Chenthi: ചേന്തിയിൽ മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കോണ്‍ഗ്രസ് നേതാവ് കസ്റ്റഡിയിൽ
DCC Member Taken into Custody for Blocking CM's Convoy: ചേന്തിയിലെ ചതയ ദിന പരിപാടിയിൽ പങ്കെടുക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു കോൺഗ്രസ് പ്രവർത്തകർ വാഹനവ്യൂഹം തടഞ്ഞത്. കോണ്‍ഗ്രസ് ജില്ലാ നേതാവായ ചേന്തി അനിലിന്റെ നേതൃത്വത്തിൽ വണ്ടി കൈകാണിച്ച് നിർത്തിക്കുകയായിരുന്നു. ശ്രീകാര്യം പോലീസാണ് കസ്റ്റഡിയിൽ എടുത്തത്.
തിരുവനന്തപുരം: ചേന്തിയിൽ മുഖ്യമന്ത്രി വി ഡി സതീശന്റെ വാഹനം തടഞ്ഞ സംഭവത്തിൽ ഡിസിസി അംഗം അനിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ശ്രീകാര്യം പോലീസാണ് ചേന്തി അനിലിനെ കസ്റ്റഡിയിൽ എടുത്തത്. ശേഷം ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ചു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ജോലി തടസ്സപ്പെടുത്തൽ, അന്യായമായി തടഞ്ഞുവെക്കൽ, അപമാര്യാദയായി പെരുമാറൽ, ഗതാഗതം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
‘മര്യാദയ്ക്ക് സംസാരിച്ചോളണം’
ചെന്തഴന്തി ശ്രീനാരായണ ഗുരുകുലത്തിലെ ചതയദിന പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് ചേന്തിയിൽ വച്ച് വി ഡി സതീശൻ സഞ്ചരിച്ച വാഹനം തടഞ്ഞത്. ചേന്തിയിലെ ചതയ ദിന പരിപാടിയിൽ പങ്കെടുക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു കോൺഗ്രസ് പ്രവർത്തകർ വാഹനവ്യൂഹം തടഞ്ഞത്. കോണ്‍ഗ്രസ് ജില്ലാ നേതാവായ ചേന്തി അനിലിന്റെ നേതൃത്വത്തിൽ വണ്ടി കൈകാണിച്ച് നിർത്തിക്കുകയായിരുന്നു.
തുടർന്ന് വാക്കുതർക്കമുണ്ടായി. മുഖ്യമന്ത്രി കാറിൽ നിന്നിറങ്ങി എന്താണ് സംഭവമെന്ന് ചോദിച്ചു. എന്താ പ്രശ്നം എന്താ? മര്യാദയ്ക്ക് സംസാരിച്ചോളണം, എന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോൾ മര്യാദയ്ക്ക് സംസാരിച്ചില്ലെങ്കിൽ എന്ത് ചെയ്യും? എന്നായിരുന്നു ചേന്തി അനിലിന്റെ മറുപടി.
വിളക്ക് കൊളുത്തിയശേഷം പോകണം എന്നു സ്ഥലത്തുണ്ടായിരുന്ന കോൺഗ്രസ് നേതാക്കൾ മുഖ്യമന്ത്രിയോട് അഭ്യർഥിച്ചപ്പോൾ അനിൽ മുഖ്യമന്ത്രിയോടു കയർത്തു സംസാരിക്കുകയായിരുന്നു. വാഹനം തടഞ്ഞ സംഭവത്തിൽ നടപടിയുണ്ടാകുമെന്ന് ഇന്നലെത്തന്നെ പോലീസ് വ്യക്തമാക്കിയിരുന്നു.
ALSO READ: തൃശൂർ നഗരിയിൽ പുലിക്കളി ആവേശം, ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി
വഴി തടഞ്ഞ് പ്രതിഷേധം
ചേന്തി ശ്രീനാരായണ സാംസ്കാരിക നിലയം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഇന്നലെ വൈകിട്ട് വൈകിട്ട് നടത്താനിരുന്ന ചടങ്ങിലാണ് സംഭവം. പരിപാടിയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിയെ ക്ഷണിച്ചിരുന്നെങ്കിലും ചെമ്പഴന്തിയിലെ ഗുരുജയന്തി ആഘോഷത്തിൽ പങ്കെടുക്കേണ്ടതുള്ളതിനാൽ എത്താനാവില്ലെന്നു സംഘാടകരെ മുൻകൂട്ടി അറിയിച്ചിരുന്നതായി മുഖ്യമന്ത്രിയുടെ ഓഫിസ് പറഞ്ഞു.
എന്നാൽ, വൈകിട്ട് പരിപാടി ആരംഭിക്കുന്നതിന് അൽപസമയം മുമ്പാണ് മുഖ്യമന്ത്രി എത്തില്ലെന്ന് വിവരം അറിയിച്ചതെന്നാണ് സംഘാടകരുടെ വാദം. ”പരിപാടിയിൽ പങ്കെടുക്കുമെന്ന് മാസങ്ങൾക്ക് മുമ്പ് മുഖ്യമന്ത്രി വി ഡി സതീശൻ സമ്മതിച്ചതാണെന്ന് ഡിസിസി അംഗം ചേന്തി അനിൽ പറഞ്ഞു. അവസാന നിമിഷം വരെ അദ്ദേഹം വരുമെന്ന് പറഞ്ഞു. ഇന്നലെ പൊലീസ് ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തിയിരുന്നു. എന്നാൽ ഉള്ളൂരിൽ കല്യാണ വീട്ടിൽ എത്തിയ മുഖ്യമന്ത്രി തങ്ങളുടെ പരിപാടിക്ക് എത്തിയില്ല. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് കൈകാണിച്ചപ്പോൾ അദ്ദേഹം പുറത്തിറങ്ങി ക്ഷുഭിതനായാണ് സംസാരിച്ചത്”- ചേന്തി അനിൽ പറഞ്ഞു.
English Summary:
Congress DCC member Anil was taken into police custody after allegedly stopping Kerala Chief Minister VD Satheesan’s vehicle at Chenthi. Sreekaryam police detained Anil and later took him to the General Hospital for a medical examination. A case has been registered against him under charges including obstructing the Chief Minister from performing official duties, wrongful restraint, disorderly conduct, and causing a traffic obstruction.