AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Vishu Train Booking: ബെംഗളൂരു മലയാളികളേ, വിഷുവിന് നാട്ടിലെത്തണോ, ടിക്കറ്റുകൾ ബാക്കി ഈ ട്രെയിനുകളിൽ

Bengaluru Kerala Vishu Special Trains Booking: ഏപ്രിൽ 15-നാണ് വിഷു എങ്കിലും, ഏപ്രിൽ 10 വെള്ളിയാഴ്ചയാണ് കൂടുതൽ പേരും നാട്ടിലേക്ക് പുറപ്പെടുന്നത്. ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള മിക്ക പ്രതിദിന ട്രെയിനുകളിലും സ്ലീപ്പർ, തേർഡ് എസി ക്ലാസുകൾ വെയിറ്റിങ് ലിസ്റ്റിലേക്ക് മാറി.

Vishu Train Booking: ബെംഗളൂരു മലയാളികളേ, വിഷുവിന് നാട്ടിലെത്തണോ, ടിക്കറ്റുകൾ ബാക്കി ഈ ട്രെയിനുകളിൽ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 10 Feb 2026 | 03:06 PM

വിഷു ആഘോഷങ്ങൾക്കായി നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്ന മലയാളികൾക്ക് തിരിച്ചടിയായി ട്രെയിൻ ടിക്കറ്റുകളുടെ കടുത്ത ക്ഷാമം. ബുക്കിങ് ആരംഭിച്ച് 2 മണിക്കൂറിൽ ഏപ്രിൽ 10ന് കേരളത്തിലേക്കുള്ള പ്രതിദിന ട്രെയിനുകളിലെ ടിക്കറ്റുകൾ തീർന്നു. ഏപ്രിൽ 15-നാണ് വിഷു എങ്കിലും, ഏപ്രിൽ 10 വെള്ളിയാഴ്ചയാണ് കൂടുതൽ പേരും നാട്ടിലേക്ക് പുറപ്പെടുന്നത്. ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള മിക്ക പ്രതിദിന ട്രെയിനുകളിലും സ്ലീപ്പർ, തേർഡ് എസി ക്ലാസുകൾ വെയിറ്റിങ് ലിസ്റ്റിലേക്ക് മാറി.

 

പ്രധാന ട്രെയിനുകളിലെ നിലവിലെ അവസ്ഥ

 

കെഎസ്ആർ ബെംഗളൂരു–കന്യാകുമാരി എക്സ്പ്രസിലെ സ്ലീപ്പറിൽ 155, തേഡ് ഇക്കോണമിയിൽ 35, തേഡ് എസിയിൽ 62, മൈസൂരു–തിരുവനന്തപുരം നോർത്ത് എക്സ്പ്രസിൽ സ്ലീപ്പറിൽ 70, തേഡ് എസിയിൽ 5 എന്നിങ്ങനെയാണ് വെയിറ്റിങ് ലിസ്റ്റ്.

എസ്എംവിടി ബയ്യപ്പനഹള്ളിയിൽ നിന്നുള്ള ഈ ട്രെയിനിൽ സ്ലീപ്പർ ബുക്കിങ് ഇതിനോടകം ക്ലോസ് ചെയ്യപ്പെട്ടു. തേഡ് എസിയിൽ 37 ആണ് വെയ്റ്റ് ലിസ്റ്റ്. കണ്ണൂർ എക്സ്പ്രസ് (സേലം വഴി) സ്ലീപ്പറിൽ 130-ന് മുകളിലാണ് വെയിറ്റിങ് ലിസ്റ്റ്.

ALSO READ: ബെംഗളൂരു ട്രെയിന്‍ നേരത്തെ പോകില്ല, സമയം മാറി; എപ്പോള്‍ പുറപ്പെടും?

 

സീറ്റുകൾ ബാക്കിയുള്ളത്

 

നിലവിൽ പകൽ സമയത്ത് സർവീസ് നടത്തുന്ന ട്രെയിനുകളിൽ കുറഞ്ഞ അളവിൽ സീറ്റുകൾ ലഭ്യമാണ്. ബെംഗളൂരു–എറണാകുളം വന്ദേഭാരത് എക്സ്പ്രസ്: ചെയർ കാറിലും എക്സിക്യൂട്ടീവ് ക്ലാസിലും സീറ്റുകൾ ബാക്കിയുണ്ട്.

ബെംഗളൂരു–എറണാകുളം ഇന്റർസിറ്റിയിൽ സെക്കൻഡ് സിറ്റിങ്ങിലും ചെയർ കാറിലും നിലവിൽ ബുക്കിങ് ലഭ്യമാണ്. സെക്കൻഡ് സിറ്റിങ്ങിൽ 746, ചെയർകാറിൽ 86 സീറ്റുകളും ബാക്കിയുണ്ട്.

 

കെഎസ്ആർടിസി സ്പെഷ്യൽ സർവീസുകൾ

 

ട്രെയിനുകളിലെ തിരക്ക് പരിഗണിച്ച് കെഎസ്ആർടിസി അധിക സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ബെംഗളൂരു–ചങ്ങനാശേരി റൂട്ടിൽ വാരാന്ത്യ സ്പെഷ്യൽ സ്വിഫ്റ്റ് ഡീലക്സ് സർവീസ് ആരംഭിച്ചു. വെള്ളി, തിങ്കൾ ദിവസങ്ങളിൽ വൈകുന്നേരം 6.40-ന് സാറ്റലൈറ്റ് ബസ് സ്റ്റാൻഡിൽ നിന്നും ബസ് പുറപ്പെടും. 1151 രൂപയാണ് ടിക്കറ്റ് നിരക്ക്. onlineksrtcswift.com. മൊബൈൽ ആപ്: ENTE KSRTC Neo oprs എന്നിവയിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാം.

Follow Us