CM VD Satheesan Onam Wishes: അതിജീവനത്തിന് പ്രേരിപ്പിക്കുന്ന പ്രതിസന്ധികളിൽ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണവും; ആശംസകൾ നേർന്നു മുഖ്യമന്ത്രി

CM VD Satheesan Onam Wishes: എല്ലാ സങ്കടങ്ങളും പ്രയാസങ്ങളും മാറ്റിവച്ച് കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും എല്ലാവർക്കും ഓണം ആഘോഷിക്കാൻ സാധിക്കട്ടെ എന്നും വിഡി സതീശൻ പറഞ്ഞു. കേരളത്തിൽ പ്രകൃതിദുരന്തങ്ങൾ ഉണ്ടാക്കിയ പ്രയാസങ്ങൾ ഇനിയും മാറിയിട്ടില്ല. പക്ഷേ അതിജീവനത്തിനുള്ള കരുത്തും ആത്മവിശ്വാസവും ആണ് നമുക്ക് ഓരോ ആഘോഷങ്ങളിലൂടെയും ലഭിക്കുന്നത്............

CM VD Satheesan Onam Wishes: അതിജീവനത്തിന് പ്രേരിപ്പിക്കുന്ന പ്രതിസന്ധികളിൽ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണവും; ആശംസകൾ നേർന്നു മുഖ്യമന്ത്രി

Cm Vd Satheesan Onam Wishes

Published: 

25 Aug 2026 | 04:25 PM

തിരുവനന്തപുരം : ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. മലയാളത്തിന്റെ മഹനീയ സങ്കല്പമാണ് ഓണം. ഓരോ ഓണവും അതിജീവനത്തിന് പ്രേരിപ്പിക്കുകയും ആത്മവിശ്വാസവും നൽകുകയും പ്രതിസന്ധികളിൽ നമ്മൾ ഒറ്റയ്ക്കില്ലെന്ന തിരിച്ചറിവും ആണ് ഉണ്ടാക്കുന്നത് എന്ന് വി ഡി സതീശൻ ആശംസിച്ചു. മലയാളത്തിന്റെ മഹനീയ സങ്കല്പമാണ് ഓണം എന്നും ജാതിമത ചിന്തകൾക്ക് അതീതമായി എല്ലാ മലയാളികൾക്കും അഭിമാന ആഘോഷമാണ് ഓണം എന്നും അദ്ദേഹം പറഞ്ഞു.

അതിജീവനത്തിനുള്ള കരുത്തും ആത്മവിശ്വാസവും ആണ്…

എല്ലാ സങ്കടങ്ങളും പ്രയാസങ്ങളും മാറ്റിവച്ച് കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും എല്ലാവർക്കും ഓണം ആഘോഷിക്കാൻ സാധിക്കട്ടെ എന്നും വിഡി സതീശൻ പറഞ്ഞു. കേരളത്തിൽ പ്രകൃതിദുരന്തങ്ങൾ ഉണ്ടാക്കിയ പ്രയാസങ്ങൾ ഇനിയും മാറിയിട്ടില്ല. പക്ഷേ അതിജീവനത്തിനുള്ള കരുത്തും ആത്മവിശ്വാസവും ആണ് നമുക്ക് ഓരോ ആഘോഷങ്ങളിലൂടെയും ലഭിക്കുന്നത്. വിലക്കയറ്റം ഇല്ലാത്ത ഓണാഘോഷത്തിന് വേണ്ടിയുള്ള എല്ലാ സംവിധാനങ്ങളും സർക്കാർ ഒരുക്കിയിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.

ALSO READ:വർഷത്തിൽ രണ്ട് തവണ ഓണം ആഘോഷിക്കുന്ന ഒരു നാടുണ്ട് കേരളത്തിൽ!; അറിയാമോ മഹാബലിയുടെ ഈ വരവിനെ കുറിച്ച്?

സന്തോഷവും മുന്നോട്ടുള്ള യാത്രയിൽ കരുത്തും നൽകുന്നതാകട്ടെ ഇത്തവണത്തെ ഓണം സമൂഹത്തിൽ വെറുപ്പും വിദ്വേഷവും വിതച്ച് ഭിന്നിപ്പ് ഉണ്ടാക്കിയതിൽനിന്നും ഉണ്ടാക്കുന്ന ഈ കാലത്ത് ജാതിമത വ്യത്യാസങ്ങൾ ഇല്ലാതെ ഒറ്റക്കെട്ടായി നമുക്ക് ഓണം ആഘോഷിക്കാം അതുതന്നെയാണ് ഓണാഘോഷത്തിന്റെ സന്ദേശവും കേരളത്തിൽ മാത്രമല്ല ലോകമെങ്ങും ഉള്ള മലയാളികളിൽ ഓണം ആഘോഷിക്കുകയാണ് അവർക്കെല്ലാം ഊഷ്മളമായ ആശംസകൾ നേരുന്നു എന്ന് മുഖ്യമന്ത്രി കുറിച്ചു.

ENGLISH SUMMARY

Chief Minister VD Satheesan extended his Onam greetings to Malayalis around the world. Onam is a great concept of Malayalam. VD Satheesan wished that every Onam inspires us to survive, gives us confidence and makes us realize that we are not alone in crises.He said that Onam is a great concept of Malayalam and that it is a celebration of pride for all Malayalis, transcending caste and religious considerations.

Loading...
Unable to load recommendations.
Follow Us
Related Stories
പിൻകോഡ് ഇല്ലെങ്കിലും പാഴ്സലെത്തും; ദുബായിലെ ഡെലിവറി സിസ്റ്റം ഇങ്ങനെ
ഓണസദ്യയിൽ ഉപ്പ് ചേർക്കാത്ത വിഭവം
ഇലയിടൽ മുതൽ പായസം വരെ: ഓണസദ്യ കഴിക്കേണ്ട ശരിയായ ക്രമം
വിവോ X500 മുതൽ X500 പ്രോ മാക്സ് വരെയുണ്ട്; ലോഞ്ച് ഉറപ്പിച്ചു
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി