AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

തട്ടിപ്പ് കേസ് ഒതുക്കിത്തീർക്കാമെന്ന് വാഗ്ദാനം നല്‍കി 10 ലക്ഷം രൂപ തട്ടിയെടുത്തു: ബിജെപി നേതാക്കള്‍ക്കെതിരെ കേസ്

പരാതിക്കാരന്റെ മകനെതിരെ ബംഗളൂരിൽ രജിസ്റ്റർ ചെയ്ത പോലീസ് കേസുകൾ ഒത്തുതീർപ്പാക്കാം എന്ന് പറഞ്ഞ് പ്രതികൾ 10 ലക്ഷത്തോളം രൂപ തട്ടിയെടുത്തു എന്നാണ് എഫ്ഐആർ....

തട്ടിപ്പ് കേസ് ഒതുക്കിത്തീർക്കാമെന്ന് വാഗ്ദാനം നല്‍കി 10 ലക്ഷം രൂപ തട്ടിയെടുത്തു: ബിജെപി നേതാക്കള്‍ക്കെതിരെ കേസ്
Bjp (7)
Ashli C
Ashli C | Published: 03 Feb 2026 | 06:13 PM

കോതമംഗലം: ഓൺലൈൻ തട്ടിപ്പ് കേസ് ഒത്തുതീർപ്പാകാം എന്ന വാഗ്ദാനം നൽകി 10 ലക്ഷം രൂപ തട്ടിയെടുത്തെന്ന ആരോപണത്തിൽ ബിജെപി നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തു. ബിജെപിയുടെ കോതമംഗലം മണ്ഡലം ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ മുൻ സെക്രട്ടറിയായ ടി എസ് സുനീഷ് ഇടുക്കി കുമളി സ്വദേശി സനൽ എന്നിവർക്കെതിരെയാണ് കേസെടുത്തത്. പ്രതികൾക്കെതിരെ കോതമംഗലം പോലീസ് രജിസ്റ്റർ ചെയ്തത് ചേലാട് സ്വദേശിയും ജോർജ് മാത്യു എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ്.

പരാതിക്കാരന്റെ മകനെതിരെ ബംഗളൂരിൽ രജിസ്റ്റർ ചെയ്ത പോലീസ് കേസുകൾ ഒത്തുതീർപ്പാക്കാം എന്ന് പറഞ്ഞ് പ്രതികൾ 10 ലക്ഷത്തോളം രൂപ തട്ടിയെടുത്തു എന്നാണ് എഫ്ഐആർ. 2025 ജൂൺ 15 മുതൽ നവംബർ 19 വരെ വിവിധ തവണകളായി പണം നേരിട്ടും ബാങ്ക് ട്രാൻസ്ഫറിലൂടെയും തട്ടിയെടുത്തു എന്നാണ് പരാതിയിൽ പറയുന്നത്. അതേസമയം മൂന്നാം പ്രതിയായ സനൽ പോലീസ് ഉദ്യോഗസ്ഥനാണ്.

ഇന്നലെ പരാതിക്കാരൻ ജോർജിന്റെ കുടുംബം ബിജെപി കോതമംഗലത്തെ ഓഫീസിനു മുന്നിൽ പ്രതിഷേധവും നടത്തിയിരുന്നു. പണം വാങ്ങി കബളിപ്പിച്ചുവെന്ന് മനസ്സിലായതോടെ തുക തിരികെ ആവശ്യപ്പെട്ടു കൊണ്ടായിരുന്നു പ്രതിഷേധം നടത്തിയത്. ഇതോടെ ബിജെപി നേതാക്കൾ ഭീഷണിപ്പെടുത്തി എന്നും പരാതിക്കാരനും കുടുംബവും ആരോപിക്കുന്നു. നഷ്ടമായ പണം തിരികെ ലഭിക്കുന്നത് വരെ സമരം നടത്തുമെന്ന് അറിയിച്ചുകൊണ്ടായിരുന്നു ജോർജും കുടുംബവും ബിജെപി ഓഫീസിനു മുന്നിലേക്ക് എത്തിയത് എന്നാൽ കോതമംഗലം പോലീസ് എത്തി ഇവരെ അനുനയിപ്പിച്ചു.

Follow Us