AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

California Murder: കാറിന്റെ ടയര്‍ ദേഹത്ത് കൂടി കയറ്റിയിറക്കി; അഞ്ജനയെ അനില കൊലപ്പെടുത്തിയത് അതിക്രൂരമായി

California Double Murder: Anjana Run Over by Car, Anila Faces Homicide Charge: അഞ്ജന കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പാണ് ആന്‍ മേരി മാത്യു ഫ്‌ളാറ്റില്‍ വെച്ച് കുത്തേറ്റ് മരിച്ചത്. മൂവരും ഒരുമിച്ച് ഒരേ അപ്പാര്‍ട്ട്‌മെന്റിലായിരുന്നു താമസം. ഓഗസ്റ്റ് 28നാണ് കേസിനാസ്പദമായ സംഭവം. മില്‍പീറ്റസിലെ 440 ഡിക്‌സണ്‍ ലാന്‍ഡിങ് റോഡിലുള്ള മില്‍ ക്രീക്ക് അപ്പാര്‍ട്ട്‌മെന്റില്‍ വെച്ചായിരുന്നു കൊലപാതകം.

California Murder: കാറിന്റെ ടയര്‍ ദേഹത്ത് കൂടി കയറ്റിയിറക്കി; അഞ്ജനയെ അനില കൊലപ്പെടുത്തിയത് അതിക്രൂരമായി
കൊല്ലപ്പെട്ട അഞ്ജന, ആന്‍ മേരി, പ്രതി അനില Image Credit source: Social Media
Shiji M K
Shiji M K | Published: 02 Sep 2026 | 12:29 PM

സാന്‍ഫ്രാന്‍സിസ്‌കോ: യുഎസിലെ കാലിഫോര്‍ണിയയില്‍ മലയാളി യുവതികളുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കാലിഫോര്‍ണിയയിലെ മില്‍പീറ്റസില്‍ താമസിച്ചിരുന്ന തൃശൂര്‍ മുടിക്കോട് തെക്കൂട്ട് സ്വദേശി അഞ്ജന ഹരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അനില ബേബിയുടെ അറസ്റ്റ് രേഖപ്പെടുത്തി. മനപൂര്‍വ്വമായ നരഹത്യ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അഞ്ജനയെ അനില കാറിടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

കേസില്‍ അനില കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തുകയാണെങ്കില്‍ 25 വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിച്ചേക്കാം. സെപ്റ്റംബര്‍ 9നെ അനിലയെ കോടതിയില്‍ ഹാജരാക്കും. കോട്ടയം ഈരാറ്റുപേട്ട മൂന്നിലവ് തഴയ്ക്കവയല്‍ മാറാമറ്റം സ്വദേശിയാണ് അനില. അഞ്ജനയെ കൂടാതെ തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലെയ്ന്‍ മറ്റത്ത് ആന്‍ മേരി മാത്യു കൊല്ലപ്പെട്ട സംഭവത്തിലും അനിലയ്‌ക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്.

അഞ്ജന കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പാണ് ആന്‍ മേരി മാത്യു ഫ്‌ളാറ്റില്‍ വെച്ച് കുത്തേറ്റ് മരിച്ചത്. മൂവരും ഒരുമിച്ച് ഒരേ അപ്പാര്‍ട്ട്‌മെന്റിലായിരുന്നു താമസം. ഓഗസ്റ്റ് 28നാണ് കേസിനാസ്പദമായ സംഭവം. മില്‍പീറ്റസിലെ 440 ഡിക്‌സണ്‍ ലാന്‍ഡിങ് റോഡിലുള്ള മില്‍ ക്രീക്ക് അപ്പാര്‍ട്ട്‌മെന്റില്‍ വെച്ചായിരുന്നു കൊലപാതകം.

