AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Thiruvananthapuram Metro: തമ്പാനൂർ, സെക്രട്ടേറിയറ്റ് വഴി മെട്രോ; 31 കി.മീറ്ററിൽ 27 സ്റ്റേഷനുകൾ!

Thiruvananthapuram Metro Station List, and Route Map: കൊച്ചി സ്റ്റേഷനിൽ നിന്ന് വ്യത്യസ്തമായിട്ടാണ് തിരുവനന്തപുരം മെട്രോ രൂപകൽപ്പന ചെയ്തിട്ടുള്ളത്. സ്റ്റേഷനുകളിലേക്കുള്ള പ്രവേശന, യാത്രക്കാർക്കുള്ള എലിവേറ്ററുകൾ, എസ്കലേറ്ററുകൾ, ലിഫ്റ്റുകൾ എന്നിവ ഡിപിആറിൽ നിർദേശിച്ചിട്ടുണ്ട്. അവസാന സ്റ്റേഷൻ വരെ തടസ്സമില്ലാത്ത കണക്റ്റിവിറ്റി സാധ്യമാക്കും.

Thiruvananthapuram Metro: തമ്പാനൂർ, സെക്രട്ടേറിയറ്റ് വഴി മെട്രോ; 31 കി.മീറ്ററിൽ 27 സ്റ്റേഷനുകൾ!
പ്രതീകാത്മക ചിത്രംImage Credit source: Facebook
Nithya Vinu
Nithya Vinu | Published: 03 Sep 2026 | 04:36 PM

തിരുവനന്തപുരം: തലസ്ഥാനത്തെ മെട്രോ സ്വപ്നങ്ങൾ യാഥാർത്ഥ്യത്തിലേക്ക്. ഡിപിആർ സമർപ്പിച്ചതോടെ തിരുവനന്തപുരം മെട്രോ വീണ്ടും ചർച്ചകളിൽ നിറയുകയാണ്. ആധുനിക സാങ്കേതികവിദ്യയും മാനദണ്ഡങ്ങളും ഉപയോഗിച്ചാണ് ഡിപിആർ തയ്യാറാക്കിയതെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മുൻ എംഡി ലോക്നാഥ് ബെഹ്റ പറഞ്ഞിരുന്നു. ഡൽഹി മെട്രോ റെയിൽ കോർപറേഷനിൽ (ഡിഎംആർസി) നിന്നും ലഭിച്ച വിവരങ്ങളും കൊച്ചി മെട്രോയുടെ അനുഭവത്തിൽ നിന്ന് പഠിച്ച പാഠങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം മെട്രോ

കൊച്ചി സ്റ്റേഷനിൽ നിന്ന് വ്യത്യസ്തമായിട്ടാണ് തിരുവനന്തപുരം മെട്രോ രൂപകൽപ്പന ചെയ്തിട്ടുള്ളത്. സ്റ്റേഷനുകളിലേക്കുള്ള പ്രവേശന, യാത്രക്കാർക്കുള്ള എലിവേറ്ററുകൾ, എസ്കലേറ്ററുകൾ, ലിഫ്റ്റുകൾ എന്നിവ ഡിപിആറിൽ നിർദേശിച്ചിട്ടുണ്ട്. അവസാന സ്റ്റേഷൻ വരെ തടസ്സമില്ലാത്ത കണക്റ്റിവിറ്റി സാധ്യമാക്കും. മെട്രോ സ്റ്റേഷനുകളിൽ മതിയായ പാർക്കിങ് സ്ഥലവും നിർദേശിച്ചിട്ടുണ്ട്.

