AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Kerala Weather Update: തിരുവോണം മഴയിൽ തന്നെ… ശക്തമായ കാറ്റും കള്ളക്കടൽ ജാ​ഗ്രതാ നിർദേശവും

Kerala Weather Update Today : തിരുവോണ ദിനമായി ഇന്നും സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ മഴയ്ക്ക് കുറവില്ല. ഇന്ന് രാവിലെയും വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. വരുന്ന മൂന്ന് മണിക്കൂറിൽ സംസ്ഥാനത്തെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

Kerala Weather Update: തിരുവോണം മഴയിൽ തന്നെ… ശക്തമായ കാറ്റും കള്ളക്കടൽ ജാ​ഗ്രതാ നിർദേശവും
പ്രതീകാത്മക ചിത്രം Image Credit source: PTI
Amal KV
Amal KV | Updated On: 26 Aug 2026 | 02:40 PM

തിരുവനന്തപുരം : തിരുവോണ ദിനമായി ഇന്നും സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ മഴയ്ക്ക് കുറവില്ല. ഇന്ന് രാവിലെയും വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. വരുന്ന മൂന്ന് മണിക്കൂറിൽ സംസ്ഥാനത്തെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട് എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബാക്കി എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയെന്നും പ്രവചനം ഉണ്ട്.

കള്ളക്കടൽ ജാഗ്രത നിർദേശം

മഴയ്ക്കൊക്കം തീരപ്രദേശത്ത് കള്ളക്കടൽ ജാ​ഗ്രതാ നിർ​ദേശവും സമുദ്ര വിവര വിശകലന കേന്ദ്രം പുറപ്പെടുവിച്ചിട്ടുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം കാപ്പിൽ ഭാ​ഗം മുതൽ പൊഴിയൂർ വരെയും, കൊല്ലം ജില്ലയിലെ ആലപ്പാട്ട് മുതൽ ഇടവ വരെയും, ആലപ്പുഴ ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെയും നാളെ ( ഓ​ഗസ്റ്റ് 27) രാവിലെ 8.30 മുതൽ രാത്രി 11.30 വരെ 0.9 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു.

Also Read : തൃക്കാക്കര ക്ഷേത്രത്തിൽ ഇന്ന് ആറാട്ട്, ഉത്സവ ചടങ്ങുകൾ ഇങ്ങനെ…

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരത്ത് നാളെ ( ഓ​ഗസ്റ്റ് 27) പുലർച്ചെ 02.30 മുതൽ രാത്രി 11.30 വരെ 1.1 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിക്കുന്നു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേകം ജാഗ്രത പാലിയ്ക്കേണ്ടതാണ്.

ജാഗ്രത നിർദേശങ്ങൾ

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കാൻ തയ്യാറാകണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കാൻ ശ്രദ്ധിക്കണം. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. അതുകൊണ്ട് തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കണം.

വിനോദസഞ്ചാരം

കള്ളക്കടൽ ജാ​ഗ്രാതാ മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കേണം. മൽസ്യബന്ധന ബോട്ടുകൾ വള്ളങ്ങൾ മുതലായവ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാൻ കഴിയും. ഈ സമയത്ത് ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക.

English Summary

Even on Thiruvonam day, there is no let-up in the rain across various districts of the state. Heavy rainfall was recorded in several areas this morning as well. Over the next three hours, isolated moderate rainfall and strong winds reaching speeds of up to 40 km/h are likely in the districts of Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Ernakulam, Thrissur, Palakkad, Kannur, and Kasaragod.

Follow Us