Train Engine Derails: പാറശ്ശാലയിൽ എൻജിൻ പാളംതെറ്റി; 6 ട്രെയിൻ സർവീസുകൾ റദ്ദാക്കി, പരശുറാം വൈകും
Bilaspur -Tirunelveli Express Engine Derails in Parassala: പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. എഞ്ചിന്റെ നാല് വീലുകൾ പാളം തെറ്റി. അപകടത്തിൽ ആർക്കും പരിക്കില്ല. മണ്ണ് നീക്കാനുള്ള ശ്രമം തുടരുകയാണ്. ലോക്കോ പൈലറ്റിന്റെ സമയോചിത ഇടപെടലിലാണ് വലിയ അപകടം ഒഴിവായത്.
പ്രതീകാത്മക ചിത്രംImage Credit source: PTI
തിരുവനന്തപുരം: പാറശ്ശാലയിൽ റെയിൽവേ ട്രാക്കിൽ മണ്ണിടിഞ്ഞുവീണ് ട്രെയിൻ എഞ്ചിൻ പാളം തെറ്റി. ബിലാസ്പൂർ-തിരുനെൽവേലി എക്സ്പ്രസ് ട്രെയിൻ ആണ് പാളം തെറ്റിയത്. ഇതോടെ പരശുറാം അടക്കം നിരവധി ട്രെയിനുകൾ വൈകുന്നുണ്ട്.
പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. എഞ്ചിന്റെ നാല് വീലുകൾ പാളം തെറ്റി. അപകടത്തിൽ ആർക്കും പരിക്കില്ല. മണ്ണ് നീക്കാനുള്ള ശ്രമം തുടരുകയാണ്. ലോക്കോ പൈലറ്റിന്റെ സമയോചിത ഇടപെടലിലാണ് വലിയ അപകടം ഒഴിവായത്.
റദ്ദാക്കിയ ട്രെയിനുകൾ
- തിരുവനന്തപുരം നോർത്ത് – നാഗർകോവിൽ ജംഗ്ഷൻ പാസഞ്ചർ
- നാഗർകോവിൽ ജംഗ്ഷൻ- തിരുവനന്തപുരം നോർത്ത് പാസഞ്ചർ
- നാഗർകോവിൽ ജംഗ്ഷൻ- കൊല്ലം ജംഗ്ഷൻ പാസഞ്ചർ
- കൊല്ലം ജംഗ്ഷൻ – നാഗർകോവിൽ ജംഗ്ഷൻ പാസഞ്ചർ
- നാഗർകോവിൽ ജംഗ്ഷൻ – തിരുവനന്തപുരം നോർത്ത് പാസഞ്ചർ
- തിരുവനന്തപുരം നോർത്ത് – നാഗർകോവിൽ ജംഗ്ഷൻ പാസഞ്ചർ
Follow Us