കുറ്റപത്രത്തില്‍ പറയുന്നതിങ്ങനെ

ഇവര്‍ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റിലെ ബില്‍ഡിങ് എഫിന് സമൂപം വെച്ച് ഒരു യുവതിയെ എസ്‌യുവി ഇടിച്ചുവെന്നായിരുന്നു പോലീസിന് ലഭിച്ച ആദ്യ സന്ദേശം. വിവരം ലഭിച്ചതിന് പിന്നാലെ മുനോസ്, സര്‍ജന്റ് താന്‍, ഒറന്‍സിയ എന്നീ പോലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി. തലയില്‍ ഗുരുതരമായി പരിക്കേറ്റ് രക്തം വാര്‍ന്ന് ബില്‍ഡിങ് പാര്‍ക്കിങില്‍ കിടക്കുകയായിരുന്നു ഈ സമയം അഞ്ജന.

ഇവരുടെ ജീവന്‍ രക്ഷപ്പെടുത്താന്‍ ശ്രമം നടന്നെങ്കിലും, പരാജയപ്പെട്ടു. പാര്‍ക്കിങില്‍ വെച്ച് തന്നെയാണ് കാറിടിച്ചതെന്ന് പിന്നീട് പോലീസിന് മനസിലായി. പാര്‍ക്കിങില്‍ ഉണ്ടായിരുന്ന മറ്റ് മൂന്ന് വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിരുന്നു. നീല നിറത്തിലുള്ള കാര്‍ വളരെ അശ്രദ്ധമായി ഓടിച്ച് പോകുന്നുണ്ടെന്നും ഒരാളെ ഇടിച്ചുതെറിപ്പിച്ചു എന്നുമായിരുന്നു പോലീസിന് ലഭിച്ച സന്ദേശം. ഈ വാഹനം മില്‍പീറ്റസ് ബൊവാര്‍ഡിലെ വാള്‍ഗ്രീന്‍ഡ് പാര്‍ക്കിങില്‍ നിന്ന് പിന്നീട് കണ്ടെത്തി. ഈ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നിരുന്നു.

Also Read: Iran-US Conflict: ഏറ്റവും വലിയ ആക്രമണം തന്നെ യുഎസ് നടത്തുമെന്ന് ട്രംപ്; ഖേദിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്‌

ഈ സമയവും അനില കാറിനുള്ളില്‍ തന്നെ തുടര്‍ന്നു. ഇവരെ ചോദ്യം ചെയ്യാന്‍ പോലീസ് ശ്രമിച്ചെങ്കിലും അവര്‍ ഒന്നിനോടും പ്രതികരിച്ചില്ല. പരസ്പരവിരുദ്ധമായ കാര്യങ്ങളായിരുന്നു ഇവര്‍ പോലീസിനോട് പറഞ്ഞത്. ഇവരുടെ കൈകാലുകളില്‍ പരിക്കുകളും രക്തക്കറകളും കണ്ട പോലീസ്, കൂടുതല്‍ അന്വേഷണം നടത്തിയപ്പോള്‍ കൊല്ലപ്പെട്ട അഞ്ജനയും അനിലയും സുഹൃത്തുക്കളാണെന്നും ഒരുമിച്ചാണ് താമസമെന്നും മനസിലാക്കി.

അഞ്ജനയുടെ ശരീരത്തിലൂടെ കാര്‍ മനപൂര്‍വ്വം ഇടിച്ചുകയറ്റിയെന്ന് ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയിട്ടുണ്ട്. കാറിന്റെ ടയര്‍ യുവതിയുടെ ശരീരത്തിലൂടെ കയറ്റിയിറക്കി. ശേഷം മറ്റ് വാഹനങ്ങളെയും ഇടിച്ചശേഷമാണ് അനില അവിടെ നിന്ന് പോയത്. വാഹനം ഓടിച്ച സ്ത്രീ ഇന്ത്യന്‍ വംശജയാണെന്നും കൊല്ലപ്പെട്ട അഞ്ജന കാറില്‍ കയറാനായി നടന്നുവരികയായിരുന്നുവെന്നും ദൃക്‌സാക്ഷി പോലീസിന് മൊഴി നല്‍കി.

English Summary

A double murder case in California has drawn attention after Anjana was allegedly killed in a brutal incident. Reports say a car was driven over Anjana, resulting in her death. Anila is facing a homicide charge in connection with the case. The investigation is continuing as authorities examine the circumstances surrounding the incident.

Follow Us