AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

ധ്യാനം കൂടാനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചു, കൊല്ലത്ത് വൈദികന്‍ അറസ്റ്റില്‍

Priest arrested for abuse of a girl : ധ്യാനത്തിനായി എത്തിയ പെൺകുട്ടിയെ നിരന്തരമായി പീഡിപ്പിച്ചു എന്ന കേസിൽ കൊല്ലത്ത് വൈദികൻ അറസ്റ്റിലായി. ഫാദർ ഡെന്നിസ് പ്രവീണിനെ ആണ് ചവറ പോലീസ് സംഭവത്തിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്. ധ്യാനത്തിൽ പങ്കെടുക്കാൻ വേണ്ടി എത്തിയ പെൺകുട്ടിയെ പലതവണയായി പീഡനത്തിനിരയാക്കി എന്നാണ് കേസ്. രണ്ടു വർഷത്തിനു മുകളിലായി പീഡനം തുടർന്നുവെന്നും പരാതിയിൽ പറയുന്നുണ്ട്.

ധ്യാനം കൂടാനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചു, കൊല്ലത്ത് വൈദികന്‍ അറസ്റ്റില്‍
ഫാ. ഡെന്നീസ് പ്രവീണ്‍Image Credit source: Social Media
Amal KV
Amal KV | Updated On: 04 Jul 2026 | 12:02 PM

കൊല്ലം : ധ്യാനത്തിനായി എത്തിയ പെൺകുട്ടിയെ നിരന്തരമായി പീഡിപ്പിച്ചു എന്ന കേസിൽ കൊല്ലത്ത് വൈദികൻ അറസ്റ്റിലായി. ഫാദർ ഡെന്നിസ് പ്രവീണിനെ ആണ് ചവറ പോലീസ് സംഭവത്തിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്. ധ്യാനത്തിൽ പങ്കെടുക്കാൻ വേണ്ടി എത്തിയ പെൺകുട്ടിയെ പലതവണയായി പീഡനത്തിനിരയാക്കി എന്നാണ് കേസ്. രണ്ടു വർഷത്തിനു മുകളിലായി പീഡനം തുടർന്നുവെന്നും പരാതിയിൽ പറയുന്നുണ്ട്.പ്രതി പരിമണം കാർമൽ ഭവൻ ആശ്രമത്തിൽ പുരോഹിതനായി പ്രവർത്തിച്ചിരുന്നു. തുടർന്ന് പുളിക്കുടിയിലെ ധ്യാനകേന്ദ്രത്തിലേക്ക് മാറി.

തിന്മകളെല്ലാം മാറാനായി ശുദ്ധീകരിക്കാം എന്നും പ്രാർത്ഥന നടത്താമെന്നും പറഞ്ഞാണ് ഇയാൾ 2022 മുതൽ പെൺകുട്ടിയെ ഉപദ്രവിച്ചത് എന്നാണ് പുറത്തുവരുന്ന വിവരം.ആറ് തവണയോളം ശാരീരികമായി പീഡിപ്പിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. നിലവിൽ പോലീസ് അന്വേഷണം ഊർജ്ജിതമായി തുടരുകയാണ്. കേസുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ വിശദമായ മൊഴി ഉൾപ്പെടെ രേഖപ്പെടുത്തി അടുത്തഘട്ടത്തിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഈ പെൺകുട്ടിയുടെ ഇതിന് സമാനമായി മറ്റാർക്കെങ്കിൽക്കും ഫാദർ ഡെന്നിസിൽ നിന്ന് മോശം അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടോ എന്നുള്ളതും പോലീസ് പരിശോധിക്കും.

Also Read: തൃശൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിനി ഹോസ്റ്റലിന്റെ മുകളില്‍ നിന്ന് ചാടി ജീവനൊടുക്കി

സംഭവം പുറത്ത് വന്നതോടെ പ്രതിയായ ഫാ. ഡെന്നിസിന്റെ പ്രസംഗങ്ങളും ധ്യാനത്തിലെ ക്ലാസ്സുകളുമെല്ലാം ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്. മാനവികതയും ദൈവീകതയും കരുണയും പരസ്പര സ്‌നേഹത്തെ കുറിച്ചുമൊക്കെയാണ് ഫാ. ഡെന്നിസ് തന്റെ പ്രസംഗങ്ങളില്‍ പ്രധാനമായും പറഞ്ഞിരുന്നത്. കേട്ടിരിക്കുന്ന ആരുടെയും ഹൃദയത്തില്‍ തൊടുന്ന വിധത്തിലുള്ള സന്ദര്‍ഭങ്ങളും പ്രസംഗങ്ങളില്‍ ഇയാള്‍ ഉള്‍പ്പെടുത്തിയിരുന്നു.ആ വാക്കുകള്‍ കേട്ടാല്‍ ഈ വൈദികനാണോ ഇത്തരത്തിലൊരു പ്രവര്‍ത്തി ചെയ്തതെന്ന് തോന്നിപ്പോകും ആര്‍ക്കായാലും.

English Summary

A priest has been arrested in Kollam for the repeated abuse of a girl who had come to attend a spiritual retreat. The Chavara police arrested Father Dennis Praveen in connection with the incident. The case alleges that the girl was subjected to abuse on multiple occasions, with the complaint stating that the abuse continued for over two years.

Follow Us