മലപ്പുറത്ത് പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം
വൈദ്യുതാഘാതമേറ്റ ഇരുവരേയും ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെ സമീപത്തെ കമ്പിയിൽ നിന്നാണ് ഇവർക്ക് വൈദ്യുതാഘാതമേറ്റത് എന്നാണ് സൂചന. പന്നിക്ക് വച്ച് കെണിയിലെ കമ്പിയിൽ നിന്ന് ആകാം ഷോക്കേറ്റതെന്ന് നിഗമനം. എന്നാൽ ഇക്കാര്യം പോലീസ് ഔദ്യോഗികമായി ഇനിയും സ്ഥിരീകരിച്ചിട്ടില്ല മൃതദേഹങ്ങൾ നിലവിൽ പെരിന്തൽമണ്ണയിലെ.............

Fazil, Sahir
മലപ്പുറം: വെട്ടത്തൂരിൽ ഓണ ദിനത്തിൽ വൈദ്യുതാഘാതമേറ്റ് രണ്ടു സഹോദരങ്ങൾ മരിച്ചു. കോഴിഫാമിൽ ഉണ്ടായ വൈദ്യുതാഘാതത്തിലാണ് സഹോദരങ്ങൾ മരിക്കാനിടായത്. വെട്ടത്തൂർ എഴുതല സ്വദേശി പട്ടിക്കുത്തൻ ഹംസയുടെ മക്കളായ ഫാസിൽ, സാഹിർ എന്നിവരാണ് മരിച്ചത്. കീഴാറ്റൂർ നിരന്ന പറമ്പിലെ കോഴിഫാമിൽ ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം ഉണ്ടായത്.
വൈദ്യുതാഘാതമേറ്റ ഇരുവരേയും ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെ സമീപത്തെ കമ്പിയിൽ നിന്നാണ് ഇവർക്ക് വൈദ്യുതാഘാതമേറ്റത് എന്നാണ് സൂചന. പന്നിക്ക് വച്ച് കെണിയിലെ കമ്പിയിൽ നിന്ന് ആകാം ഷോക്കേറ്റതെന്ന് നിഗമനം. എന്നാൽ ഇക്കാര്യം പോലീസ് ഔദ്യോഗികമായി ഇനിയും സ്ഥിരീകരിച്ചിട്ടില്ല മൃതദേഹങ്ങൾ നിലവിൽ പെരിന്തൽമണ്ണയിലെ ആശുപത്രിയിലേക്ക് മാറ്റിയതായാണ് റിപ്പോർട്ട്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
ALSO READ:തിരുവോണം മഴയിൽ തന്നെ… ശക്തമായ കാറ്റും കള്ളക്കടൽ ജാഗ്രതാ നിർദേശവും
ശബരിമല സ്വർണ്ണം മോഷണം കേസിലെ പ്രതി പി എസ് പ്രശാന്ത് ആശുപത്രിയിൽ
ശബരിമല സ്വർണ്ണ മോഷണക്കേസിലെ പ്രതിയായ പി എസ് പ്രശാന്ത് ആശുപത്രിയിൽ. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. മൾട്ടി സ്പെഷ്യലിറ്റി ബ്ലോക്കിലാണ് പ്രശാന്തിനെ അഡ്മിറ്റ് ചെയ്തിരിക്കുന്നത് എന്നാണ് നിലവിൽ ലഭിക്കുന്ന റിപ്പോർട്ട് ശബരിമല സ്വർണ്ണം മോഷണം കേസിൽ അറസ്റ്റിലായി തിരുവനന്തപുരം പ്രശാന്തിനെ രോഗബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.2005ൽ ദ്വാരാലപക പാളികൾ സ്വർണ്ണം പൂശാൻ കൊണ്ടുപോയതുമായി ബന്ധപ്പെട്ട കേസിൽ ആയിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. ഈ വർഷം ജൂലൈ 23ാം തീയതി ആയിരുന്നു പ്രശാന്തിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
ENGLISH SUMMARY
Two brothers died due to electric shock on Ona day in Vettathur. The brothers died due to electric shock in the chicken farm. The deceased have been identified as Fazil Sahir, the sons of Patlikkuthan Hamza, a native of Vettathur Kisarala. The incident took place around 11 am on Wednesday morning at a chicken farm in Keezhatur Niranna Paramba.