AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Sabarimala Gold Theft case: തലച്ചോറിൽ രക്തസ്രാവം; ശബരിമല സ്വർണ്ണമോഷണ പ്രതി സി എസ് പ്രശാന്ത് ആശുപത്രിയിൽ

Sabarimala Gold Theft case Accused PS Prashanth Hospitalized:ഈ വർഷം ജൂലൈ 23ാം തീയതി ആയിരുന്നു പ്രശാന്തിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. 2005ൽ ദ്വാരാലപക പാളികൾ സ്വർണ്ണം പൂശാൻ കൊണ്ടുപോയതുമായി ബന്ധപ്പെട്ട കേസിൽ ആയിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. 2025ൽ ദ്വാരപാലക വിഗ്രഹങ്ങൾ ചെന്നൈയിലേക്ക് കൊണ്ടുപോയത് 2019 നടന്ന സ്വർണ അപഹരണം മറച്ചുവയ്ക്കാനുള്ള..........

Sabarimala Gold Theft case: തലച്ചോറിൽ രക്തസ്രാവം; ശബരിമല സ്വർണ്ണമോഷണ പ്രതി സി എസ് പ്രശാന്ത് ആശുപത്രിയിൽ
Ps PrashanthImage Credit source: Social Media
Ashli C
Ashli C | Published: 26 Aug 2026 | 05:08 PM

തിരുവനന്തപുരം: ശബരിമല സ്വർണ്ണ മോഷണക്കേസിലെ പ്രതിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ പി എസ് പ്രശാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെ തുടർന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പി എസ് സി പ്രശാന്തിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.

മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലാണ് പ്രശാന്തിനെ അഡ്മിറ്റ് ചെയ്തിരിക്കുന്നത് എന്നാണ് നിലവിൽ ലഭിക്കുന്ന റിപ്പോർട്ട്. ശബരിമല സ്വർണ്ണം മോഷണം കേസിൽ അറസ്റ്റിലായി തിരുവനന്തപുരത്തെ ജയിലിൽ കഴിയവേയാണ് പ്രശാന്തിനെ രോഗബാധിതനായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ALSO READ:കടബാധ്യതകളിൽ നിന്ന് ബിസിനസ് സാമ്രാജ്യത്തിലേക്ക്; രാജ്മോഹൻ പിള്ളയുടെ പോരാട്ടവഴി

സ്വർണ അപഹരണം മറച്ചുവയ്ക്കാനുള്ള ഗൂഢാലോചന

ഈ വർഷം ജൂലൈ 23ാം തീയതി ആയിരുന്നു പ്രശാന്തിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. 2005ൽ ദ്വാരാലപക പാളികൾ സ്വർണ്ണം പൂശാൻ കൊണ്ടുപോയതുമായി ബന്ധപ്പെട്ട കേസിൽ ആയിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. 2025ൽ ദ്വാരപാലക വിഗ്രഹങ്ങൾ ചെന്നൈയിലേക്ക് കൊണ്ടുപോയത് 2019 നടന്ന സ്വർണ അപഹരണം മറച്ചുവയ്ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നായിരുന്നു പ്രത്യേക അന്വേഷണസംഘത്തിന്റെ നിരീക്ഷണം.

മാത്രമല്ല ഇതിനാവശ്യമായ ഭരണാനുമതികൾ നൽകുന്നതിലും ഫയൽ നടപടികളിലും അന്നത്തെ ദേവസ്വം ബോർഡ് നേതൃത്വത്തിന്റെയും പങ്ക് എത്രത്തോളം ഉണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നതായും എസ് ഐ ടി അറിയിച്ചിരുന്നു.

ENGLISH SUMMARY

P.S. Prashanth, an accused in the Sabarimala gold theft case and former president of the Travancore Devaswom Board, has been admitted to the Thiruvananthapuram Medical College Hospital after suffering a brain hemorrhage.Prashanth is currently being treated in the multi-specialty block, according to reports. He was admitted to the hospital after falling ill while in jail in Thiruvananthapuram after being arrested in the Sabarimala gold theft case.

Follow Us