Idukki Marriage Fight : വിവാഹ സത്ക്കാരത്തിനിടെ ഒരു മേശയിൽ നിന്ന് മറ്റൊന്നിലേക്ക് മാറുമോന്ന് ചോദിച്ചു! ഇടുക്കിയിൽ കൂട്ടത്തല്ല്
Idukki Marriage Fight :പള്ളിയിലെ ചടങ്ങുകൾക്ക് ശേഷം ഭക്ഷണം വിളമ്പുമ്പോൾ ആയിരുന്നു ചോദ്യവും തല്ലും നടന്നത്. വിവാഹ സൽക്കാരത്തിന്റെ അവസാന നേരത്തായിരുന്നു വരന്റെ സഹോദരിയും ഭർത്താവും മറ്റു ചില ബന്ധുക്കളും ഭക്ഷണം കഴിക്കാനായി പന്തിയിൽ എത്തിയത്. ഇവർ ഇരുന്നത് കേറ്ററിംഗ് ജീവനക്കാർ വൃത്തിയാക്കി കൊണ്ടിരുന്ന മേശയ്ക്ക്.....
ഇടുക്കി: വണ്ടിപ്പെരിയാറിൽ വിവാഹ സൽക്കാരത്തിനിടെ കൂട്ടത്തല്ല്. വരന്റെ ബന്ധുക്കളും കാറ്ററിംഗ് ജീവനക്കാരും തമ്മിലാണ് ഒരു ചെറിയ കാര്യം വമ്പൻ സംഘർഷത്തിൽ കലാശിച്ചത്. സംഭവത്തിൽ എട്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഗ്രാമ്പീ സ്വദേശികളുടെ വിവാഹ സൽക്കാരത്തിനിടെ ഇന്നലെ ഉച്ചയോടെയാണ് സംഭവം ഉണ്ടായത്.
പള്ളിയിലെ ചടങ്ങുകൾക്ക് ശേഷം ഭക്ഷണം വിളമ്പുമ്പോൾ ആയിരുന്നു ചോദ്യവും തല്ലും നടന്നത്. വിവാഹ സൽക്കാരത്തിന്റെ അവസാന നേരത്തായിരുന്നു വരന്റെ സഹോദരിയും ഭർത്താവും മറ്റു ചില ബന്ധുക്കളും ഭക്ഷണം കഴിക്കാനായി പന്തിയിൽ എത്തിയത്. ഇവർ ഇരുന്നത് കേറ്ററിംഗ് ജീവനക്കാർ വൃത്തിയാക്കി കൊണ്ടിരുന്ന മേശയ്ക്ക് ചുറ്റുമായിരുന്നു. ആ മേശകൾ വൃത്തിയാക്കുന്നതിന്റെ സൗകര്യത്തിനായി സമീപത്തെ വൃത്തിയാക്കിയ മേശയുണ്ടെന്നും അവിടേക്ക് മാറിയിരിക്കണം എന്നും ജീവനക്കാർ പറഞ്ഞതാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്.
ALSO READ:കൊച്ചിയിൽ കത്തി മുനയിൽ ആൺ സുഹൃത്തിന് മുന്നിൽ 24 കാരിയെ കൂട്ട ബലാത്സംഗം ചെയ്തു
പറഞ്ഞത് ഇഷ്ടപ്പെടാതെ ഇരു കൂട്ടരും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും ഒരാൾ പാത്രം ഉപയോഗിച്ച് കേറ്ററിംഗ് മകന്റെ തലയ്ക്ക് അടിക്കുകയും ചെയ്തു. ഇതോടെ ഇരുവിഭാഗവും തമ്മിൽ സംഘർഷം ആരംഭിക്കുകയും വരന്റെ സഹോദരിയുടെ ഭർത്താവും മൂന്ന് കേറ്ററിംഗ് ജീവനക്കാരും ഉൾപ്പെടെ എട്ടോളം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവർ വണ്ടിപ്പെരിയാർ പീരുമേട് എന്നിവിടങ്ങളിൽ ചികിത്സ തേടിയതായാണ് റിപ്പോർട്ട്.
കൊച്ചിയിൽ 24 കാരിയെ ആണ് സുഹൃത്തിന്റെ മുന്നിൽ വച്ച് കൂട്ട ബലാൽസംഗം ചെയ്തു
എറണാകുളം: കൊച്ചിയിൽ 24 കാരിയെ ആൺ സുഹൃത്തിന്റെ മുന്നിൽ വച്ച് മൂന്ന് പേർ ചേർന്ന് ബലാൽസംഗം ചെയ്തു. കൊച്ചി നഗരത്തിലെ ആളൊഴിഞ്ഞിട്ടുള്ള ഒരു ബഹുവനില കെട്ടിടത്തിൽ വച്ചാണ് നഗരത്തെ നടുക്കിയ സംഭവം നടന്നത്. ഒരു സ്വകാര്യ കമ്പനിയിൽ എച്ച് ആർ ആയിട്ട് ജോലി ചെയ്യുകയായിരുന്ന പെൺകുട്ടിക്കാണ് പീഡനം ഉണ്ടായത്. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്.എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ റിസർവേഷൻ സെന്ററിന് പിന്നിലെ വിവേകാനന്ദ റോഡിൽ വർഷങ്ങളായി പൂട്ടിക്കിടക്കുന്ന ബ്യു മോണ്ടേ ഹോട്ടലിന്റെ പത്താംനിലയിൽ വെച്ചാണ് മനസ്സാക്ഷിയെ മരവിപ്പിക്കുന്ന സംഭവങ്ങൾ നടന്നത്.തിരുവനന്തപുരം ഇടവ സ്വദേശി ഡാനിഷ് , കൊല്ലം സ്വദേശി രാഹുൽ എന്നിവരാണ് അറസ്റ്റിലായത്. മൂന്നാം പ്രതി അതുലിനെ ഇനിയും കണ്ടെത്തിയിട്ടില്ല.
ENGLISH SUMMARY
A small matter between the groom’s relatives and the catering staff resulted in a major clash In idukki vandiperiyar. Eight people were injured in the incident. The incident took place yesterday afternoon during a wedding reception for Grampian natives.The questioning and beating took place while the food was being served after the church ceremony. It was during the last part of the wedding reception that the groom’s sister, her husband, and some other relatives arrived at the table to eat.