AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

CM Pinarayi Vijayan: കേരളം അതി ദാരിദ്ര്യമുക്തമായത് എൽഡിഎഫ് ഭരണത്തിലൂടെ; മുഖ്യമന്ത്രി പിണറായി വിജയൻ

CM Pinarayi Vijayan Speech: ആദ്യത്തെ തിരഞ്ഞെടുപ്പ് യോഗത്തിൽ തന്നെ വികസന നേട്ടങ്ങൾ എടുത്തു പറഞ്ഞു കൊണ്ടാണ് ആ മുഖ്യമന്ത്രി പ്രസംഗം നടത്തിയത്. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്ന കാര്യത്തിൽ എൽഡിഎഫ് സർക്കാർ എന്നും പ്രതിജ്ഞാബദ്ധമാണെന്നും 2021ലെ പ്രകടനപത്രികയിലെ ഭൂരിഭാഗം കാര്യങ്ങളും ഇതിനോടകം തന്നെ നടപ്പിലാക്കി കഴിഞ്ഞുവെന്നും അദ്ദേഹം അവകാശവാദം ഉന്നയിച്ചു.

CM Pinarayi Vijayan: കേരളം അതി ദാരിദ്ര്യമുക്തമായത് എൽഡിഎഫ് ഭരണത്തിലൂടെ; മുഖ്യമന്ത്രി പിണറായി വിജയൻ
Pinarayi Vijayan (2)Image Credit source: facebook
Ashli C
Ashli C | Published: 22 Mar 2026 | 01:42 PM

കേരളം അതിദാരിദ്ര്യമുക്തമായത് എൽഡിഎഫ് ഭരണത്തിലൂടെ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ധർമ്മടത്തെ തിരഞ്ഞെടുപ്പ് യോഗത്തിലാണ് അദ്ദേഹം ഇതേക്കുറിച്ച് പരാനർശം നടത്തിയത്. ഒപ്പം കേന്ദ്രസർക്കാരിനെയും പ്രതിപക്ഷത്തെയും രൂക്ഷമായ ഭാഷയിൽ അദ്ദേഹം വിമർശിക്കുകയും ചെയ്തു. കേരളം തകരണം എന്നാണ് കേന്ദ്രം ആഗ്രഹിക്കുന്നത്. ദുരന്തം നേരിടാനായി നാടാകെ ആകെ ഒന്നിച്ചുനിൽക്കും എന്നാൽ കേന്ദ്രവും പ്രതിപക്ഷവും മാത്രം മുഖം തിരിച്ചു നിൽക്കും എന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ആദ്യത്തെ തിരഞ്ഞെടുപ്പ് യോഗത്തിൽ തന്നെ വികസന നേട്ടങ്ങൾ എടുത്തു പറഞ്ഞു കൊണ്ടാണ് ആ മുഖ്യമന്ത്രി പ്രസംഗം നടത്തിയത്. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്ന കാര്യത്തിൽ എൽഡിഎഫ് സർക്കാർ എന്നും പ്രതിജ്ഞാബദ്ധമാണെന്നും 2021ലെ പ്രകടനപത്രികയിലെ ഭൂരിഭാഗം കാര്യങ്ങളും ഇതിനോടകം തന്നെ നടപ്പിലാക്കി കഴിഞ്ഞുവെന്നും അദ്ദേഹം അവകാശവാദം ഉന്നയിച്ചു.സംസ്ഥാനത്തെ അതിദാരിദ്ര്യ മുക്തമാക്കുവാൻ സാധിച്ചത് അഭിമാനകരമായ നേട്ടമാണ് എന്നാൽ യുഡിഎഫും ബിജെപിയും കോർപ്പറേറ്റുകളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന ഒരേ സാമ്പത്തിക നിലപാടാണ് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ALSO READ:ഇടതിനും, വലതിനും ഒപ്പം നിന്ന പെരിന്തൽമണ്ണ; ഇത്തവണ ആർക്കൊപ്പം?

കഴിഞ്ഞ 10 വർഷത്തിനിടയിൽ കേരളത്തിൽ ഒരു വർഗീയ കലാപം പോലും നടന്നിട്ടില്ല അതും അഭിമാനകരമായ നേട്ടമാണ്. കേരളം ശാന്തമായ സംസ്ഥാനമാണെന്നും സമാധാനപരമായ അന്തരീക്ഷമാണ് സംസ്ഥാനത്തുള്ളത് എന്നും അദ്ദേഹം പറഞ്ഞു. വികസനവും സമാധാനവും ഒത്തുചേരുന്ന കേരള മോഡൽ കൂടുതൽ കരുത്തോടെ മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചത് എൽഡിഎഫിന് ജനങ്ങൾ പിന്തുണ നൽകണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

കൂടാതെ തിരഞ്ഞെടുപ്പിന്റെ ഭാഗമായി എല്ലാവരും തയ്യാറെടുപ്പ് കഴിഞ്ഞു കേരളത്തിൽ ഈ തിരഞ്ഞെടുപ്പിന് ഒരുപാട് പ്രത്യേകതകൾ ഉണ്ടെന്നും ജനങ്ങളുടെ ബോധ്യത്തിൽ ഉണ്ട് ചെയ്ത എല്ലാ കാര്യങ്ങളും 10 വർഷം എൽഡിഎഫ് അധികാരത്തിൽ വന്നത് ജനങ്ങൾ സ്വീകരിച്ചുകൊണ്ടാണ് ഭരണം കൊണ്ട് ഈ നാട്ടിൽ ലോകത്തിൽ തന്നെ ശ്രദ്ധ നേടി എന്നും മുഖ്യമന്ത്രി പറഞ്ഞു.

Follow Us