September 2026 Bevco Holiday: സെപ്റ്റംബര്‍ മാസത്തിലെ ബെവ്‌കോ അവധികള്‍; ഉപഭോക്താക്കള്‍ ശ്രദ്ധിക്കൂ
Bevco Shops Closed in September 2026: Check the Holiday List: സെപ്റ്റംബര്‍ മാസത്തിലും ബെവ്‌കോയ്ക്ക് അവധിയുണ്ട്. അവധികള്‍ അറിഞ്ഞുവേണം ഉപഭോക്താക്കള്‍ മദ്യം വാങ്ങാനായി ഇറങ്ങാന്‍. എന്നാല്‍ ഓഗസ്റ്റ് മാസത്തെ അപേക്ഷിച്ച് സെപ്റ്റംബറില്‍ ബെവ്‌കോ അവധികള്‍ വളരെ കുറവാണ്. എങ്കിലും അവധികള്‍ അറിയാതെ കുപ്പി വാങ്ങാന്‍ ആരും ഇറങ്ങരുത്.
ഓണമെല്ലാം കഴിഞ്ഞ് മലയാളികള്‍ വീണ്ടും തിരക്കിലേക്ക് കടന്നിരിക്കുന്നു. എന്നാല്‍ ആഘോഷങ്ങളെല്ലാം അവസാനിച്ചെങ്കിലും അവധികള്‍ കഴിഞ്ഞിട്ടില്ല. സ്‌കൂളുകള്‍, കോളേജുകള്‍, ഓഫീസുകള്‍ എന്നിവയുടെയെല്ലാം അവധികള്‍ക്ക് പുറമെ ആളുകള്‍ ഏറ്റവും കൂടുതല്‍ അന്വേഷിക്കുന്ന മറ്റൊരു അവധിയാണ് ബെവ്‌കോയുടേത്. ഓരോ ആഘോഷങ്ങളുടെയും ഭാഗമായി ബെവ്‌കോയ്ക്കും സര്‍ക്കാര്‍ അവധികള്‍ പ്രഖ്യാപിക്കാറുണ്ട്.
സെപ്റ്റംബര്‍ മാസത്തിലും ബെവ്‌കോയ്ക്ക് അവധിയുണ്ട്. അവധികള്‍ അറിഞ്ഞുവേണം ഉപഭോക്താക്കള്‍ മദ്യം വാങ്ങാനായി ഇറങ്ങാന്‍. എന്നാല്‍ ഓഗസ്റ്റ് മാസത്തെ അപേക്ഷിച്ച് സെപ്റ്റംബറില്‍ ബെവ്‌കോ അവധികള്‍ വളരെ കുറവാണ്. എങ്കിലും അവധികള്‍ അറിയാതെ കുപ്പി വാങ്ങാന്‍ ആരും ഇറങ്ങരുത്.
സെപ്റ്റംബര്‍ മാസത്തിലെ ബെവ്‌കോ അവധികള്‍
എല്ലാ മാസവും ഒന്നാം തീയതി ബെവ്‌കോ അവധിയായിരിക്കും. ഒന്നാം തീയതി മദ്യം വാങ്ങാന്‍ പോയിട്ട് കാര്യമില്ലെന്ന് എല്ലാവര്‍ക്കും അറിയാം. അതിനാല്‍ തന്നെ പലരും 31, 30 തീയതികളില്‍ തന്നെ കുപ്പി വാങ്ങിച്ച് വെക്കാറുണ്ട്.
സെപ്റ്റംബര്‍ നാലിന് ശ്രീകൃഷ്ണ ജയന്തി പ്രമാണിച്ചും ബെവ്‌കോയ്ക്ക് അവധി ലഭിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഈ അവധിയുടെ കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനമൊന്നും വന്നിട്ടില്ല.
സെപ്റ്റംബര്‍ 21 തിങ്കളാഴ്ചയാണ് മറ്റൊരു അവധി വരുന്നത്. ശ്രീനാരായണ ഗുരു സമാധി ദിനത്തിന്റെ ഭാഗമായാണ് ഈ ദിവസം അവധി ലഭിക്കുന്നത്. അതിനാല്‍ തന്നെ സംസ്ഥാനത്തെ ഒരു ബീവറേജസ് ഔട്ട്‌ലെറ്റുകളും ഇന്നേദിവസം തുറന്നുപ്രവര്‍ത്തിക്കുകയില്ല.
ശേഷിക്കുന്ന ദിവസങ്ങളിലെല്ലാം തന്നെ ബെവ്‌കോ പ്രവര്‍ത്തിക്കുന്നതാണ്. രാവിലെ പത്ത് മണി മുതല്‍ രാത്രി 9 മണി വരെയാണ് പ്രവര്‍ത്തന സമയം. എന്നാല്‍ വിശേഷ ദിവസങ്ങളിലെല്ലാം സമയത്തില്‍ മാറ്റം വരുത്താറുണ്ട്.
Also Read: Bevco Holidays August 2026: ബിവറേജസ് അവധി തിരുവോണം മാത്രമല്ല, പിന്നെയും
മദ്യവില്‍പനയില്‍ റെക്കോഡ് വര്‍ധനവ്
ഈ ഓണക്കാലത്ത് ബെവ്‌കോയില്‍ മദ്യവില്‍പനയില്‍ രേഖപ്പെടുത്തിയത് റെക്കോഡ് വര്‍ധനവ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം 771.29 കോടി രൂപയുടെ മദ്യമാണ് കേരളത്തില്‍ വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 694.96 കോടിയുടെ മദ്യത്തിന്റെ വില്‍പനയായിരുന്നു നടന്നത്. അവിടെ നിന്നും 77 കോടിയുടെ വര്‍ധനവ് ഈ വര്‍ഷമുണ്ടായി.
ഉത്രാടം നാളില്‍ മാത്രം 126.31 കോടി രൂപയുടെ വില്‍പന നടന്നു. എന്നാല്‍ ബെവ്‌കോ തിരുവോണത്തിന് അവധിയായിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ വില്‍പന പൊടിപൊടിച്ചു.
ഇവരും ഒട്ടും പിന്നിലല്ല
ബെവ്‌കോയ്ക്ക് പുറമെ മറ്റ് സര്‍ക്കാര്‍ സംരംഭങ്ങളും വലിയ നേട്ടം തന്നെയാണ് ഈ ഓണക്കാലത്തുണ്ടാക്കിയത്. വെറും 35 ദിവസം കൊണ്ട് സപ്ലൈകോയില്‍ 433.81 കോടി രൂപയുടെ വിറ്റുവരവുണ്ടായി. 53 ലക്ഷത്തിലധികം ആളുകളാണ് സപ്ലൈകോയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിച്ചത്. സബ്‌സിഡി ഇനത്തില്‍ മാത്രം 155.32 കോടി രൂപയുടെ സാധനങ്ങള്‍ വിറ്റു.
മില്‍മയും ഈ വര്‍ഷം ലാഭത്തില്‍ തന്നെയാണ്. ഓണത്തിന് മുമ്പുള്ള അഞ്ച് ദിവസങ്ങളില്‍ 1.45 കോടിയിലധികം ലിറ്റര്‍ പാലാണ് മില്‍മ വിറ്റത്. ഇതിലൂടെ 5.61 ശതമാനം വളര്‍ച്ച നേടാനായി.
English Summary
Bevco outlets in Kerala remain closed on certain holidays and designated dry days. Check the September 2026 holiday list before planning a visit to a liquor outlet.