Pinarayi Vijayan: “നാളെ ഹാജരാവാൻ കഴിയില്ല”; മാസപ്പടി കേസിൽ ED ക്ക് കത്തയച്ച് പിണറായി വിജയൻ
Pinarayi Vijayan ED Case:ഒക്ടോബർ 23ന് രാവിലെ 11 മണിക്ക് ഇ ഡി ഓഫീസിൽ ഹാജരാവാനായിരുന്നു പ്രതിപക്ഷ നേതാവിനെ ലഭിച്ച സമൻസ്. ഒരാഴ്ചയ്ക്കുള്ളിൽ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി വാദം കേട്ട് ഉത്തരവ് പുറപ്പെടുവിക്കാൻ ആവശ്യപ്പെട്ടേക്കും. ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ അപ്പീൽ ഡിവിഷൻ ബെഞ്ച് ഉടൻ പരിഗണിക്കുമെന്ന സുപ്രീംകോടതിയുടെ ഇടപെടലാണ് പ്രധാന കാരണമായി അദ്ദേഹം കത്തിൽ വ്യക്തമാക്കിയത്.സുപ്രീംകോടതിയുടെ ഇടപെടലും കൂടാതെ നിയമസഭ സമ്മേളനവും ചൂണ്ടിക്കാണിച്ചാണ് ഇ.ഡി അസിസ്റ്റന്റ് ഡയറക്ടർ അരുൺ ചാരിക്ക്....
കൊച്ചി: എൻഫോർസ്മന്റ് ഡയറക്ടറേറ്റിന്റെ സമൻസിന് ഹാജരാകാൻ സാധിക്കില്ല എന്ന് വ്യക്തമാക്കി ഇഡിക്ക് കത്തയച്ചു പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കൊച്ചിയിലുള്ള ഇഡി ഓഫീസിൽ ഹാജരാകണം എന്ന് ആവശ്യപ്പെട്ടിട്ടുള്ള സമന്സിനാണ് പ്രതിപക്ഷ നേതാവ് രേഖാമൂലം മറുപടി നൽകിയത്.
ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ അപ്പീൽ ഡിവിഷൻ ബെഞ്ച് ഉടൻ പരിഗണിക്കുമെന്ന സുപ്രീംകോടതിയുടെ ഇടപെടലാണ് പ്രധാന കാരണമായി അദ്ദേഹം കത്തിൽ വ്യക്തമാക്കിയത്.
ഒക്ടോബർ 23ന് രാവിലെ 11 മണിക്ക് ഇ ഡി ഓഫീസിൽ ഹാജരാവാനായിരുന്നു പ്രതിപക്ഷ നേതാവിനെ ലഭിച്ച സമൻസ്. സുപ്രീംകോടതിയുടെ ഇടപെടലും കൂടാതെ നിയമസഭ സമ്മേളനവും ചൂണ്ടിക്കാണിച്ചാണ് ഇ.ഡി അസിസ്റ്റന്റ് ഡയറക്ടർ അരുൺ ചാരിക്ക് പിണറായി വിജയൻ കത്ത് കൈമാറിയത്.
പിണറായി വിജയനെതിരായ വിജിലൻസ് അന്വേഷണം സുപ്രീം കോടതി റദ്ദാക്കി….
നിയമസഭാ സമ്മേളനം ആരംഭിക്കുന്നതിനാൽ അതിന്റെ തിരക്കുകളാണ് ഉള്ളത് എന്നാണ് പിണറായി വിജയൻ മറുപടി നൽകിയത്. അതേസമയം മാസപ്പടി കേസിലെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിക്കെതിരെ ഹർജി സമർപ്പിച്ച പിണറായി വിജയന് അനുകൂലമായാണ് സുപ്രീംകോടതി നടപടി. സിഎംആർഎൽ -എക്സാലോചിക്ക് ഇടപാടുമായി ബന്ധപ്പെട്ട വിജിലൻസ് കേസിൽ പിണറായി വിജയനെതിരായ വിജിലൻസ് അന്വേഷണം സുപ്രീം കോടതി റദ്ദാക്കി.
മാസപ്പടി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവാണ് സുപ്രീം കോടതി തടഞ്ഞത്. ഇതുകൂടാതെ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകാൻ പിണറായി വിജയന് അനുമതി നൽകുകയും ചെയ്തു.പിണറായി വിജയന് അപ്പീൽ നൽകുന്നതിനായി ഒരാഴ്ചത്തെ സമയം നൽകിയിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി വാദം കേട്ട് ഉത്തരവ് പുറപ്പെടുവിക്കാൻ ആവശ്യപ്പെട്ടേക്കും.
ENGLISH SUMMARY
“Cannot appear tomorrow”: Pinarayi Vijayan sends letter to ED regarding the ‘monthly payout’ (masappadi) case. Opposition Leader Pinarayi Vijayan has sent a letter to the Enforcement Directorate (ED) stating that he is unable to comply with their summons. The Opposition Leader provided this written response in relation to a summons requiring his appearance at the ED office in Kochi.