’19-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യം 21-ാം നൂറ്റാണ്ടിൽ പറയുന്നു’: കാന്തപുരത്തിന്റെ പ്രസ്താവന തള്ളി മുഖ്യമന്ത്രി

Chief Minister rejects Kanthapuram's misogynistic statement: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാരുടെ വിവാദ പരാമർത്തിനെതിരേ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി വിഡി സതീശൻ. സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകും, പെണ്ണുങ്ങൾ വീടുകളിൽ അ‌ടങ്ങിയൊതുങ്ങി ജീവിക്കണം എന്നാണ് ഖുറാൻ പറയുന്നത് എന്ന അ‌ദ്ദേഹത്തിന്റെ പ്രസ്താവനയോട് ഞങ്ങൾക്ക് ഒരു യോജിപ്പുമില്ല എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

19-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യം 21-ാം നൂറ്റാണ്ടിൽ പറയുന്നു: കാന്തപുരത്തിന്റെ പ്രസ്താവന തള്ളി മുഖ്യമന്ത്രി

Chief Minister Rejects Kanthapuram's Misogynistic Statement

Published: 

02 Sep 2026 | 02:06 PM

തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാരുടെ വിവാദ പരാമർത്തിനെതിരേ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി വിഡി സതീശൻ. സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകും, പെണ്ണുങ്ങൾ വീടുകളിൽ അ‌ടങ്ങിയൊതുങ്ങി ജീവിക്കണം എന്നാണ് ഖുറാൻ പറയുന്നത് എന്ന അ‌ദ്ദേഹത്തിന്റെ പ്രസ്താവനയോട് ഞങ്ങൾക്ക് ഒരു യോജിപ്പുമില്ല എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അ‌ത് പുരോഗമന കേരളത്തിന് യോജിച്ച ഒരു നിലപാടല്ല, ആ നിലപാടിനോട് ഞങ്ങൾക്ക് ഒരുതരത്തിലും യോജിക്കാൻ പറ്റില്ല എന്നും വിഡി സതീശൻ പറഞ്ഞു. ”19-ാം നൂറ്റാണ്ടിൽ വല്ലോം പറയേണ്ട കാര്യമാണ് 21-ാം നൂറ്റാണ്ടിൽ പറയുന്നത്, അ‌തിനോട് ശക്തിയായി എതിർപ്പ് രേഖപ്പെടുത്തു​ന്നുവെന്നും മുഖ്യമന്ത്രി അ‌റിയിച്ചു.

സ്ത്രീകൾ ജീവിതത്തിന്റെ മുഖ്യധാരയിൽ എല്ലാ കാര്യങ്ങളിലും പങ്കെടുത്ത് ജീവിക്കേണ്ടവരാണ് എന്നുള്ള പുരോഗമന പരമായ നിലപാടാണ് ഞങ്ങൾക്കുള്ളത്, അ‌തിൽ ഒരു സംശവും വേണ്ടന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇസ്ലാമിക ചരിത്രവും അ‌തുതന്നെയാണ് പറയുന്നത്, കാന്തപുരത്തിൻ്റെ പ്രസ്ഥാവന, ഇസ്ലാമിനെ പോലും തെറ്റായി വ്യാഖ്യാനിക്കും എന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Also Read: കാറിന്റെ ടയർ ദേഹത്ത് കൂടി കയറ്റിയിറക്കി; അഞ്ജനയെ അനില കൊലപ്പെടുത്തിയത് അതിക്രൂരമായി

”പ്രവാചകന്റെ ആദ്യ ഭാര്യ ഖദീജ വലിയൊരു ബിസിനസ് വുമൺ ആയിരുന്നു, അ‌തേപോലെ അ‌യിഷ, പ്രവാചകന്റെമറ്റൊരു ഭാര്യ ഖമർ യുദ്ധത്തിൽ പങ്കെടുത്തിട്ടുണ്ട്, സർവ ​സൈന്യാധിപ ആയിരുന്നു. ഇസ്ലാമിക ചരിത്രത്തിൽ പറയുന്ന ബിൽക്കിസ് രാജ്ഞി രാഞ്ജിയായിരുന്നു. ഇതൊക്കെ ഇസ്ലാമിക ചരിത്രത്തിലുണ്ട്. ഖലീഫ ഉമറിന്റെ രാജസദസിൽ മഹർ കുറയ്ക്കാൻ ​ഒരു തീരുമാനമെടുത്തപ്പോൾ ഒരു സ്ത്രീയാണ് ചോദ്യം ചെയ്തത് എന്ന് ചരിത്രത്തിലുണ്ട്”.