ഭൂഗർഭ ഭാഗം ഉൾപ്പെടുത്താതെ പൂർണമായും ഉയർന്ന ഇടനാഴിയായിട്ടാണ് നിലവിൽ ഡിപിആർ വിഭാവനം ചെയ്തിരിക്കുന്നത്. ഗതാഗത തടസ്സം കുറയ്ക്കുന്നതിനുള്ള നടപടികൾ ഉൾപ്പെടുത്തി അലൈൻമെന്റ് ആസൂത്രണം ചെയ്തിട്ടുണ്ട്. അതേസമയം, നഗരത്തിലെ തിരക്കുള്ള ഭാഗങ്ങളിൽ ഭാഗങ്ങളിൽ ഭൂഗർഭ പാത പരിഗണിക്കണമെന്ന് തിരുവനന്തപുരം എംപി ശശി തരൂർ ഉൾപ്പെടെയുള്ളവർ അഭിപ്രായപ്പെട്ടിട്ടുണ്ട്.

ALSO READ: തിരുവനന്തപുരം മെട്രോ ഉടൻ ; ഡിപിആർ സമർപ്പിച്ചു, ഇനി ചെയ്യേണ്ടത്

പദ്ധതി ചെലവും സ്റ്റേഷനുകളും

പാപ്പനംകോട് മുതൽ ഈഞ്ചക്കൽ വരെ 31 കിലോമീറ്ററിലാണ് മെട്രോ ഒരുങ്ങുന്നത്. 27 സ്റ്റേഷനുകളാണ് ഒരുക്കുക. ഇടനാഴിക്ക് ഏകദേശം 8,000 കോടി രൂപ ചെലവ് വന്നേക്കും. പാപ്പനംകോട്, ആനയറ എന്നിവിടങ്ങളിൽ ഇന്റർമോഡൽ സൗകര്യങ്ങളും കഴക്കൂട്ടത്ത് പ്രത്യേക മെട്രോ റെയിൽ യാർഡും നിർദേശിച്ചിട്ടുണ്ട്. 31 കിലോമീറ്റർ ദൈർഘ്യമുള്ള ഈ ഇടനാഴി പാപ്പനംകോടിനെ കരമന, തമ്പാനൂർ, സെക്രട്ടേറിയറ്റ്, പാളയം, മെഡിക്കൽ കോളേജ്, ഉള്ളൂർ, ശ്രീകാര്യം, കഴക്കൂട്ടം, ടെക്നോപാർക്ക്, ആക്കുളം, കൊച്ചുവേളി, വിമാനത്താവളം, ഈഞ്ചക്കൽ തുടങ്ങിയ പ്രധാന റെസിഡൻഷ്യൽ, വാണിജ്യ, ഭരണ, വിദ്യാഭ്യാസ, തൊഴിൽ കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്നതായിരിക്കും.

ഇന്റർമോഡൽ, മൾട്ടിമോഡൽ ഹബ്ബ്

പാപ്പനംകോടിനെ ഇന്റർമോഡൽ ഹബ്ബായി വികസിപ്പിക്കുക എന്നതും ആനയറയിലെ മൾട്ടിമോഡൽ ഹബ്ബുമാണ് ഡിപിആറിലെ പ്രധാന നിർദ്ദേശങ്ങൾ.  മെട്രോ, റോഡ്, റെയിൽ, വ്യോമ, ജലഗതാഗതം എന്നിവയെ ബന്ധിപ്പിക്കുന്ന വലിയ ഗതാഗത ഇന്റർചേഞ്ചായിട്ടാണ് ആനയറയിൽ സൗകര്യം ആസൂത്രണം ചെയ്തിരിക്കുന്നത്. എൻഎച്ച് 66, കൊച്ചുവേളി റെയിൽവേ സ്റ്റേഷൻ, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, പാർവതി പുത്തനാർ ജലപാത എന്നിവയ്ക്ക് സമീപമുള്ള ആനയറയുടെ സ്ഥാനം സംയോജിത സൗകര്യത്തിന് അനുയോജ്യമാക്കും.

English Summary:

Thiruvananthapuram metro corridor will run for 31 kilometres from Pappanamcode to Eenchakkal, with 27 stations planned along the route. The project is estimated to cost around Rs 8,000 crore. Intermodal transport facilities have been proposed at Pappanamcode and Anayara to enable seamless connectivity with other modes of transport, while a dedicated metro rail yard has been proposed at Kazhakkoottam.

Follow Us