AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർക്ക് സ്വകാര്യ പ്രാക്ടീസ് ചെയ്യാം? പ്രാഥമിക യോഗം ഇന്ന്

government doctors private practice: ഇത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിൽ ഇന്ന് പ്രാഥമിക യോഗം ചേരും.ജനറൽ ആശുപത്രികളിലെയും മെഡിക്കൽ കോളേജുകളിലെയും ഡോക്ടർമാരുടെ ഒഴിവുസമയങ്ങളിൽ ചെറിയ തുക വാങ്ങിച്ചു കൊണ്ട് രോഗികളെ പരിശോധിക്കുന്ന കാര്യം പരിഗണിക്കണമെന്ന് പെൻഷനേഴ്സ് ലീഗിന്റെ നിവേദനം അടിസ്ഥാനപ്പെടുത്തിയാണ് പുതിയ ആലോചന....

സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർക്ക് സ്വകാര്യ പ്രാക്ടീസ് ചെയ്യാം? പ്രാഥമിക യോഗം ഇന്ന്
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Ashli C
Ashli C | Published: 02 Sep 2026 | 02:05 PM

തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്ക് സ്വകാര്യ പ്രാക്ടീസിംഗ് തിരികെ കൊണ്ടുവരാൻ നീക്കം എന്ന് റിപ്പോർട്ട്. ഇത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിൽ ഇന്ന് പ്രാഥമിക യോഗം ചേരും.

ജനറൽ ആശുപത്രികളിലെയും മെഡിക്കൽ കോളേജുകളിലെയും ഡോക്ടർമാരുടെ ഒഴിവുസമയങ്ങളിൽ ചെറിയ തുക വാങ്ങിച്ചു കൊണ്ട് രോഗികളെ പരിശോധിക്കുന്ന കാര്യം പരിഗണിക്കണമെന്ന് പെൻഷനേഴ്സ് ലീഗിന്റെ നിവേദനം അടിസ്ഥാനപ്പെടുത്തിയാണ് പുതിയ ആലോചന.

ALSO READ:ദോശ കിട്ടാൻ വൈകി, പിന്നെ നടന്നത് വൻ തല്ലുമാല! ചായക്കട തല്ലിത്തകർത്ത് സംഘം

17 വർഷം മുമ്പ് നിർത്തലാക്കിയതാണ്…

യോഗത്തിൽ മെഡിക്കൽ കോളേജ് സംഘടന പ്രതിനിധികൾ പങ്കെടുക്കുമെന്നും റിപ്പോർട്ട്. 17 വർഷം മുമ്പ് നിർത്തലാക്കിയതാണ് സർക്കാർ മെഡിക്കൽ കോളേജുകളിൽ ഡോക്ടർമാർ സ്വകാര്യമായി സേവനം നടത്തുന്നത്. ഇത് വീണ്ടും തിരികെ കൊണ്ടുവരുന്നതിനാണ് സർക്കാർ ശ്രമം നടത്തുന്നത്. പ്രാഥമിക യോഗത്തിൽ മെഡിക്കൽ കോളേജ് സംഘടന പ്രതിനിധികളും പങ്കെടുക്കും.

17 വർഷം മുമ്പ് സ്വകാര്യ പ്രാക്ടീസ് നിരോധിക്കുമ്പോൾ മെഡിക്കൽ കോളേജ് ഡോക്ടർമാർക്ക് നോൺ പ്രാക്ടീസിങ് അലവൻസും പേഷ്യന്റ് കെയർ അലവൻസും നടപ്പിലാക്കിയിരുന്നു. മാത്രമല്ല പകരമായി മെഡിക്കൽ കോളേജിലെ ഡോക്ടർമാർ ഗവേഷണം അധ്യാപനം എന്നിവിടങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നായിരുന്നു മുന്നോട്ടുവച്ച തീരുമാനം.

ENGLISH SUMMARY

There is a report that there is a move to bring back private practice for doctors in government medical colleges. A preliminary meeting will be held today under the chairmanship of the Director of Medical Education to take a decision in this regard.The new idea is based on a petition by the Pensioners’ League that doctors in general hospitals and medical colleges should consider examining patients in their free time for a small fee.

Follow Us