Nedumbasseri Accident: വിലപ്പെട്ട 3 കുഞ്ഞുങ്ങളുടെ ജീവനാണ് നഷ്ടപ്പെട്ടത്, ആ കുടുംബത്തിന്റെ തീരാ വേദന മനസ്സിലാക്കുന്നു!സുഹൈലിന്റെ അമ്മ
Nedumbasseri Accident Suhail Sajeev Mother Response:കുടുംബത്തിന്റെ തീരാത്ത വേദന എനിക്ക് മനസ്സിലാകുന്നുണ്ട് എന്നും നൂഹ സജീവ് പറയുന്നു. മക്കളെ നമ്മൾ ഒരുപാട് കഷ്ടപ്പെട്ട് വളർത്തി വലുതാക്കി ഒരുപാട് പ്രതീക്ഷകളുമായി നാം മുന്നോട്ട് പോകുമ്പോൾ ഇടക്ക് വെച്ച് നമുക്ക് അവരെ നഷ്ടപ്പെടുക എന്ന വേദന ചിന്തിക്കാൻ കഴിയുന്നതിലും അപ്പുറമാണ്.ഞാനിങ്ങനെ പറയുന്നതുകൊണ്ട് മാത്രം അവരുടെ മനസ്സിലെ തീരാദുഃഖവും അവരുടെ മരണം....
നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ അമിതവേഗതയിൽ ഓടിച്ച് മൂന്ന് കുട്ടികളുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി പ്രതിയായ സുഹൈലിന്റെ അമ്മ നൂഹ സജീവ്. വിലപ്പെട്ട മൂന്ന് കുട്ടികളുടെ ജീവനാണ് നഷ്ടപ്പെട്ടത് എന്നും മക്കളെ നഷ്ടപ്പെടുന്നതിന്റെ വേദന ചിന്തിക്കാൻ ആവുന്നതിലും അധികമാണ്. ആ കുടുംബത്തിന്റെ തീരാത്ത വേദന എനിക്ക് മനസ്സിലാകുന്നുണ്ട് എന്നും നൂഹ സജീവ് പറയുന്നു. മക്കളെ നമ്മൾ ഒരുപാട് കഷ്ടപ്പെട്ട് വളർത്തി വലുതാക്കി ഒരുപാട് പ്രതീക്ഷകളുമായി നാം മുന്നോട്ട് പോകുമ്പോൾ ഇടക്ക് വെച്ച് നമുക്ക് അവരെ നഷ്ടപ്പെടുക എന്ന വേദന ചിന്തിക്കാൻ കഴിയുന്നതിലും അപ്പുറമാണ്.
ഞാനിങ്ങനെ പറയുന്നതുകൊണ്ട് മാത്രം അവരുടെ മനസ്സിലെ തീരാദുഃഖവും അവരുടെ മരണം വരെയുള്ള നഷ്ടവും ഒന്നും നികത്താൻ ആവില്ല എന്ന് എനിക്കറിയാം. ഈ സംഭവവുമായി ബന്ധപ്പെട്ട് നിയമം നിയമപരമായി മുന്നോട്ടു പോകട്ടെ. അതുമായി ബന്ധപ്പെട്ട ആളുകൾ ഈ കേസ് സത്യസന്ധമായി അന്വേഷിക്കട്ടെ. എല്ലാവർക്കും ഈ സംഭവത്തിന് പിന്നാലെ ഞങ്ങളോട് ദേഷ്യവും വിദ്വേഷവുമുണ്ട് ഒക്കെ എനിക്കറിയാം എന്നാലും ഇത്രയും ദുഷ്കരമായ ഒരു അവസ്ഥയിൽ കുറച്ചു സ്വകാര്യത എനിക്കും എന്റെ കുടുംബത്തിനും നൽകണമെന്ന് മാത്രമാണ് അപേക്ഷ.
ALSO READ:നെടുമ്പാശേരി മിനി കൂപ്പർ അപകടം: സുഹൈലിന് ജാമ്യമില്ല, അപേക്ഷ തള്ളി കോടതി
സുഹൈലിന്റെ അമ്മയുടെ പ്രതികരണം…
View this post on Instagram
ഞങ്ങളും സാധാരണ കുടുംബമാണ് അടിസ്ഥാനരഹിതമായ വാർത്തകൾ പ്രചരിക്കപ്പെടുമ്പോഴും ചർച്ച ചെയ്യപ്പെടുമ്പോൾ ഞങ്ങൾക്കും വിഷമമുണ്ട്. ഞാനും ഒരു അമ്മയാണ് എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് എനിക്കും ആശങ്കയും വിഷമമുണ്ട് അതേപോലെതന്നെ ആ കുഞ്ഞുങ്ങളുടെ ഭാവിയിലും വിഷമമുണ്ട്. ആരുടെയും വേദന കുറച്ചു കാണിക്കാനും കൂടി കാണിക്കാനോ ഒന്നുമല്ല ഞങ്ങൾ ജീവനോടുള്ള കാലത്തോളം ഞങ്ങൾ ആ കുടുംബത്തെ എല്ലാം പിന്തുണയ്ക്കുമെന്നും ന്യൂസ് സമൂഹമാധ്യമത്തിൽ പ്രതികരിച്ചു. അതേസമം അപകടത്തിൽ ഇയ്യാസ് ഇബ്രാഹിം (21), കൽപ്പറ്റ സ്വദേശിനി ദേവിക (21), മണ്ണാർക്കാട് സ്വദേശിനി ഗോപിക (21) എന്നിവർ മരിച്ച കേസിലാണ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയിരിക്കുന്നത്.