Kochi Snatching : മാല പൊട്ടിക്കൽ ശ്രമം തടഞ്ഞു, കൊച്ചിയിൽ മോഷ്ടാവ് വിരൽ കടിച്ചെടുത്ത് രക്ഷപ്പെട്ടു

Theif Bites Off Man's Finger In Kochi : മാല പൊട്ടിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ മോഷ്ടാവ് എറണാകുളം സ്വദേശിയുടെ വിരൽ കടിച്ചെടുത്ത് രക്ഷപ്പെട്ടു. തന്റെ മരുമകളുടെ മാല പൊട്ടിക്കുന്നത് തടയാൻ ശ്രമിച്ച ഏലൂർ പാതാളം സ്വദേശി സലീമിന്റെ കൈവിരൽ ആണ് മോഷ്ടാവ് കടിച്ചു മുറിച്ചത്. കൈയുടെ തള്ളവിരൽ ആണ് മോഷ്ടാവ് കടിച്ചെടുത്തത്. മോഷ്ടാവിന്റെ കടിയിൽ വിരലിന്റെ അഗ്രഭാഗം അറ്റുപോയി.

Kochi Snatching : മാല പൊട്ടിക്കൽ ശ്രമം തടഞ്ഞു, കൊച്ചിയിൽ മോഷ്ടാവ് വിരൽ കടിച്ചെടുത്ത് രക്ഷപ്പെട്ടു

പ്രതീകാത്മക ചിത്രം

Published: 

04 Sep 2026 | 10:44 PM

കൊച്ചി : മാല പൊട്ടിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ മോഷ്ടാവ് എറണാകുളം സ്വദേശിയുടെ വിരൽ കടിച്ചെടുത്ത് രക്ഷപ്പെട്ടു. തന്റെ മരുമകളുടെ മാല പൊട്ടിക്കുന്നത് തടയാൻ ശ്രമിച്ച ഏലൂർ പാതാളം സ്വദേശി സലീമിന്റെ കൈവിരൽ ആണ് മോഷ്ടാവ് കടിച്ചു മുറിച്ചത്. കൈയുടെ തള്ളവിരൽ ആണ് മോഷ്ടാവ് കടിച്ചെടുത്തത്. മോഷ്ടാവിന്റെ കടിയിൽ വിരലിന്റെ അഗ്രഭാഗം അറ്റുപോയി. തുന്നിച്ചേർക്കാൻ കഴിയില്ലെന്ന് ഡോക്ടർമാർ അറിയിച്ചതിനെ തുടർന്ന് നിലവിൽ പ്ലാസ്റ്റിക് സർജറി ചെയ്തിരിക്കുകയാണ്. നേരത്തെ ചുമട്ടുതൊഴിൽ ചെയ്തിരുന്ന സലീമിനാണ് മോഷ്ടാവിനെ നേരിടുന്നതിനിടെ ദാരുണമായ അനുഭവം ഉണ്ടായത്.

വ്യാഴാഴ്ച രാത്രി 8 മണിയോടെയായിരുന്നു സംഭവം നടന്നത്. ഏലൂരിലെ പാതാളത്തിനടുത്ത് ഉള്ള സലീമിന്റെ വീടിന്റെ തൊട്ടുമുന്നിൽ ആണ് മോഷണം ശ്രമം ഉണ്ടായത്. വീടിനു മുൻപിലുള്ള പൊതു ടാപ്പിൽ നിന്ന് വെള്ളം എടുക്കാൻ പുറത്തിറങ്ങിയതായിരുന്നു സലീമിന്റെ മരുമകൾ. ഇതേ സമയം പൈപ്പിൽ നിന്ന് വെള്ളം എടുക്കാൻ എന്ന വ്യാജേന അടുത്തെത്തിയ മോഷ്ടാവ് ഇവരുടെ സ്വർണ്ണ മാല പൊട്ടിച്ചെടുത്ത് കടന്നുകളയാൻ ശ്രമിക്കുകയായിരുന്നു. മോഷ്ടാവ് മാലയിൽ പിടിമുറുക്കിയതോടെ യുവതി ഉച്ചത്തിൽ നിലവിളിച്ചു.

