V D Satheesan: പിഎം ശ്രീയിൽ നിന്ന് പിന്മാറാനാകില്ല; വിദ്യാഭ്യാസ വകുപ്പിന് കേന്ദ്ര സഹായം ലഭിക്കില്ലെന്ന് വി ഡി സതീശൻ

V D Satheesan About PM SHRI Scheme: പദ്ധതിയിൽ നിന്ന് പിന്മാറിയാൽ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് ലഭിക്കേണ്ട ഭീമമായ കേന്ദ്ര സഹായം പൂർണ്ണമായും നിലയ്ക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ വ്യക്തമാക്കി. പിഎം ശ്രീ നടപ്പാക്കരുതെന്ന് എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി നേരത്തെ ആവശ്യപ്പെട്ടിരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്ന വിമർശനവും ദീപ ദാസ് മുൻഷി ഉന്നയിച്ചതാണ്.

V D Satheesan: പിഎം ശ്രീയിൽ നിന്ന് പിന്മാറാനാകില്ല; വിദ്യാഭ്യാസ വകുപ്പിന് കേന്ദ്ര സഹായം ലഭിക്കില്ലെന്ന് വി ഡി സതീശൻ

CM V D Satheesan

Updated On: 

03 Sep 2026 | 09:22 PM

തിരുവനന്തപുരം: പിഎം ശ്രീയിൽ നിന്ന് പിൻമാറാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ (V D Satheesan). പദ്ധതിയിൽ നിന്ന് പിന്മാറിയാൽ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് ലഭിക്കേണ്ട ഭീമമായ കേന്ദ്ര സഹായം പൂർണ്ണമായും നിലയ്ക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ വ്യക്തമാക്കി. പിഎം ശ്രീ നടപ്പാക്കരുതെന്ന് എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി നേരത്തെ ആവശ്യപ്പെട്ടിരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്ന വിമർശനവും ദീപ ദാസ് മുൻഷി ഉന്നയിച്ചതാണ്.

എന്നാൽ ദീപ ദാസ് മുൻഷിയുടെ വിമർശനവും മുഖ്യമന്ത്രി ഇപ്പോൾ തള്ളിയിരിക്കുകയാണ്. സർക്കാരിലുള്ള കെപിസിസി പ്രസിഡന്റ് ഉൾപ്പെടെയുള്ള വരുമായി ആലോചിക്കാറുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, പിഎം ശ്രീ സിപിഎമ്മിന്റെ അടിത്തറ തകർത്ത പദ്ധതിയായിരുന്നെന്ന് രാഷ്ട്രീയ കാര്യ സമിതിയിൽ ജോൺസൺ എബ്രഹാം പറഞ്ഞു. ജോൺസൺ എബ്രഹാമിന്റെ വാദത്തെ ഷാഫി പറമ്പിലും ബെന്നി ബെഹനാനും അജയ് തറയിലും പിന്തുണയ്ക്കുകയും ചെയ്തു.

ALSO READ: തമ്പാനൂർ, സെക്രട്ടേറിയറ്റ് വഴി മെട്രോ; 31 കി.മീറ്ററിൽ 27 സ്റ്റേഷനുകൾ!

രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. നിയമനത്തിനുള്ള മാർ​ഗ രേഖ കെപിസിസി തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു. പിഎംശ്രീ നടപ്പാക്കരുതെന്നും ദീപാദാസ് ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രീയ കാര്യ സമിതിയിലാണ് ദീപ ദാസ് മുൻഷിയുടെ അഭിപ്രായ പ്രകടനം. പിഎം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിന് ഒളിയമ്പുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും രം​ഗത്തെത്തിയിരുന്നു.

അതേസമയം, പാർട്ടി വികാരം മാനിക്കുന്നതായും ഉപസമിതി റിപ്പോർട്ട് വന്ന ശേഷമായിരിക്കും തുടർനടപടിയെന്നും പിൻമാറാൻ സാധ്യമല്ലെന്നാണ് ലഭിച്ച നിയമപോദേശമെന്നും മുഖ്യമന്ത്രി യോ​ഗത്തിൽ കൂട്ടിച്ചേർത്തു. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമുള്ള ആദ്യ രാഷ്ട്രീയകാര്യ സമിതി യോഗമാണ് ഇന്ന് തിരുവനന്തപുരത്ത് വച്ച് നടന്നത്. എത്രയും പെട്ടെന്ന് തന്നെ മുഴുവൻ സമയ കെപിസിസി പ്രസിഡന്റിനെ നിയമിക്കണമെന്നും യോ​ഗത്തിൽ നേതാക്കൾ ആവശ്യപ്പെട്ടു.

നൂറു ദിവസം കഴിഞ്ഞിട്ടും പാർട്ടിയിൽ നിന്നുള്ളവർക്ക് കെപിസിസി പ്രസിഡന്റെന്ന സ്ഥാനത്തേക്ക് നിയമനം നൽകാൻ കഴിഞ്ഞിട്ടില്ല. ഘടക കക്ഷികൾക്കുള്ള അതൃപ്തിയും ചില നേതാക്കൾ യോ​ഗത്തിൽ വ്യക്തമായി ചൂണ്ടിക്കാട്ടി. 15 ദിവസത്തിനുള്ളിൽ ബോർഡ്, കോർപറേഷൻ നിയമനങ്ങൾ പൂർത്തിയാക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്. സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനത്തെ കുറിച്ചും യോഗം വിലയിരുത്തി.

English Summary:

PM SHRI scheme in Kerala has make a debate within the KPCC Political Affairs Committee meeting held today at Thiruvananthapuram. While some senior leaders are strongly opposing the project’s implementation.

Loading...
Unable to load recommendations.
Follow Us
പഞ്ചസാരയ്ക്ക് പകരം ശർക്കര ഉപയോഗിക്കുന്നത് നല്ലതോ?
മല്ലിയില കറിക്ക് മാത്രമല്ല സൗന്ദര്യത്തിനും സൂപ്പർ! അറിയാമോ?
ബുർജ് ഖലീഫ സന്ദർശിക്കാൻ പ്ലാനുണ്ടോ? ഇക്കാര്യങ്ങൾ അറിയൂ
തിലക് വര്‍മയുടെ ആസ്തിയെത്ര?
Viral Video | ഒന്ന് അങ്ങോട്ടോ, ഇങ്ങോട്ടോ ചെരിഞ്ഞാൽ
Viral Video | റോഡിൽ വെള്ളം കയറുന്നതും ബിസ്സിനസാകുമോ?
മഹാ പ്രളയത്തിലും തകരാത്ത വീടിൻ്റെ രഹസ്യം
ദേ വീടൻ്റെ മുകളിൽ കരിമ്പുലി