Mathew Kuzhalnadan: ഉമ്മൻചാണ്ടിയെ വേട്ടയാടിയത് മറക്കാനാവില്ല, പറയേണ്ടതൊക്കെ പാർട്ടിയിൽ പറഞ്ഞിട്ടുണ്ടെന്ന് മാത്യു കുഴൽനാടൻ

Mathew Kuzhalnadan MLA On Oommen Chandy: മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻചാണ്ടിയോട് പിണറായി വിജയൻ സർക്കാർ ചെയ്ത കാര്യങ്ങൾ മറക്കാൻ കഴിയില്ല എന്ന് മാത്യു കുഴൽനാടൻ എംഎൽഎ. കടന്നുവന്ന രാഷ്ട്രീയ വഴികൾ ആരും മറക്കരുത്. പറയേണ്ട കാര്യങ്ങളൊക്കെ പാർട്ടിയ്ക്ക് ഉള്ളിൽ തന്നെ പറഞ്ഞിട്ടുണ്ട്. പലരും പല രീതിയിലാണ് രാഷ്ട്രീയത്തിൽ മുന്നോട്ടു വന്നിട്ടുണ്ടാവുക.

Mathew Kuzhalnadan: ഉമ്മൻചാണ്ടിയെ വേട്ടയാടിയത് മറക്കാനാവില്ല, പറയേണ്ടതൊക്കെ പാർട്ടിയിൽ പറഞ്ഞിട്ടുണ്ടെന്ന് മാത്യു കുഴൽനാടൻ

Mathew Kuzhalnadan

Published: 

18 Oct 2026 | 03:59 PM

കൊച്ചി: മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻചാണ്ടിയോട് പിണറായി വിജയൻ സർക്കാർ ചെയ്ത കാര്യങ്ങൾ മറക്കാൻ കഴിയില്ല എന്ന് മാത്യു കുഴൽനാടൻ എംഎൽഎ. കടന്നുവന്ന രാഷ്ട്രീയ വഴികൾ ആരും മറക്കരുത്. പറയേണ്ട കാര്യങ്ങളൊക്കെ പാർട്ടിയ്ക്ക് ഉള്ളിൽ തന്നെ പറഞ്ഞിട്ടുണ്ട്. പലരും പല രീതിയിലാണ് രാഷ്ട്രീയത്തിൽ മുന്നോട്ടു വന്നിട്ടുണ്ടാവുക. താൻ എസ്എഫ്ഐയുടെ ശക്തികേന്ദ്ര ആയിരുന്ന ക്യാമ്പസിൽ സംഘടന പ്രവർത്തനം നടത്തിയാണ് മുന്നോട്ട് വന്നത്.

ജെഎൻയുവിൽ എസ്എഫ്ഐയുടെയും ഐസയുടെയും ശക്തിയുള്ള ഇടത്താണ് താൻ വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തനം നടത്തിയത്. അതിന്റെയൊക്കെ ഇരട്ടി, സിപിഎമ്മിന്റെ ശക്തി കേന്ദ്രമായ, അക്രമ രാഷ്ട്രീയത്തിന്റെ ഇടം കൂടിയായ കണ്ണൂരിൽ രാഷ്ട്രീയ പ്രവർത്തനം നടത്തിയ നേതാവാണ് കെ സുധാകരൻ. അദ്ദേഹത്തിന്റെ തന്റെ ഒപ്പമുള്ളവർ നഷ്ടപ്പെട്ടത് പലതവണ കാണേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ടാണ് അദ്ദേഹത്തിന് പ്രതികരണം കടുത്തതാവുന്നത് – മാത്യു പറയുന്നു.

Also Read: വിലപ്പെട്ട 3 കുഞ്ഞുങ്ങളുടെ ജീവനാണ് നഷ്ടപ്പെട്ടത്, ആ കുടുംബത്തിന്റെ തീരാ വേദന മനസ്സിലാക്കുന്നു!സുഹൈലിന്റെ അമ്മ

എല്ലാവർക്കും ഒരുപോലെ പ്രവർത്തിക്കാൻ കഴിയണമെന്നില്ല. പിണറായി വിജയനെ എതിരായ എന്റെ അഭിപ്രായം പാർട്ടി വേദിയിൽ വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും അടക്കമുള്ള മുൻനിര മന്ത്രിമാര് ഇരിക്കുന്ന വേദിയിലാണ് താൻ കാര്യങ്ങൾ തുറന്നു പറഞ്ഞത്. തന്റെ ഭാഗം അവർ ശ്രദ്ധാപൂർവ്വം കേൾക്കുകയും ചെയ്തു. അവർ അവരുടെ ഭാഗവും യോഗത്തിൽ പറഞ്ഞു. ഈ സംഭവങ്ങളെല്ലാം ജനാധിപത്യപരമായിട്ടാണ് കാണുന്നത്.