Also Read : മടിയിൽ വച്ചത് വിഷപ്പാമ്പിനെ! മോർഫിങ് ചിത്രം വിൽപ്പന: ശ്രീഹരി അ‌റസ്റ്റിൽ, കോളജിൽ നിന്ന് പുറത്താക്കി

നിലവിളി കേട്ട് ഓടിയെത്തിയ സലീം കാണുന്നത് മോഷ്ടാവ് മരുമകളെ ആക്രമിക്കുന്ന രംഗമാണ്. സലിം ഉടനെ തന്നെ മോഷ്ടാവിനെ പിന്തിരിപ്പിക്കാൻ ശ്രമം തുടങ്ങി. പിന്നീട് അത് ബലപ്രയോഗത്തിലേക്ക് എത്തുകയും മോഷ്ടാവിനെ കീഴ്‌പ്പെടുത്തിയും ചെയ്തു. സലീമിന്റെ പിടിയിലായ മോഷ്ടാവ് ഏതുവിധേനയും രക്ഷപ്പെടുക എന്നുള്ള ലക്ഷ്യത്തോടെ കുതറി ഓടാൻ നോക്കി. അതിനിടയിൽ സലീമിന്റെ വലുത് കൈയുടെ വിരൽ മോഷ്ടാവിന്റെ വായിൽ അകപ്പെട്ടു. അക്രമിയുടെ ശക്തമായ കടിയിൽ വിരലിന്റെ അഗ്രഭാഗം മുറിഞ്ഞു പോയി. തുടർന്ന് അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു.

പിന്നാലെ ബഹളം കേട്ട് എത്തിയ സമീപവാസികൾ നടത്തിയ തിരിച്ചിലിൽ അറ്റുപോയ വിരലിന്റെ ഭാഗം കണ്ടു പിടിച്ചു. എന്നാൽ ആശുപത്രിയിൽ എത്തിക്കാൻ വൈകിയതിനാൽ ഈ ഭാഗം വിരലുമായി തുന്നിച്ചേർക്കാൻ കഴിയില്ലെന്ന് ഡോക്ടർമാർ അറിയിക്കുകയായിരുന്നു. തുടർന്നാണ് പ്ലാസ്റ്റിക് സർജറി നടത്തിയത്. സംഭവത്തിൽ ഏലൂർ പോലീസ് കേസെടുത്തിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളിയാണ് മോഷണം നടത്തിയത് എന്നാണ് സൂചന. ഇയാളെ പിടി കൂടാനുള്ള ശ്രമം പുരോഗമിക്കുകയാണ്.

English Summary

A thief escaped after biting off the finger of a native of Ernakulam while the latter was trying to prevent a necklace-snatching attempt. The thief bit off the thumb of Salim a native of Pathalam, Eloor as he attempted to stop the thief from snatching his daughter-in-law’s necklace.

Loading...
Unable to load recommendations.
Follow Us
ഫാമിലിക്കിത് മികച്ച ഓപ്ഷൻ, 200 KM റേഞ്ചുള്ള ഏഥർ കൊണാർക്ക്
9000mAh ബാറ്ററിയുള്ള 5G ഫോൺ! പോക്കോ X8 5G എത്തി
മികച്ച കാഴ്ചശക്തിക്ക് ശീലമാക്കേണ്ട ഭക്ഷണങ്ങള്‍
ഈ ചോദ്യങ്ങൾ മറക്കല്ലേ! അധ്യാപക ദിനത്തിലെ പ്രധാനപ്പെട്ട ജികെ
Viral Video | പോലീസും കൂടെ ചാടി, സംഭവം ഹിറ്റ്
മുഖ്യമന്ത്രിയും മന്ത്രിമാരും ക്ലാസ് മുറിയിൽ, IIM-ൽ പ്രത്യേക പരിശീലനം
Viral Video | ഒറിജിനൽ ആരാ, ക്യൂട്ട് വീഡിയോ
മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി ദയബായി