Director Jojo Kurishinkal: വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു; യുവ സംവിധായകനെതിരെ കേസ്

Director Jojo Kurishinkal Assault Case: വിവാഹമോചിതനാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയും പെൺകുട്ടിയെ വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടെന്ന് പറയുകയും ചെയ്ത ശേഷം യുവതിയുടെ വീട്ടുകാരുമായി ബന്ധം സ്ഥാപിച്ച ശേഷമാണ് പീഡനം നടത്തിയത് എന്ന് പറയുന്നു. ഡേറ്റിംഗ് ആപ്പ് വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. ശേഷം വിവാഹവാ​ഗ്ധാനം നൽകി പീഡിപ്പിച്ചു. ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തി ലൈംഗികമായി

Director Jojo Kurishinkal: വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു; യുവ സംവിധായകനെതിരെ കേസ്

Jojo Kurishinkal

Updated On: 

09 May 2026 | 05:54 PM

കൊച്ചി: വിവാഹ വാ​ഗ്ധാനം നൽകി യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ സിനിമ സഹ സംവിധായകനെതിരെ കേസെടുത്തു. സിനിമ സംവിധായകനായ ജോജോ കുരിശിങ്കലിനെതിരെയാണ് പോലീസ് കേസ് എടുത്തത്. ജോജോയ്ക്കെതിരെ മോഡലായ യുവതി നൽകിയ പരാതിയിൽ മരട് പോലീസ് ആണ് നടപടി സ്വീകരിച്ചത്. ഡേറ്റിംഗ് ആപ്പ് വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. ശേഷം വിവാഹവാ​ഗ്ധാനം നൽകി പീഡിപ്പിച്ചു എന്നാണ് ആരോപണം.

വിവാഹമോചിതനാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയും പെൺകുട്ടിയെ വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടെന്ന് പറയുകയും ചെയ്ത ശേഷം യുവതിയുടെ വീട്ടുകാരുമായി ബന്ധം സ്ഥാപിച്ച ശേഷമാണ് പീഡനം നടത്തിയത് എന്ന് പറയുന്നു. ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തി ലൈംഗികമായി ഉപദ്രവിച്ചു കൂടാതെ ദേഹോപദ്രവം ഏൽപ്പിക്കുകയും അസഭ്യം പറയുകയും ചെയ്തു എന്നും പരാതിയിൽ ആരോപണം ഉന്നയിക്കുന്നു.

ALSO READ:വിവാഹ സത്ക്കാരത്തിനിടെ ഒരു മേശയിൽ നിന്ന് മറ്റൊന്നിലേക്ക് മാറുമോന്ന് ചോദിച്ചു! ഇടുക്കിയിൽ കൂട്ടത്തല്ല്

എന്നാൽ ജോജോ വിവാഹിതരാണെന്നും ഒരു കുട്ടിയുടെ പിതാവ് ആണെന്നും പിന്നീട് സുഹൃത്തുക്കൾ വഴിയാണ് അറിഞ്ഞത് എന്നും യുവതി പറയുന്നു. ഇത് മനസ്സിലായ താൻ ആ ബന്ധത്തിൽ നിന്നും പിന്മാറാൻ ശ്രമിച്ചെങ്കിലും വീണ്ടും ജോജോ തന്നെ പിന്തുടർന്ന് ശല്യം ചെയ്ത് ഉപദ്രവിക്കുകയായിരുന്നു എന്നും യുവതി ആരോപണം ഉന്നയിക്കുന്നു.

കൂടാതെ ഇതിന് ശേഷം യുവതിക്ക് മറ്റൊരു വിവാഹാലോചന വന്നപ്പോൾ ആ വിവാഹം കഴിക്കാൻ എത്തിയ വ്യക്തിയെ ഫോണിൽ വിളിച്ച് യുവതിയെക്കുറിച്ച് അസഭ്യം പറയുകയും മോശമായി സംസാരിക്കുകയും ചെയ്തു എന്നും ആരോപണം. ഇതോടെയാണ് ഇയാൾക്കെതിരെ പോലീസിൽ പരാതി നൽകാൻ യുവതി തയ്യാറായത്. അതേസമയം പത്തനാപുരത്ത് വച്ച് മ്ലാവിനെ വെടിവെച്ചുകൊന്നു ഇറച്ചി കഴിച്ച കേസിലും ജോജോ കുരിശിങ്കൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട കേസിൽ വനംവകുപ്പിന്റെ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

കൊച്ചിയിൽ ആൺ സുഹൃത്തിന്റെ മുന്നിൽ വച്ച് യുവതിയെ കൂട്ട ബലാൽസംഗം ചെയ്തു

എറണാകുളം കൊച്ചിയിൽ യുവതി കൂട്ട ബലാത്സംഗത്തിനിരയായി. 24 വയസ്സുകാരിയായ പെൺകുട്ടിയെ ആൺസുഹൃത്തിന്റെ മുന്നിൽ വച്ചാണ് 3 പേർ ചേർന്ന് അതിക്രൂരമായി പീഡിപ്പിച്ചത്. കൊച്ചി നഗരത്തിലെ ആളൊഴിഞ്ഞ ഒരു കെട്ടിടത്തിൽ വച്ചാണ് നാടിനെ നടുക്കിയ പീഡനം അരങ്ങേറിയത്. ആൺ സുഹൃത്തിനൊപ്പം ആളൊഴിഞ്ഞ കെട്ടിടത്തിൽ പോയതായിരുന്നു യുവതി. യുവതിയും ആൺകുട്ടിയും കയറി പോകുന്നത് കണ്ട മൂന്ന് പ്രതികളും ഇവരെ പിന്തുടർന്ന് വരികയും ശേഷം പീഡിപ്പിക്കുകയും ആയിരുന്നു. സമീപത്തിരുന്ന മദ്യപിക്കുകയായിരുന്നു പ്രതികൾ.തിരുവനന്തപുരം ഇടവ സ്വദേശി ഡാനിഷ് , കൊല്ലം സ്വദേശി രാഹുൽ എന്നിവരാണ് അറസ്റ്റിലായത്. മൂന്നാം പ്രതി അതുലിനായുള്ള തിരച്ചിൽ പുരോ​ഗമിക്കുകയാണ്.യുവതിയെ മണിക്കൂറുകളോളം പീഡിപ്പിച്ചതായാണ് സൂചന.

ENGLISH SUMMARY

case has been registered against a film assistant director for allegedly raping a young woman on the pretext of marriage. The police have registered a case against film director Jojo Kurishingal. The Maradu police took action on a complaint filed by a young woman, who is a model, against the director.

Follow Us
മഴക്കാലമല്ലേ! അച്ചാറിൽ പൂപ്പൽ വരാതിരിക്കാൻ ചെയ്യേണ്ടത്
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്