വിവാദമായ സ്ത്രീവിരുദ്ധ നിലപാടിനോട് യോജിക്കാൻ കഴിയില്ലെന്നും അ‌തിന്റെ കൂടെ സ‍ര്‍ക്കാരും പാര്‍ട്ടിയും നിൽക്കില്ലെന്നും മുഖ്യമന്ത്രി നിലപാട് വിശദീകരിച്ചുകൊണ്ട് അ‌റിയിച്ചു. നബിദിന റാലിയുടെ ഭാഗമായി എത്തിയ ആൾക്കൂട്ടത്തിൽ പലയിടത്തും സ്ത്രീ സാന്നിധ്യം ഉണ്ടായതാണ് കാന്തപുരത്തെയും പുരോഹിത സംഘടനയെയും പ്രകോപിപ്പിച്ചത്. സ്ത്രീകളെ പ്രദർശിപ്പിക്കരുത് എന്നത് അടക്കമുള്ള വിവാദ പരാമർശങ്ങളാണ് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നയിക്കുന്ന ജംഇയ്യത്തുൽ ഉലമയുടെ സർക്കുലറിൽ ഉണ്ടായിരുന്നത്.

സ്ത്രീവിരുദ്ധ സർക്കുലർ വിഷയത്തിൽ കാന്തപുരത്തെ തള്ളാതെയായിരുന്നു മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളുടെ പ്രതികരണം. എന്നാൽ മുഖ്യമന്ത്രി കാന്തപുരത്തെ തള്ളുന്ന തുറന്ന നിലപാടാണ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. കാന്തപുരത്തിന്റെ പ്രസ്താവനയ്ക്ക് എതിരേ മുജാഹിദ് വിഭാഗവും രംഗത്ത് എത്തി. സ്ത്രീകളെ വീടുകളിൽ തളച്ചിടാനാണ് കാന്തപുരം ശ്രമിക്കുന്നതെന്നും ഇത് അങ്ങേയറ്റം പിന്തിരിപ്പൻ നിലപാടാണെന്നും കെഎൻഎം മർക്കസ് ദഅവ സെക്രട്ടറി പറഞ്ഞു.

സ്ത്രീകളെ വീടുകളിലോ അടുക്കളയിലോ തളച്ചിടാൻ ഇസ്‌ലാം ഒരിടത്തും പറയുന്നില്ല. സ്ത്രീകൾ പൊതുരംഗത്തേക്ക് ഇറങ്ങി അവരുടെ കാര്യങ്ങൾ സ്വയം നിർവഹിക്കുന്നതിനോ സാമൂഹിക കാര്യങ്ങളിൽ ഇടപെടുന്നതിനോ മതം ഒരിക്കലും എതിരല്ലെന്നും പൗരോഹിത്യമാണ് പലപ്പോഴും ഇതിന് തടസ്സം നിൽക്കുന്നതെന്നും കെഎൻഎം മർക്കസ് ദഅവ സെക്രട്ടറി അബ്ദുൾ ലത്തീഫ് കരുമ്പിലാക്കൽ പറഞ്ഞു.

English Summary

Chief Minister VD Satheesan has clarified his stand against Kanthapuram A.P. Abubakar Muslyar’s controversial remark. The Chief Minister clarified that they do not agree with Kanthapuram’s statement that if women come out in public, there will be great destruction and that the Quran says that women should live in seclusion at home.

Loading...
Unable to load recommendations.
Follow Us
ദുബായില്‍ നിന്ന് എത്ര അളവില്‍ സ്വര്‍ണം ഇന്ത്യയിലേക്ക് കൊണ്ടുവരാം?
പുതിന കാട് പോലെ വളരാൻ ഉരുളക്കിഴങ്ങ് മാജിക്!
തുടക്കം ഒടിടിയിലേക്ക്, എവിടെ എപ്പോൾ കാണാം?
വല്ലാത്ത സർപ്രൈസ്! ഐക്യൂ Z11x 5G വില കൂട്ടി
ദേ വീടൻ്റെ മുകളിൽ കരിമ്പുലി
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