Sabarimala Gold Theft Case: ശബരിമല കട്ടിളപ്പാളി കേസിൽ കുറ്റപത്രം ഉടൻ
Sabarimala Gold Theft Case: 2025ലെ കേസിൽ അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡണ്ട് ആയ പി എസ് പ്രശാന്ത്, അംഗം എ അജികുമാർ എന്നിവരുടെ അറസ്റ്റ് മാത്രമാണ് ഇതുവരെ നടന്നിട്ടുള്ളത്. 2025ലെ ദ്വാരപാലക പാളികൾ കടത്താൻ ശ്രമിച്ച കേസ് കൂടി ഇതിൽ ഉൾപ്പെടുന്നതുകൊണ്ടാണ് സമയം വൈകാന്‍ കാരണം. 2019ൽ നടന്ന സ്വർണമോഷണ കേസ് മറക്കാൻ വേണ്ടിയായിരുന്നു 2025 ദ്വാരകപാലക ശില്പങ്ങൾ ഇളക്കിയതെന്ന
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ കുറ്റപത്രം ഉടൻ നൽകുമെന്ന് റിപ്പോർട്ട്. എന്നാൽ ദ്വാരപാലക ശിൽപ കേസിൽ കുറ്റപത്രം സമർപ്പിക്കാൻ വൈകും എന്നും സൂചന. 2025ലെ ദ്വാരപാലക പാളികൾ കടത്താൻ ശ്രമിച്ച കേസ് കൂടി ഇതിൽ ഉൾപ്പെടുന്നതുകൊണ്ടാണ് സമയം വൈകാന്‍ കാരണം. 2025ലെ കേസിൽ അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡണ്ട് ആയ പി എസ് പ്രശാന്ത്, അംഗം എ അജികുമാർ എന്നിവരുടെ അറസ്റ്റ് മാത്രമാണ് ഇതുവരെ നടന്നിട്ടുള്ളത്. 2019ൽ നടന്ന സ്വർണമോഷണ കേസ് മറക്കാൻ വേണ്ടിയായിരുന്നു 2025 ദ്വാരകപാലക ശില്പങ്ങൾ ഇളക്കിയതെന്ന സംശയത്തിലാണ്. കേസുമായി ബന്ധപ്പെട്ട് പ്രത്യേകസംഘം അന്വേഷണം ഇപ്പോഴും നടത്തുകയാണ്.
ജംഷെഡ്പൂരിലെ നാഷണൽ മെറ്റലാർജിക്കൽ ലാബിൽ നിന്നുള്ള അന്തിമശാസ്ത്രീയമായ പരിശോധന റിപ്പോർട്ട് പ്രകാരം 2019ലെ കട്ടിള പാളികൾ പൂർണമായും മാറ്റിയിട്ടില്ല എന്ന് സൂചനയാണ് നൽകുന്നത് പക്ഷേ സ്വർണം കാവന്നിട്ടുണ്ട് എന്ന കാര്യവും വ്യക്തമാക്കുന്നുണ്ട്. അതേസമയം ദ്വാരപാലക ശില്പങ്ങളുടെ കാര്യത്തിൽ അങ്ങനെയല്ല സംഭവിച്ചത് എന്നാണ് ലഭിക്കുന്ന സൂചന.
ALSO READ:കയർ തൊഴിലാളികൾക്ക് സർക്കാരിൻ്റെ ഓണസമ്മാനം! കൈകളിലേക്ക് 2000 രൂപ വീതമെത്തും
2019 ദ്വാരപാലക പാളികൾ മാറ്റി പുതിയത് സ്വർണം പൂശിക്കൊണ്ടുവന്നിരിക്കാനുള്ള സാധ്യതയാണ് ഇപ്പോൾ ബലപ്പെടുന്നത്. എന്നാൽ സന്നിധാനത്തിരിക്കുന്ന ദ്വാരപാലക ശില്പങ്ങളുടെ ചെമ്പുപാളിയുടെ പഴക്കം ഏഴുവർഷം മാത്രമാണ് എന്നാണ് ലാബ് പരിശോധനയിലെ ഫലം വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിൽ പഴയ പാളികൾ എവിടെപ്പോയി സ്വർണമടക്കമുള്ള പാളികൾ ആണോ മാറ്റിയത് എന്നീ വിവരങ്ങൾ കൂടി വ്യക്തമാക്കേണ്ടതായി വരും.
2019ലെ രണ്ടു കേസുകളിലും ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയും കട്ടിള പാളി കേസിൽ രണ്ടാംപ്രതിയായ കല്പേശും മാത്രമാണ് ദേവസ്വം ബോർഡിന്റെ ഭാഗമല്ലാത്തത് ഈ രണ്ട് കേസുകളിൽ ആയി 20 പ്രതികൾ ആണുള്ളത് 18 പേരും ദേവസ്വം ബോർഡിന്റെ ഭാഗമായി പ്രവർത്തിക്കുന്നവരാണ്.2019,2025 വർഷങ്ങളിൽ കേസുമായി ബന്ധപ്പെട്ട് മൂന്ന് ദേവസ്വം ബോർഡ് പ്രസിഡന്റുമാരും മൂന്ന് അംഗങ്ങളും ഇതുവരെ അറസ്റ്റിലായി.
ENGLISH SUMMARY
Reportedly, the chargesheet in the Kattilapally case related to the Sabarimala gold robbery case will be filed soon. However, there are indications that the chargesheet in the Dwarapalaka sculpture case will be delayed. The reason for the delay is that the case of trying to smuggle the 2025 Dwarapalaka slabs is also included in this.