസ് (16342) എറണാകുളം ജങ്ഷനിൽ യാത്ര അവസാനിപ്പിക്കുന്നതാണ്. ഈ രണ്ടു ദിവസങ്ങളിലും എറണാകുളത്തിനും ഗുരുവായൂരിനും ഇടയിൽ ഈ ട്രെയിൻ സർവീസ് നടത്തുകയില്ല.

മടക്ക സർവീസായ ഗുരുവായൂർ–തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ് (16341) സെപ്റ്റംബർ മൂന്ന്, സെപ്റ്റംബർ 10 എന്നീ ദിവസങ്ങളിൽ പുലർച്ചെ 3:25-ന് ഗുരുവായൂരിന് പകരം എറണാകുളം ജങ്ഷനിൽ നിന്നായിരിക്കും യാത്ര ആരംഭിക്കുക. ഈ ദിവസങ്ങളിൽ ഗുരുവായൂരിനും എറണാകുളത്തിനും ഇടയിലുള്ള സർവീസ് പൂർണ്ണമായും റദ്ദാക്കിയിരിക്കുകയാണ്. യാത്രക്കാർ ഈ സമയ മാറ്റം ശ്രദ്ധിക്കണമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

ട്രെയിൻ സർവീസുകളിൽ പുനഃക്രമീകരണം

സിൽച്ചാറിൽ നിന്നുള്ള തിരുവനന്തപുരം ട്രെയിൻ സർവീസിന്റെ സമയത്തിൽ മാറ്റം വരുത്തിയതായി റെയിൽവേ അറിയിച്ചു. ന്യൂ ഹരൻഗജാവോ (New Harangajao) സ്റ്റേഷനിലെ ലൈൻ നമ്പർ 1, ലൈൻ നമ്പർ 2 എന്നിവ റദ്ദാക്കിയതാണ് സർവീസ് വൈകാൻ കാരണം. ഇതേതുടർന്ന് ഇന്ന് വൈകുന്നേരം 7:10 ന് പുറപ്പെടേണ്ട 15608 സിൽച്ചാർ – തിരുവനന്തപുരം എക്സ്പ്രസ് ഇന്ന് രാത്രി 10:10 നാണ് പുറപ്പെടുക. മൂന്ന് മണിക്കൂർ വൈകി ഓടും. വഴിമധ്യേയുള്ള പ്രധാന സ്റ്റേഷനുകളിലും ട്രെയിൻ വൈകി എത്താൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ കൃത്യമായ സമയം പരിശോധിച്ച ശേഷം മാത്രം സ്റ്റേഷനുകളിലേക്ക് പുറപ്പെടുക.

English Summary:

Guruvayur Thiruvananthapuram central Intercity Express will be partially cancelled due to maintenance work. This train will not operate between Ernakulam and Guruvayur on these days.

Follow Us