തീർത്തും അധികാര ദുർവിനിയോഗം നടത്തി ഉമ്മൻചാണ്ടിയെ പോലൊരു നേതാവിനെ വിചാരണ നടത്തുകയായിരുന്നു പിണറായി വിജയൻ. ജസ്റ്റ് ശിവരാജനു മുന്നിൽ ഉമ്മൻചാണ്ടി ഇരിക്കുന്ന ചിത്രം ഇന്ന് കാണുമ്പോഴും ഏറെ വൈകാരിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ഒരു തെറ്റും ചെയ്യാത്ത ഒരു മനുഷ്യനെ ലോകത്തിനു മുന്നിൽ വിചാരണ ചെയ്ത കാഴ്ച മറക്കാൻ പറ്റുന്നതല്ല. ഒരു തെറ്റും ചെയ്യാത്ത ഒരാളെ വിചാരണ ചെയ്യാൻ വിട്ടത് അന്നത്തെ അധികാരിയും അധികാരത്തിലിരുന്ന വരും തങ്ങളുടെ കൈവശമുള്ള അധികാരം ദുർവിനിയോഗപ്പെടുത്തിയാണ് എന്നും മാത്യു കുഴൽനാടൻ പറഞ്ഞു. പ്രതിപക്ഷ നേതാവ് പിണറായി വിജയനെ പിന്തുണക്കുന്ന രീതിയിൽ മാസപ്പടിക്കേസിൽ നിലിവിലെ യു.ഡി.എഫ് സർക്കാർ നിലപാടെടുത്തതിന് എതിരെ മാത്യു കുഴൽനാടൻ എം.എൽ.എ  ഉൾപ്പെടെയുള്ള ഒരു വിഭാഗം നേതാക്കൾക്ക് കടുത്ത അതൃപ്തിയാണ് നിലനിൽക്കുന്നത്.

English Summary

Mathew Kuzhalnadan stated that the actions taken by the Pinarayi Vijayan-led government against former Chief Minister and senior leader Oommen Chandy cannot be forgotten. No one should forget the political paths that have been traversed. All necessary points have already been raised within the party itself. People may have advanced in politics through various different paths.

Loading...
Unable to load recommendations.
Follow Us
Related Stories
കോവളത്തെ സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈ​ഗിംക ചൂഷണം, രണ്ട് പേർ അറസ്റ്റിൽ
Nedumbasseri Accident: വിലപ്പെട്ട 3 കുഞ്ഞുങ്ങളുടെ ജീവനാണ് നഷ്ടപ്പെട്ടത്, ആ കുടുംബത്തിന്റെ തീരാ വേദന മനസ്സിലാക്കുന്നു!സുഹൈലിന്റെ അമ്മ
Kerala Lottery Result: കോടീശ്വരനാകാൻ ഭാഗ്യം തുണച്ചത് ആരെ? സമൃദ്ധി ലോട്ടറി ഫലം ഒറ്റ ക്ലിക്കിൽ അറിയാം
എക്സൈസ് മന്ത്രി അറിഞ്ഞില്ലേ? ബേക്കറി വഴി വീര്യം കുറഞ്ഞ വൈൻ വിൽക്കുമെന്ന് വാർത്തയിൽ ട്വിസ്റ്റ്
Kerala Weather Update: തുലാവർഷത്തിൽ ഇടിവെട്ടി മഴ, ജില്ലകളിൽ യെല്ലോ അലർട്ട്; ശ്രദ്ധിക്കേണ്ടത് ഈ ജില്ലക്കാർ
Sabarimala Pilgrimage: ശബരിമല തീർത്ഥാടനം: തിരക്കനുസരിച്ച് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ, 148 സർവീസുകൾ ഇതിനോടകം സർവീസ് നടത്തും; സുരേഷ് ഗോപി
മുടിക്കൊഴിച്ചിൽ തടയാൻ ഉള്ളി എണ്ണ, തയ്യാറാക്കേണ്ടത്...
രാവിലെ വെറും വയറ്റിൽ നെല്ലിക്ക കഴിക്കാമോ?
മഞ്ഞുമൂടിയ മലനിരകൾ കാണാൻ വണ്ടി കയറാം! 7 കിടിലൻ സ്ഥലങ്ങൾ ഇതാ!
പഠിത്തത്തിൽ മിടുക്കരാകാം! വിദ്യാരംഭത്തിൽ ജപിക്കേണ്ട മന്ത്രങ്ങൾ
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?